Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സഖാവെ, ഹർത്താലല്ലേ, വണ്ടിയായിട്ടു പോകാവോ..? ഹർത്താൽ ദിനത്തിൽ എംഎൽഎയുടെ കാർയാത്രയെ ചോദ്യം ചെയ്ത ഹർത്താൽ വിരുദ്ധ പ്രവർത്തകന്‌ മർദ്ദനം

സഖാവെ, ഹർത്താലല്ലേ, വണ്ടിയായിട്ടു പോകാവോ..? ഹർത്താൽ ദിനത്തിൽ എംഎൽഎയുടെ കാർയാത്രയെ ചോദ്യം ചെയ്ത ഹർത്താൽ വിരുദ്ധ പ്രവർത്തകന്‌ മർദ്ദനം

കൊച്ചി: ഹർത്താലുകൾ എന്നും ജനങ്ങൾക്ക് ദുരിതം മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. അടുത്തകാലത്ത് നടന്ന രാഷ്ട്രീയക്കാരുടെ വഴക്കു തീർക്കാൻ വേണ്ടിയായിരുന്നെങ്കിൽ കർഷകരുടെയും തൊഴിലാളികളുടെയും താൽപ്പര്യത്തിലാണ് ഇന്ന് ഹർത്താൽ നടത്തിയത്. എന്നാൽ, പതിവുപോലെ ഇന്നത്തെ ഹർത്താലിലും ജനങ്ങൾ വലഞ്ഞു. ഇതിനിടെ പൊതുജനം ബുദ്ധിമുട്ടുമ്പോൾ എംഎൽഎയുടെ കാർ യാത്ര വിവാദമാകുകയും ചെയ്തു. എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങിയ സിപിഐ(എം) നേതാവും കോഴിക്കോട് എംഎൽഎയുമായ എ. പ്രദീപ്കുമാർ ടാക്‌സി കാറിൽ യാത്ര ചെയ്യുന്നതിനെ ചോദ്യം ചെയ്തയാൾക്ക് മർദ്ദനം ഏൽക്കേണ്ടി വന്നു.

എംഎൽഎയുടെ അണികൾ തന്നെയാണ് സേ നോ ടു ഹർത്താൽ പ്രവർത്തകരെ കൈകാര്യം ചെയ്തത്. റെയിൽവെ സ്‌റ്റേഷനിൽ വന്നിറങ്ങിയ ദീർഘ ദൂര യാത്രക്കാർ വാഹനം കിട്ടാതെ വിഷമിക്കുന്നതിനിടയിലാണ് സിപിഐ(എം) എംഎൽഎ ടാക്‌സി കാറിൽ കയറിയത്.. ഹർത്താലല്ലേ സാറേ... വണ്ടിയുമായി പോകാവോ.... എന്ന ചോദ്യവുമായി ചെന്നെ സെ നോ ടു ഹർത്താൽ കൺവീനർ രാജു പി നായർക്കാണ് മർദ്ദനം ഏറ്റത്.

എംഎൽഎയുടെ കാർയാത്രാ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്ന് മനസിലാക്കിയതോടെയാണ് എംഎൽഎയുടെ അണികൾ രാജുവിനെ കൈകാര്യം ചെയ്തത്. തന്നെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ രാജു തന്നെ ഫേസ്‌ബുക്കിൽ ഇട്ടതോടെ ദൃശ്യം വൈറലാകുകയും ചെയ്തു. ഹർത്താലിനെതിരെ നിരന്തരമായി പ്രതിഷേധവുമായി രംഗത്തുണ്ട് സേ നോടു ഹർത്താൽ പ്രവർത്തകർ. കൊച്ചിക്ക് പുറമേ തൃശൂർ, കോട്ടയം ജില്ലകളിലും സേ നോ ടു ഹർത്താൽ വളണ്ടിയർമാർ സജീവമായിരുന്നു.

റെയിൽവേ സ്‌റ്റേഷനുകളിൽ വന്നിറങ്ങുന്ന യാത്രക്കാരെ ഇവരുടെ വാഹനങ്ങളിൽ സ്ഥലത്തെത്തിച്ചും വരികയാണ് പതിവ്. 1800ഓളം അംഗങ്ങൾ സേ നോ ടു ഹർത്താലിന്റെ പേരിലുള്ള കൂട്ടായ്മയിലുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP