Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വേശ്യാവൃത്തി ആരോപിച്ചു സ്ത്രീയെ പരസ്യമായി വെടിവച്ചു കൊന്നു; ഐസിസിനെ വെല്ലുന്ന അൽഖ്വയ്ദ കാട്ടു നീതിയുടെ വീഡിയോ പുറത്ത്

വേശ്യാവൃത്തി ആരോപിച്ചു സ്ത്രീയെ പരസ്യമായി വെടിവച്ചു കൊന്നു; ഐസിസിനെ വെല്ലുന്ന അൽഖ്വയ്ദ കാട്ടു നീതിയുടെ വീഡിയോ പുറത്ത്

സിറിയയിൽ വേശ്യാ വൃത്തി ആരോപിച്ച് പർദയണിഞ്ഞ സ്ത്രീയെ അൽഖയ്ദ ഭീകരർ പരസ്യമായി തെരുവിലിട്ട് വെടിവച്ചു കൊല്ലുന്ന വീഡിയോ പുറത്തായി. അതിക്രൂരമായ കൊലകൾക്ക് കുപ്രസിദ്ധരായ ഐസിസിനെ വരെ ഈ കൊലപാതകം ഞെട്ടിപ്പിച്ചുവെന്നതിലാണ് ആശ്ചര്യം. കറുത്ത പർദയണിഞ്ഞ സ്ത്രീയോട് ആയുധമേന്തിയ ഭീകരർ കുനിഞ്ഞ് നിൽക്കാൻ ആജ്ഞാപിക്കുന്നു. പിറകിൽ നിൽക്കുന്ന ഒരു ഭീകരൻ സ്ത്രീയ്ക്കു മേൽ ചുമത്തിയ കുറ്റം വായിക്കുന്നു. അതിനു ശേഷം മറ്റൊരു ഭീകരൻ സ്ത്രീയുടെ തലയ്ക്ക് ഒറ്റ വെടി. പരിസരത്ത് തടിച്ചു കൂടി ജനങ്ങൾക്കു മുമ്പിൽ വച്ചായിരുന്നു ഈ ക്രൂര കൃത്യം. സോഷ്യൽ മീഡിയയിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതോടെ മറ്റു ഭീകര സംഘടനകളും ഈ ക്രൂരതയെ ചോദ്യം ചെയ്ത് രംഗത്തെത്തി. ഇതെന്തു ശരീഅ നിയമമാണ് എന്നാണ് ഒരു ഐസിസ് ഭീകരൻ ചോദിച്ചത്. സോഷ്യൽ മീഡിയയിൽ ഭീകര സംഘടനകളുടെ അനുഭാവികൾ തമ്മിൽ വാഗ്വാദത്തിനിടയാക്കിയിരിക്കുന്നു ഈ കൊലപാകതം.

സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത ഈ വീഡിയോ വടക്കു പടിഞ്ഞാറൻ സിറിയൻ നഗരമായ ഇദ്‌ലിബിലെ മാറത്ത് അൽ നുഅ്മാനിൽ മറ്റൊരു ഭീകരൻ മൊബൈൽ ഫോണിൽ പകർത്തിയതാണെന്ന് പറയപ്പെട്ടുന്നു. സിറിയയിലെ അൽഖയ്ദ ഗ്രൂപ്പായ ജബാത്ത് അൽ നുസ്‌റയിലെ ഭീകരരാണ് ഈ ക്രൂര കൃത്യത്തിന് നേതൃത്വം നൽകിയത്. നഗരത്തിലെ പ്രധാന നാൽക്കവലയിൽ വച്ചായിരുന്നു സംഭവം. ഇതാനായി റോഡുകൾ തടസ്സപ്പെടുത്തി വാഹനങ്ങളെ എല്ലാം തടഞ്ഞു വച്ചതായും വീഡിയോയിൽ വ്യക്തമാകുന്നുണ്ട്. 50 വയസ്സോളം വരുന്ന സ്ത്രീയെയാണ് ഇവർ കൊന്നത്. പ്രദേശം അൽ നുസ്‌റ ഭീകരരുടെ ശ്ക്തി കേന്ദ്രമാണെന്ന് തൊട്ടടുത്ത ചുവരെഴുത്തിൽ നിന്ന് വ്യക്തമാണ്.

ഭീകരൻ വെടിവയ്ക്കാനായി തോക്കെടുത്തപ്പോൾ കൂടി നിന്ന ആളുകളിൽ പലരും ഞെട്ടിപ്പിക്കുന്ന ഈ കൊലപാതക ദൃശ്യം പകർത്താനായി മൊബൈൽ ഫോണുകളും പുറത്തെടുത്തു. ചുമത്തപ്പെട്ട കുറ്റം ശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് ഒരു ഭീകരൻ വായിച്ചു കേൾപ്പിക്കമ്പോൾ ഇടക്കു കയറി സ്ത്രീ നിഷേധിക്കുന്നുണ്ട്. പക്ഷേ ഇതൊന്നും ഭീകരർ കാര്യമാക്കുന്നില്ല. നഗരത്തിൽ വേശ്യാലയം നടത്തി എന്നാണ് ഇവർക്കുമേൽ ആരോപിച്ച കുറ്റം. ശരീഅ നിയമ പ്രകാരം ഈ കുറ്റത്തിന് വധശിക്ഷയാണ് നൽകുകയെന്നും ഭീകരൻ പ്രഖ്യാപിക്കുന്നു. ഐസിസ് സാധാരണ നടത്താറുള്ള പരസ്യ വധ ശിക്ഷകളിൽ നിന്ന് വ്യത്യസ്തമായി ഇവരുടെ ശിക്ഷ നടപ്പാക്കൽ ബഹളമയമായിരുന്നു. ജനക്കൂട്ടത്തിനിടയിലുണ്ടായിരുന്നു ഭീകരർ മൊബൈൽ ഫോണിൽ രംഗം പകർത്താനുള്ള തിരക്കിലായിരുന്നു. കുറ്റം വായിച്ചു കേൾപ്പിക്കുന്നത് അവസാനിച്ചതും പൊടുന്നനെ ഒരു വെടിയുണ്ട സ്ത്രീയുടെ തലയ്ക്കു നേര പാഞ്ഞെത്തി. തൽക്ഷണം തന്നെ കൊല്ലപ്പെടുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP