Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റെസ്റ്റോറന്റിൽ എത്തിയപ്പോൾ ഭക്ഷണം വിളമ്പി ഞെട്ടിച്ചു; ജോഗിങ്ങിനും ഒപ്പം എത്തി; വോളിബോൾ കളത്തിലും ഷാരൂഖ്: വിനോദസഞ്ചാരികളെ ദുബായിലേക്കു ക്ഷണിക്കുന്ന ബോളിവുഡ് താരത്തിന്റെ പരസ്യം വൈറൽ

റെസ്റ്റോറന്റിൽ എത്തിയപ്പോൾ ഭക്ഷണം വിളമ്പി ഞെട്ടിച്ചു; ജോഗിങ്ങിനും ഒപ്പം എത്തി; വോളിബോൾ കളത്തിലും ഷാരൂഖ്: വിനോദസഞ്ചാരികളെ ദുബായിലേക്കു ക്ഷണിക്കുന്ന ബോളിവുഡ് താരത്തിന്റെ പരസ്യം വൈറൽ

തിരുവനന്തപുരം: സ്‌കൈജമ്പിനായി വിമാനത്തിൽ പറക്കുകയായിരുന്ന സംഘത്തിലേക്ക് കോക്പിറ്റ് തുറന്നെത്തിയയാളെക്കണ്ട് ആ പെൺകുട്ടിക്ക് അദ്ഭുതം അടക്കാനായില്ല. അവൾ ഇരു കൈകളുംകൊണ്ട് മുഖംപൊത്തിപ്പോയി. മറ്റൊരുമായിരുന്നില്ല അത്, ബോളിവുഡിലെ സാക്ഷാൽ കിങ് ഖാൻ.

രാവിലെ ബീച്ചിലൂടെ ജോഗിങ് നടത്തുകയായിരുവീട്ടമ്മയും ഒപ്പം ഓടുന്ന ആളെക്കണ്ട് മുഖം പൊത്തിപ്പോയി. വോളിബോൾ കളിക്കുന്നവരുടെ കൂട്ടത്തിൽച്ചേർന്നും റസ്റ്ററന്റിൽ ഓർഡർ നല്കി ഭക്ഷണത്തിനു കാത്തിരിക്കുമ്പോൾ വിളമ്പാനെത്തിയും ആരാധകരെ ഞെട്ടിക്കുകയാണ് ഷാരൂഖ് ഖാൻ. എവിടെയും ഷാരൂഖിന്റെ ആരാധകർ അദ്ഭുതത്താൽ മുഖംപൊത്തിപ്പോകുന്നു.

ഇതെല്ലാം ചിത്രീകരിച്ചിരിക്കുന്ന മൂന്നു മിനിട്ട് വീഡിയോ ദുബായ് ടൂറിസത്തിന്റെ പരസ്യമാണ്. എന്റെ അതിഥിയാകൂ എന്നുപറഞ്ഞ് ദുബായിലേക്കു ക്ഷണിക്കുകയാണ് ഷാരൂഖ്. അപ്രതീക്ഷിത സന്തോഷങ്ങളാണ് ദുബായ് കാത്തുവച്ചിരിക്കുന്നതെന്ന സന്ദേശം നല്കുന്ന ഈ പരസ്യം സംവിധാനം ചെയ്തിരിക്കുന്നത് പ്രകാശ് വർമ്മയാണ്. യുടൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പരസ്യം വൈറലായിക്കഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP