Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാത്രി ഉറങ്ങിയിട്ടില്ല; ആ മനുഷ്യന്റെ മുഖമൊന്ന് നോക്ക്; അയാൾ മരിച്ചുവെന്നത് ഈ സെക്കന്റ് വരെയും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല: മധുവിന്റെ മരണത്തെ കുറിച്ച് പറഞ്ഞ് ലൈവിൽ പൊട്ടിക്കരഞ്ഞ് ശിവാനി

രാത്രി ഉറങ്ങിയിട്ടില്ല; ആ മനുഷ്യന്റെ മുഖമൊന്ന് നോക്ക്; അയാൾ മരിച്ചുവെന്നത് ഈ സെക്കന്റ് വരെയും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല: മധുവിന്റെ മരണത്തെ കുറിച്ച് പറഞ്ഞ് ലൈവിൽ പൊട്ടിക്കരഞ്ഞ് ശിവാനി

ട്ടപ്പാടിയിൽ ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചു എന്നാരോപിച്ച് മധു എന്ന ചെറുപ്പക്കാരനെ ജനം തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ജനപ്രതിനിധികളു സിനിമാ താരങ്ങളും അടക്കമുള്ളവർ ഈ മനുഷ്യത്വ ഹീനമായ പ്രവർത്തിക്കെതിരെ രംഗത്ത് വന്നു. സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി എത്തിയിരിക്കുകായണ് നടി ശിവാനി.

ലൈവിനിടെ ശിവാനി പട്ടിക്കരയുകയും ചെയ്തു. ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിനു പകരം തല്ലി കൊന്നില്ലേ എന്ന് ചോദിച്ചാണ് ശിവാനി കരയുന്നത്.

'മധു എന്ന ചെറുപ്പക്കാരനെ മോഷണത്തിന്റെ പേരിൽ കൈ രണ്ടും കെട്ടിയിട്ട് തല്ലുന്ന ഫോട്ടോ കണ്ടു. ഇന്ന് അവൻ മരിച്ചു. മധു മരിച്ചതായി തോന്നുന്നില്ല. അവന്റെ ഫോട്ടോ കണ്ട ശേഷം ഉറക്കം വന്നിട്ടില്ല. പൊലീസിന് അവരുടെ ഡ്യൂട്ടി നോക്കാൻ അറിയാം. അതിന് പകരം ആളുകൾ പൊലീസിന്റെ പണി ഏറ്റെടുത്ത് കുറ്റക്കാരെ ശിക്ഷിക്കാൻ ഇറങ്ങുന്നത് ശരിയല്ല. മധു കുറ്റക്കാരനായിരുന്നെങ്കിൽ അവനെ ശിക്ഷിക്കാൻ കോടതിയും നിയവുമൊക്കെയുണ്ട്. കുറ്റം തെളിയുന്നത് വരെ ഒരാളും കുറ്റക്കാരൻ അല്ല. കുറ്റാരോപിതൻ മാത്രമാണെന്നും ശിവാനി ലൈവിൽ പറയുന്നു.

ഒരു സഹജീവിയെ ഉപദ്രവിക്കാൻ മനസുള്ളവനാണ് ശരിക്കുമൊരു ക്രിമിനൽ. അല്ലാതെ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി അവൻ മോഷ്ടിക്കുന്നുണ്ടെങ്കിൽ അവനെത്ര ഗതിയില്ലാത്തവനായിരിക്കും... അവന്റെ സഞ്ചിയിൽ നിന്ന് കിട്ടിയത് എന്താണ്? നമ്മുടെ നാട്ടിൽ മനുഷ്യന്മാരുടെയൊക്കെ മനസ് കല്ലായിട്ട് പോയോ? അതിന്റെ മുന്നിൽ നിന്ന് സെൽഫിയെടുക്കുക. ആദ്യം നീ നിന്റെ വീട്ടിൽ പോയി നോക്കുക. ചിലപ്പോൾ കാണും, മരുന്നിന് വകയില്ലാത്ത, ഒരു നേരത്തെ പോലും ഭക്ഷണത്തിന് വകയില്ലാത്ത, നിന്റെയൊക്കെ അമ്മയോ അച്ഛനോ പെങ്ങൾമാരോയൊക്കെ വീട്ടിലുണ്ടാകും. ആദ്യം അവരെയൊക്കെ പോയി നോക്കുക. തുടർന്ന് സംസാരിക്കാനാവാതെ കരയുകയാണ് ശിവാനി.

രാത്രി ഉറങ്ങിയിട്ടില്ല. ആ മനുഷ്യന്റെ മുഖമൊന്ന് നോക്ക്. അയാൾ മരിച്ചുവെന്നത് ഈ സെക്കന്റ് വരെയും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. കൈ കെട്ടിവെച്ചിരിക്കുന്നു. കൈ കെട്ടിയാൽ തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെയല്ലേ ഇവർ അയാളെ തല്ലിച്ചതച്ചതെന്നും ശിവാനി ലൈവിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP