Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിൽ 28 സംസ്ഥാനങ്ങൾ ആണോ ഉള്ളത്? ബിജെപി ഭരിക്കുന്നത് എത്ര സംസ്ഥാനത്ത് ? കേന്ദ്ര മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനിയുടെ പഴയൊരു ചാറ്റ് ഷോ വീണ്ടും വൈറലാകുമ്പോൾ

ഇന്ത്യയിൽ 28 സംസ്ഥാനങ്ങൾ ആണോ ഉള്ളത്? ബിജെപി ഭരിക്കുന്നത് എത്ര സംസ്ഥാനത്ത് ? കേന്ദ്ര മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനിയുടെ പഴയൊരു ചാറ്റ് ഷോ വീണ്ടും വൈറലാകുമ്പോൾ

ന്യൂഡൽഹി: മന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോൾ മുതൽ സ്മൃതി ഇറാനി വിവാദങ്ങളുടെ കളിത്തോഴിയാണ്. വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു പലപ്പോഴും സ്മൃതി ഇറാനിയെ പ്രതീക്കൂട്ടിൽ നിർത്തിയത്. എന്നാൽ വിദ്യാഭ്യാസ യോഗ്യത കാര്യശേഷിയെ ബാധിക്കില്ലെന്ന് അവർ ഭരണത്തിലൂടെ തെളിയിക്കുകയും ചെയ്തു. എന്നാൽ, ഹൈദരാബാദ് സർവകലാശാലയിലെ ദലിത് ഗവേഷണ വിദ്യാർത്ഥി രോഹിത് വേമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണശരങ്ങൾ ഏറെ ഏൽക്കേണ്ടി വന്നു സ്മൃതിക്ക്. എന്തായാലും സ്മൃതി ഇറാനിയുടെ പഴയ കാല അബദ്ധങ്ങൾ ഈ പശ്ചാത്തലത്തിൽ രാഷ്ട്രീയ എതിരാളികൾ ഓരോന്നായി കുത്തിപ്പൊക്കുന്നുണ്ട്.

സ്മൃതി ഇറാനിയുടെ മണ്ടത്തരങ്ങൾ ഓരോന്നോടി ഉയർത്തിക്കൊണ്ടു വന്ന് അവരെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 2011ൽ ശേഖർ സുമന്റെ 'ക്യാരി ഓൺ ശേഖർ' എന്ന ചാറ്റ്‌ഷോയിൽ സ്മൃതി പങ്കെടുക്കുന്നതിന്റെ വിഡിയോയാണു കഴിഞ്ഞ ദിവസം ആരോ കുത്തിപ്പൊക്കി സമൂഹമാദ്ധ്യമങ്ങളിലിട്ടത്. ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ട് എന്ന ചോദ്യത്തിന് 'എനിക്ക് അറിയില്ല, 28 ആണോ?' എന്നായിരുന്നു മറുപടി. എത്ര സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലുണ്ടെന്ന ചോദ്യത്തിനും ഉത്തരം തെറ്റിപ്പോയി. എന്നാൽ അഭിമുഖത്തിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ സ്മൃതി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചിട്ടുമുണ്ട്. ചോദ്യകർത്താവിനോട് മികച്ച രീതിയിൽ തന്നെ സ്മൃതി പ്രതികരിക്കുകയും ചെയ്തു.

2003ൽ സ്മൃതി ബിജെപിയിൽ ചേർന്നപ്പോൾ എടുത്ത ഇന്റർവ്യൂ ഷോയാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്. സോണി സാബ് ടിവിയിലായിരുന്നു കാരി ഓൺ ശേഖർ എന്ന പരിപാടി. ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ടെന്ന ചോദ്യത്തിന് എനിക്കറിയില്ല എന്ന് സ്മൃതി ഉത്തരം നൽകിയത്. ഇന്ന് ബിജെപി എത്ര സംസ്ഥാനങ്ങളിൽ ഭരിക്കുന്നുവെന്ന ചോദ്യത്തിനും അവർക്ക് വ്യക്തതയില്ലായിരുന്നു. മൂന്നാണെന്ന് തോന്നുന്നുവെന്ന് പറഞ്ഞ സ്മൃതിയോട് ഏഴ് സംസ്ഥാനങ്ങളാണെന്ന് ശേഖർ സുമൻ ഓർമിപ്പിച്ചു. ഷോയിൽ ബിജെപിയുമായി ബന്ധപ്പെട്ട മറ്റു ചോദ്യങ്ങൾക്ക് അവർ മറുപടി നൽകുന്നുമുണ്ട്. 2011ലാണ് ഇത് സാബ് ടിവി യൂട്യൂബിലിട്ടത്.

എന്നും വിവാദങ്ങളുടെ തോഴിയായിരുന്നു സ്മൃതി ഇറാനി. അതുകൊണ്ട് പഴയകാല വീഡിയോ അവരെ അലോസരപ്പെടുത്തുന്നുമില്ല. സ്മൃതിയുടെ പേരിലുള്ള ആദ്യത്തെ വിവാദം അവരുടെ വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ചായിരുന്നു. 2004ൽ അവർ സമർപ്പിച്ച രേഖ പ്രകാരം ഡൽഹി സർവ്വകലാശാലയിൽ നിന്ന് ആർട്ട്‌സിൽ ബിരുദം നേടിയെന്നാണ്. എന്നാൽ 2014തെരഞ്ഞെടുപ്പ് കാലത്ത് തന്റെ വിദ്യാഭ്യാസ യോഗ്യത കൊമേഴ്‌സിൽ 1994ൽ ബിരുദം നേടിയെന്നാണ് സ്മൃതി വ്യക്തമാക്കിയത്. പക്ഷെ 2013ലാണ് അവർ കോഴ്‌സിന് ചേർന്നതെന്നും പരീക്ഷ എഴുതിയിട്ടില്ലെന്നുമാണ് പ്രചരിച്ച വാർത്തകൾ.

ആർഎസ്എസ് പശ്ചാത്തലമുള്ളവരെ മന്ത്രാലയത്തിൽ നിയമിച്ചു എന്നതാണ് അടുത്ത വിവാദം. വിശ്‌റാം രാമചന്ദ്ര ജംദാർ( വിശ്വേശരയ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, നാഗ്പൂർ), പ്രൊഫസർ ഇന്ദർ മോഹൻ കപഹി (യുജിസി), ബാൽദേവ് ശർമ്മ (ആർഎസ്എസ് മുഖപത്രം മുൻ എഡിറ്റർ ഇപ്പോൾ നാഷണൽ ബുക്ക് ട്രസ്റ്റ് ചെയർമാൻ), പ്രൊഫസർ വൈ.സുദർശൻ റാവു (ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്ററിക്കൽ റിസേർച്ചിന്റെ ചെയർപേഴ്‌സൺ) എന്നിവരെ നിയമിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്.

ഇത് കൂടാതെ അദ്ധ്യാപക ദിനം ഗുരു ഉത്സവ് ആഘോഷമാക്കാൻ ശ്രമം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുട്ടികൾക്ക് സംവദിക്കാനുള്ള അവസരം അന്ന് ഒരുക്കി. കടുത്ത വിമർശമുയർന്നെങ്കിലും അത് പരിഗണിക്കേണ്ട കാര്യം ഇല്ലെന്നാണ് സ്മൃതി പ്രതികരിച്ചത്. 2013ൽ ഡൽഹി യൂണിവേഴ്‌സിറ്റി നാലു വർഷമുള്ള ബിരുദ കോഴ്‌സ് ആരംഭിച്ചു. എന്നാൽ ഒരു വർഷത്തിനു ശേഷം യുജിസിയുമായി തർക്കം നിലനിന്നിരുന്ന പശ്ചാത്തലത്തിൽ കോഴ്‌സ് പിൻവലിച്ചു. യൂണിവേഴ്‌സിറ്റി വൈസ്ചാൻസലർ ദിനേഷ്‌സിങിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്മൃതി ഇറാനി പ്രസിഡന്റ് പ്രണബ് മുഖർജിയുടെ ഓഫിസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നു.

കേന്ദ്രീയ വിദ്യാലയങ്ങളിൽ നിന്നും സെൻട്രൽ സ്‌കൂളുകളിൽ നിന്നും മൂന്നാം ഭാഷയായി ജർമൻ പഠിപ്പിക്കുന്നത് തടയാൻ മാനവ വിഭവശേഷി വകുപ്പ് ശ്രമിച്ചു എന്നതാണ് അടുത്ത വിവാദം. വിവാദം സുപ്രിം കോടതിയിലും പിന്നീട് ജി20 ഉച്ചകോടിയിൽ വരെ ഉന്നയിക്കപ്പെട്ടു. ഡൽഹി ഐഐടിയിൽ നിന്ന് സസ്യേതര ഭക്ഷണം നിരോധിക്കാൻ മാനവവിഭവശേഷി മന്ത്രാലയം ശ്രമിക്കുന്നതായി സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. എന്നാൽ യുപിഎ ഭരണ കാലത്ത് തന്നെ സസ്യാഹാരം പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു എന്ന് കാണിച്ചാണ് ഇതിനെ സ്മൃതി പ്രതിരോധിച്ചത്.

ഡൽഹി ഐഐടി ഡയറക്ടർസ്ഥാനത്തുനിന്നു രഘുനാഥ് കെ. ഷെവഗോങ്കറിന്റെ രാജിയെച്ചൊല്ലി വിവാദം. കാലാവധി പൂർത്തിയാക്കാൻ രണ്ടു വർഷം കൂടി അവശേഷിക്കെയായിരുന്നു രാജി. മാനവവിഭവശേഷി മന്ത്രാലയത്തിൽനിന്നുള്ള സമ്മർദത്തിന്റെ പശ്ചാത്തലത്തിലാണു രാജിയെന്നായിരുന്നു ആരോപണം. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിക്ക് ഐഐടിയിലെ അദ്ധ്യാപകനായിരിക്കേയുള്ള ശമ്പളക്കുടിശിക നൽകണമെന്നാവശ്യമുന്നയിച്ചുള്ള സമ്മർദ്ദമായിരുന്നു രാജിക്ക് പിന്നിലെന്നാണ് റിപ്പോർട്ട്.

ഡൽഹി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന കിരൺ ബേദിയുടെ പേര് പരാമർശിക്കാതെ മോദിയെ മാത്രം പ്രശംസിച്ചത് വാർത്തകളിലിടം പിടിച്ചിരുന്നു. മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം സദ്ഭരണ ദിനമായി അനുഷ്ഠിക്കാൻ തീരുമാനിച്ചതിലും സ്!മൃതി ഇറാനിയുടെ ഇടപെടൽ ചർച്ച ചെയ്യപ്പെട്ടു. അമിത് ഷാ പാർട്ടി മേധാവിയാകുമെന്ന് ബിജെപി വെളിപ്പെടുത്തിയപ്പോൾ സ്!മൃതിയുടെ പേര് ദേശീയ അംഗത്വ പട്ടികയിൽ ഇല്ലാതിരുന്നതും മാദ്ധ്യമങ്ങൾ ചർച്ച ചെയ്തിരുന്നു. മാനവവിഭവശേഷി മന്ത്രിപദം അലങ്കരിക്കാൻ തുടങ്ങിയതു മുതൽ വിവാദങ്ങൾ സ്മൃതിയെ വിടാതെ പിടികൂടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP