Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവളുടെ തട്ടം ഊരിമാറ്റുകയല്ല ..തട്ടം ഇടുകയാണ് അവൻ ചെയ്തത്; നമ്മൾ പിന്തുണച്ചില്ലങ്കിൽ പിന്നെ ആരാണ്? വിലക്കുകളെ ജയിച്ച് ഹാരിസണും ഷഹാനയും ഒന്നിച്ച വിവാഹ വീഡിയോ ഏറ്റുവാങ്ങി സോഷ്യൽ മീഡിയ

അവളുടെ തട്ടം ഊരിമാറ്റുകയല്ല ..തട്ടം ഇടുകയാണ് അവൻ ചെയ്തത്; നമ്മൾ പിന്തുണച്ചില്ലങ്കിൽ പിന്നെ ആരാണ്? വിലക്കുകളെ ജയിച്ച് ഹാരിസണും ഷഹാനയും ഒന്നിച്ച വിവാഹ വീഡിയോ ഏറ്റുവാങ്ങി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മിശ്രവിവാഹത്തിന്റെ പേരിൽ വധഭീഷണി ഉയർന്ന ആറ്റിങ്ങൽ സ്വദേശി ഹാരിസണും, കണ്ണൂർ സ്വദശി ഷഹാനയ്ക്കും ഒടുവിൽ തുണയായത് നീതി പീഠം. ഹാരിസണൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് ഷഹാന തുറന്നുപറഞ്ഞതോടെ കോടതിയും കൂടെ നിന്നു. തങ്ങൾക്ക് ഷഹാനയുടെ ബന്ധുക്കളും എസ്.ഡി.പി.ഐ പ്രവർത്തകരും വധഭീഷണി മുഴക്കുന്നു എന്നാരോപിച്ചാണ് നവദമ്പതിമാർ കഴിഞ്ഞദിവസം ഫേസ്‌ബുക്ക് ലൈവിൽ വന്നത്. ഏതായാലും ഈ ധീര പ്രണയത്തിന് സോഷ്യൽ മീഡിയ സർവപിന്തുണയും നൽകി വരികയാണ്.

അവൻ അവളുടെ തട്ടം ഊരി മാറ്റുകയല്ല, തട്ടം അണിയിക്കുകയാണ് ചെയ്തത്..' എന്ന കുറിപ്പോടെ, ജിഷ്ണു ദേവദാസ് ഇട്ട കല്യാണ വീഡിയയോയ്ക്കും കുറിപ്പിനും വൻസ്വീകാര്യതയാണ് കിട്ടിയത്. ഭീഷണികളെ വെല്ലുവിളിച്ചാണ് ഹാരിസൺ ഷഹാനയെ താലി കെട്ടിയത്. വാമനപുരം ക്ഷേത്രത്തിൽ വച്ച് ഇരുവരും മുൻപ് മാല ചാർത്തിയിരുന്നു. അന്ന് മാല ചാർത്തിയ ശേഷം അവളുടെ തട്ടം നേരെ പിടിച്ചിട്ട് കൊടുക്കുന്ന ഹാരിസണിന്റെ വിഡിയോ ആണ് പ്രചരിക്കുന്നത്. മതത്തിന്റെ പേരിൽ ഇവരെ പിരിക്കാൻ നടക്കുന്നവർ ഇത് കാണണം എന്നാണ് വീഡിയോയ്ക്ക് കമന്റുകൾ.

ഒന്നരവർഷത്തെ പ്രണയത്തിനൊടുവിലാണ് ഹാരിസണും ഷഹാനയും ഒന്നായത്. ഇതിനിടയിലാണ് എസ്ഡിപിഐ പ്രവർത്തകരുടെ ഭീഷണി ഉണ്ടായത്. മൂന്ന് മാസം മുൻപാണ് ഇവരുടെ പ്രണയം ഷഹാനയുടെ വീട്ടിൽ അറിയുന്നത്. ഇതോടെ ഭീഷണികൾ എത്തി തുടങ്ങി. വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ വിളിച്ചിറക്കി കൊണ്ടുപോകും എന്ന് ഹാരിസൺ പറഞ്ഞപ്പോൾ മലപ്പുറം കടന്ന് വേണം ആറ്റിങ്ങലിലേക്ക് പോകാൻ, മലപ്പുറം കടക്കാൻ ഞങ്ങൾ സമ്മതിക്കില്ല എന്ന ഭീഷണിയായിരുന്നു എസ്ഡിപിഐയുടെ ഭാഗത്ത് നിന്നുമുണ്ടായത്. ഷഹാനയുടെ വിവാഹം ഉടൻ നടത്തണമെന്ന് എസ്ഡിപിഐ വീട്ടുകാരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഈ സമയം വീട്ടു തടങ്കലിൽ എന്ന പോലെയാണ് കഴിഞ്ഞിരുന്നത്. വീട്ടുകാരറിയാതെ ഹാരിസണെ ഫോണിൽ ബന്ധപ്പെട്ട് തന്നെ ഇവിടുന്ന് കൊണ്ടുപോകണമെന്ന് ഷഹാന ആവശ്യപ്പെട്ടു.

സുഹൃത്തുക്കളുടെ സഹായത്തോടെ ഹാരിസൺ കണ്ണൂർ വളപട്ടണത്തേക്ക് യാത്രയായി. പിന്നാലെ സുഹൃത്തുക്കൾ കാറുമായി അവിടെയെത്തി. ഞായറാഴ്ച വൈകിട്ട് വീട്ടുകാരുടെ കണ്ണു വെട്ടിച്ച് പുറത്ത് കടന്ന ഷഹാനയെ ഹാരിസും സുഹൃത്തുക്കളും കാറിൽ കയറ്റി പോവുകയായിരുന്നു. പിന്നീട് ഒരു സിനിമാക്കഥയെ വെല്ലുന്ന യാത്ര. മലപ്പുറം വഴി പോകാൻ കഴിയില്ലെന്ന് മനസ്സിലായ ഹാരിസൺ കണ്ണൂരിൽ നിന്നും വിരാജ്പേട്ട-മൈസൂർ-സത്യമംഗലം-കോയമ്പത്തൂർ വഴി തൃശ്ശൂരെത്തി ആറ്റിങ്ങലിലേക്ക് എത്തുകയായിരുന്നു. വിവാഹശേഷം സുഹൃത്തുക്കളുടെ സംരക്ഷണയോടെ ഒളിവിൽ കഴിയുകയായിരുന്നു. ഹാരിസണിന്റെ വീട്ടിൽ എസ്ഡിപിഐ പ്രവർത്തകർ എത്തുകയും പച്ചയ്ക്ക് രണ്ടിനെയും കത്തിക്കും എന്നും വീട്ടുകാരെ തീർത്തുകളയുമെന്നും ഭീഷണി മുഴക്കി. ഇതോടെ ഒരുമിച്ചു ജീവിക്കാൻ എസ്ഡിപിഐ പ്രവർത്തകർ അനുവദിക്കില്ലെന്ന് മനസ്സിലായതോടെയാണ് ഹാരിസൺ തന്റെ ഫേസ്‌ബുക്ക് പേജ് വഴി തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ലൈവിലെത്തി പറഞ്ഞത്.

രണ്ടുപേരുടെയും വീട്ടുകാർ കാൺമാനില്ല എന്ന് കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. അതിനാൽ ആദ്യപടിയായി ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. രണ്ടുപേരെയും കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യം നൽകി. പെൺകുട്ടിയെ വളപട്ടണം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. കോടതി നിർദ്ദേശത്തെ തുടർന്ന് ആറ്റിങ്ങൽ പൊലീസ് ഷഹാനയെ വളപട്ടണം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. നവദമ്പതികൾക്ക് സുരക്ഷ നൽകണമെന്ന് കോടതിയുടെ നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു നവദമ്പതികൾ വധശിക്ഷയുള്ളതായി വെളിപ്പെടുത്തിയത്. വധുവിന്റെ ബന്ധുക്കളും എസ്ഡിപിഐക്കാരുമാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ദമ്പതികൾ ആരോപിച്ചിരുന്നു. തുടർന്ന് ഇരുവരേയും കാണാതാവുകയും ചെയ്തു. ഇതിന് പിന്നാലെ ഇരുവരേയും കാണാതായത് ആശങ്ക സൃഷ്ടിച്ചു.

തന്നെയും തന്റെ കുടുംബാംഗങ്ങളേയും ഷഹാനയേയും ഒന്നടങ്കം കൊല്ലുമെന്നാണ് നിരന്തരമായ ഫോൺവിളികളിലൂടെ എസ്ഡ്പിഐ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നത് എന്നാണ് ഹാരിസൺ വെളിപ്പെടുത്തിയത്. ഏറെ നാളായി പ്രണയിത്താലിയിരുന്ന ഹാരിസൺ ഷഹാനയും രണ്ടു ദിവസം മുമ്പാണ് വിവാഹിതരായാത്. വിവാഹത്തിന് ശേഷം വിവാഹ ഫോട്ടോ ഹാരിസൺ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുയും ചെയ്തിരുന്നു. ചിലർ ഈചിത്രം ദുരുദ്ദേശത്തോടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്നാണ് ഇരുവർക്കും നേരേ വധഭീഷണി ഉണ്ടായത്. ഇതിന് പിന്നാലെ നവദമ്പതികൾ ഫേസ്‌ബുക്ക് ലൈവിലെത്തി. ജാതിയും മതവും നോക്കാതെയാണ് തങ്ങൾ വിവാഹിതരായതെന്ന് ഇരുവരും പറയുന്നു.

മതവും ജാതിയും തങ്ങൾക്കിടയിലില്ലെന്നും സ്നേഹം മാത്രമാണുള്ളതെന്നും ഹാരിസണും ഷഹാനയും വ്യക്തമാക്കിയിരുന്നു. മതവും ജാതിയും തങ്ങൾക്കിടയിലില്ല. സ്നേഹം മാത്രമാണുള്ളത്. എന്തിനാണ് തങ്ങളെ കൊല്ലാൻ നോക്കുന്നത്. മതം മാറാൻ തങ്ങൾ രണ്ടുപേരും തീരുമാനിച്ചിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP