Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചപ്പോൾ മോക്കാ പരസ്യം ചോദിച്ച് കളിയാക്കി; ദേഷ്യം കൊണ്ട് ജ്വലിച്ച ഷോയിബ് അക്തർ; തമാശക്കളിയായി കാണരുതെന്ന് പറഞ്ഞ് അവതാരകനോട് ചൊടിച്ചു; രംഗം ശാന്തനാക്കിയത് കപിൽദേവ് ഇടപെട്ട്: വീഡിയോ കാണാം...

ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചപ്പോൾ മോക്കാ പരസ്യം ചോദിച്ച് കളിയാക്കി; ദേഷ്യം കൊണ്ട് ജ്വലിച്ച ഷോയിബ് അക്തർ; തമാശക്കളിയായി കാണരുതെന്ന് പറഞ്ഞ് അവതാരകനോട് ചൊടിച്ചു; രംഗം ശാന്തനാക്കിയത് കപിൽദേവ് ഇടപെട്ട്: വീഡിയോ കാണാം...

കൊൽക്കത്ത: ഇന്നലെ നടന്ന ഇന്ത്യാ പാക്കിസ്ഥാൻ മത്സര ശേഷം സ്റ്റാർ സ്‌പോട്‌സ് നടത്തിയ മത്സര വിശകലന പരിപാടക്കിടെ അവതാരകനോട് അക്തർ ദേഷ്യപ്പെട്ടു സംസാരിച്ചു. അവതാരകൻ ചിരിച്ച് കൊണ്ട് തമാശ രൂപത്തിൽ അകതറോട് പാക് തോൽവിയെ കുറിച്ച് ചോദിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. തുടർന്ന് ചർച്ചയിൽ പങ്കെടുത്ത മറ്റൊരു അതിഥിയായ കപിൽ ദേവ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

മത്സര ശേഷം നടന്ന വിശകലന പരിപാടിയുടെ തുടക്കത്തിൽ തന്നെ പരിഹാസച്ചിരിയുമായി ഷുഹൈബ് അക്തറിനോട് ചോദ്യം ചോദിക്കാനൊരുങ്ങിയ അവതാരകനോട് നിങ്ങൾ എന്തിനാണ് ചിരിക്കുന്നതെന്ന് അല്പം ദേഷ്യത്തോടെ തന്നെ അക്തർ ചോദിച്ചു. ട്വന്റി20 ലോകകപ്പിന് മുന്നോടിയായി ഇറങ്ങിയ മോകാ മോകാ പരസ്യത്തെ കുറിച്ച് അവതാരകൻ അക്തറിനോട് സംസാരിക്കാൻ തുടങ്ങി.

ഇതേക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന്, എന്നെ നിങ്ങൾ ഇവിടെ വിളിച്ചുവരുത്തിയത് മത്സരത്തെ കുറിച്ച് വിശകലനം ചെയ്യാനാണെന്നും അല്ലാതെ ഇതൊരു തമാശക്കളിയായി കാണരുതെന്നും ദേഷ്യത്തോടെ അക്തർ മറുപടി നൽകുകയായിരുന്നു. ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കണമെന്ന് ഒരു ആരാധകൻ അഫ്രീദിയോട് ആവശ്യപ്പെടുന്നതായിരുന്നു പരസ്യം.

ഉടൻ തന്നെ കപിൽ ദേവ് ഇടപെട്ട് രംഗം ശാന്തമാക്കി. അക്തർ ഇപ്പോൾ അൽപം ദേഷ്യത്തിലാണെന്നും അദ്ദേഹത്തിന് ശാന്തനാവാൻ സമയം നൽകണമെന്നും അവതാരകനോട് കപിൽ ആവശ്യപ്പെട്ടു. ശനിയാഴ്‌ച്ച നടന്ന ലോകകപ്പ് ടി20 മത്സരത്തിൽ പാക്കിസ്ഥാനെതിരെ ജയം ഇന്ത്യക്കൊപ്പമായിരുന്നു. വിരാട് കോഹ്ലിയുടെ കരുത്തുറ്റ പ്രകടനമാണ് പാക്കിസ്ഥാനു മുന്നിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം സമ്മാനിച്ചത്.

പാക്കിസ്ഥാൻ ഉയർത്തിയ 119 റൺസ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ലോകകപ്പ് മത്സരങ്ങളിൽ 11 തവണ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയിട്ടപ്പോൾ ഒന്നിൽ പോലും ജയിക്കാൻ പാക്കിസ്ഥാനു കഴിഞ്ഞിട്ടില്ല. 2020 ലോകകപ്പിൽ 5 തവണയും 50 ഓവർ ലോകകപ്പിൽ 6 തവണയുമാണ് ഇരു ടീമുകളും നേർക്കുനേർ വന്നിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP