Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയെ കളിയാക്കി ഷാഹിദ് അഫ്രീദിയുടെ മോക്കാ; ലോകകപ്പിൽ രണ്ടാം റൗണ്ടു കടക്കാത്ത പാക്കിസ്ഥാൻ ഇന്ത്യയെ കളിയാക്കേണ്ടെന്ന മറുപടിയുമായി സൈബർ ലോകവും

ഇന്ത്യയെ കളിയാക്കി ഷാഹിദ് അഫ്രീദിയുടെ മോക്കാ; ലോകകപ്പിൽ രണ്ടാം റൗണ്ടു കടക്കാത്ത പാക്കിസ്ഥാൻ ഇന്ത്യയെ കളിയാക്കേണ്ടെന്ന മറുപടിയുമായി സൈബർ ലോകവും

ഇസ്ലാമാബാദ്: ഇന്ത്യൻ ടീമിന്റെ സെമി ഫൈനലിലെ തോൽവിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി പറഞ്ഞത് 'മോക്കാ മോക്കാ' എന്ന്. ഇന്ത്യയെ കളിയാക്കിയുള്ള അഫ്രീദിയുടെ പ്രതികരണം ഒരു അഭിമുഖത്തിനിടെ ആയിരുന്നു.

ഇന്ത്യയുടെ തോൽവിയെ കളിയാക്കുന്ന വീഡിയോ ക്ലിപ്പ് സൗദി അറേബ്യയിൽനിന്ന് തനിക്ക് ലഭിച്ചതായും അഫ്രീദി പറയുന്നു. കാറിലെത്തുന്ന രണ്ടു പാക്കിസ്ഥാനികൾ ഇന്ത്യക്കാരുടെ അടുത്തെത്തി മോക്കാ മോക്കാ എന്നു കളിയാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ. ഇതു രണ്ടും ചേർത്തുള്ള വീഡിയോ സൈബർ ലോകത്ത് പ്രചരിക്കുകയാണ്.

എന്നാൽ, ഈ ലോകകപ്പിൽ ഇന്ത്യ സെമിയിൽ മാത്രമാണ് തോറ്റതെന്നും പാക്കിസ്ഥാനു രണ്ടാം റൗണ്ട് കടക്കാൻപോലും സാധിച്ചില്ലെന്നും വീഡിയോയ്‌ക്കെതിരെ ഇന്ത്യക്കാർ സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകുന്നുണ്ട്. ലോകകപ്പിൽ ഇതുവരെ പാക്കിസ്ഥാന് ഇന്ത്യയെ തോൽപ്പിക്കാൻ ആയിട്ടില്ലെന്നും സോഷ്യൽ മീഡിയ പരിഹസിക്കുന്നുണ്ട്.

വീഡിയോ കാണാം...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP