Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇംഗ്ലണ്ടിലെ മലയാളി ദമ്പതിമാർ ചേർന്നൊരു സ്വപ്‌നം കണ്ടു; രഹസ്യങ്ങളുടെ കൂമ്പാരം അഴിക്കുന്ന ഹ്രസ്വചിത്രമായി ആ സ്വപ്നം മലയാളികൾക്കിടയിലേക്ക് തുറന്നപ്പോൾ പിന്നെ സംഭവിച്ചത്...

ഇംഗ്ലണ്ടിലെ മലയാളി ദമ്പതിമാർ ചേർന്നൊരു സ്വപ്‌നം കണ്ടു; രഹസ്യങ്ങളുടെ കൂമ്പാരം അഴിക്കുന്ന ഹ്രസ്വചിത്രമായി ആ സ്വപ്നം മലയാളികൾക്കിടയിലേക്ക് തുറന്നപ്പോൾ പിന്നെ സംഭവിച്ചത്...

രു പെൺകുട്ടി കൊല്ലപ്പെടുന്നു. ആ കൊലപാതകം അന്വേഷിക്കാൻ പിതാവ് ഒരു ഡിറ്റക്ടീവിനെ ഏർപ്പെടുത്തുന്നു. പെൺകുട്ടിയുടെ ഭൂതകാലത്തിലൂടെ ഡിറ്റക്ടീവ് അന്വേഷണം തുടങ്ങുകയാണ്. ഓർഫനേജിൽ നിന്നും എടുത്തു വളർത്തിയ ആൺകുട്ടിക്ക് അമ്മയുടെ മരണത്തോടെ അവനറിയാതെ മാറ്റങ്ങൾ സംഭവിക്കുന്നു. ആ മാറ്റങ്ങളെ അവനറിയാതെ സ്‌നേഹിച്ചു തുടങ്ങുന്നു. ഒടുവിൽ ആ മാറ്റങ്ങൾ ചെന്നെത്തിക്കുന്നത് വൻ ദുരന്തങ്ങളിലേക്കാണ്. പെൺകുട്ടിയുടെ മരണത്തിനു പിന്നിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ ചുരുളഴിയുമ്പോൾ അന്വേഷിക്കാൻ എത്തുന്ന ഡിറ്റക്ടീവും മായാജാലങ്ങൾ കാട്ടുന്നു. ഒടുവിൽ കൊലപാതകത്തിന്റെ 25-ാം മണിക്കൂറിൽ നിർണായക സംഭവങ്ങളും അരങ്ങേറുന്നു.

 ഇംഗ്ലണ്ടിലെ ടൂട്ടിംഗിൽ താമസിക്കുന്ന ഡയനേഷ്യസ് ജസ്റ്റസ് കണ്ട ഒരു സ്വപ്‌നമാണിത്. ഭാര്യ രാഖി രാജുവായിരുന്നു സ്വപ്‌നത്തിന്റെ നിയതാവ്. ആ സ്വപ്‌നം ഒരു ഷോർട്ട്ഫിലിമായി മാറിയപ്പോൾ എങ്ങു നിന്നും കയ്യടിയും പ്രശംസയുമാണ് ഈ ദമ്പതികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലണ്ടനിലെ ഷാഫി ഷംസുദ്ധീൻ, ക്രിയേറ്റീവ് ഹെഡായ സിഎ ജോസഫ് തുടങ്ങി നിരവധി യുകെ മലയാളികളാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്.

സാധാരണമായ ഒരു കൊലപാതക അന്വേഷണം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ തുടങ്ങുന്ന രഹസ്യം എന്ന ഈ ഹ്രസ്വചിത്രം വ്യത്യസ്തമായ വഴിത്തിരിവുകളിലൂടെയാണ് പ്രേക്ഷകനെ നയിക്കുന്നത്. അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ കൊണ്ട് പ്രേക്ഷക മനസ്സിനെ പിടിച്ചിരുത്തുന്ന കണ്ടു കഴിയുമ്പോൾ, ഒരിക്കൽക്കൂടി പിന്നിലേക്ക് പ്രേക്ഷകനെ സഞ്ചരിപ്പിക്കുവാൻ തോന്നുന്ന ഗണത്തിൽപെടുത്താവുന്ന ത്രില്ലർ ചിത്രമാണ് രഹസ്യം. മകളുടെ കൊലപാതകം അന്വേഷിക്കാൻ അച്ഛൻ ഏർപ്പെടുത്തുന്ന ഡിറ്റക്ടീവിന്റെ കണ്ടെത്തലുകളാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. അന്വേഷണ ഘട്ടങ്ങളിൽ അച്ഛന്റെ സഹായിയും അച്ഛനും ഒക്കെ പ്രതിസ്ഥാനത്ത് വരുന്ന സമയത്ത് നിർണായകമാകുന്നത് സിസിടിവി ദൃശ്യങ്ങളാണ്.

ഈ ദൃശ്യങ്ങളിലൂടെ മുന്നോട്ടു പോകുന്ന ചിത്രം ഒടുവിൽ രണ്ടു കൊലപാതകങ്ങൾക്കാണ് ഉത്തരം കണ്ടെത്തുന്നത്. 24 മണിക്കൂറിനുള്ളിൽ മകളുടെ കൊലപാതകിയെ കണ്ടെത്താനും ഒടുക്കം കൊല്ലപ്പെട്ടത് മകളല്ല, മകനാണെന്നു തിരിച്ചറിയുമ്പോഴും ഡിറ്റക്ടീവിന്റെ രഹസ്യങ്ങൾ കൂടി ചുരുളഴിയുമ്പോഴും കഥയിൽ നിരവധി ട്വിസ്റ്റുകളുമായി പ്രേക്ഷകരെ അമ്പരപ്പിക്കുന്നതാണ് കാണാൻ സാധിക്കുക. ഒപ്പം പ്രേക്ഷക മനസുകളിൽ ഒട്ടനവധി ചോദ്യങ്ങളും ഉയർത്തുന്നുണ്ട് ഈ കലാസൃഷ്ടി.

ടൂട്ടിംഗിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ ഡയനീഷ്യസിന്റെ ആദ്യ സംരംഭമാണ് ഈ ചിത്രം. പൗണ്ട് ലാന്റ് ബ്രാഞ്ചിൽ മാനേജരായ ഡയനീഷ്യസിന്റെ ഭാര്യ രാഖിയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് രാഖി. ഡയനീഷ്യസിന്റെ പിതാവ് മൈക്കിൾ ജസ്റ്റസ് പഴയകാല നാടക നടനാണ്. അച്ഛൻ, അമ്മ, ഭാര്യ, സഹോദരൻ, സഹോദരി എന്നിവരടക്കം കുടുംബ സമേതമാണ് ടൂട്ടിംഗിൽ താമസിക്കുന്നത്.

ലണ്ടനിൽ താമസിക്കുന്ന ഷാഫി ഷംസുദ്ധീനാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. ഈ വർഷത്തെ ലണ്ടൻ സാഹിത്യവേദി അവാർഡിന് അർഹനായ ഷാഫി ഇതിലെ ഒരു പ്രധാനവേഷവും കൈകാര്യം ചെയ്യുന്നു. അണ്ടിൽ4, ഓർമകളിൽ സെലിൻ, സമ്മർ ഇൻ ബ്രിട്ടൻ എന്നീ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുള്ള ഈ കുണ്ടറ സ്വദേശി ലണ്ടൻ ആംബുലൻസ് സർവ്വീസ് 11ൽ ക്ലിനിക്കൽ ക്വാളിറ്റി ഇംപ്രൂവ്മെന്റ് അഡൈ്വസറായി ജോലി നോക്കുകയാണ്.

സിഎ ജോസഫ് ആണ് ക്രിയേറ്റീവ് കോർഡിനേറ്റർ. ഗിൽഫോർഡ് നിവാസിയും യുകെയിലെ അറിയപ്പെടുന്ന രാഷ്ട്രീയ പൊതു പ്രവർത്തകനും കൂടിയാണ് സിഎ ജോസഫ്. ഓർമകളിൽ സെലിൻ, സമ്മർ ഇൻ ബ്രിട്ടൻ എന്നീ ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുള്ള സിഎ ജോസഫ് ഒരു ബിലാത്തി പ്രണയം എന്ന ചിത്രത്തിലും വേഷം ചെയ്തിട്ടുണ്ട്. മുൻ യുകെ മലയാളികളായ ബോവി മാത്യുവും അജീഷ് അജയഘോഷും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. ആലപ്പുഴ സ്വദേശിയാണ് ബോവി മാത്യു. അജീഷ് അജയഘോഷ് അയർലന്റിലാണ് ഇപ്പോൾ താമസം.

തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിലും കലാ സാംസ്‌കാരിക രംഗത്ത് സജീവമായിത്തുടരുന്ന പ്രവാസ കലാകാരന്മാരുടെ ശക്തമായ കൈയൊപ്പാണ് രഹസ്യം. ഇത് ഒരു സാധാരണ ഹ്രസ്വ ചിത്രമല്ല, നമ്മുടെ മാറിവരുന്ന ജീവിത സാഹചര്യത്തിന്റെ നേർക്കാഴ്ച കൂടിയാണ്. ഈ ടീമിന്റെ തന്നെ രഹസ്യത്തിനു മുൻപുള്ള ചിത്രമാണ് 1:7:1 കോറിന്തിയൻസ്. യുകെയിൽ തന്നെ ചിത്രീകരിച്ച് ഒപ്പം യുകെ മലയാളികളുടെ കഥ പറയുന്ന ഈ ചിത്രം ഏകദേശം 30,000 പേർ ഇതിനകം കണ്ടു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP