Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചോറുണ്ണാൻ വേണ്ടി കോക്കാച്ചി വരുമെന്നു പറഞ്ഞു പിള്ളേരെ പേടിപ്പിക്കാറുണ്ടോ? മുതിർന്നവർ കുട്ടികളിൽ സൃഷ്ടിക്കുന്ന അനാവശ്യ ഭയം പ്രമേയമാക്കുന്ന ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു; റിച്ചി മാത്യുവിന്റെ ഫോബിയയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മൂന്നാംക്ലാസ് വിദ്യാർത്ഥി പ്രണോയ്

ചോറുണ്ണാൻ വേണ്ടി കോക്കാച്ചി വരുമെന്നു പറഞ്ഞു പിള്ളേരെ പേടിപ്പിക്കാറുണ്ടോ? മുതിർന്നവർ കുട്ടികളിൽ സൃഷ്ടിക്കുന്ന അനാവശ്യ ഭയം പ്രമേയമാക്കുന്ന ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു; റിച്ചി മാത്യുവിന്റെ ഫോബിയയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മൂന്നാംക്ലാസ് വിദ്യാർത്ഥി പ്രണോയ്

ആർ. പീയൂഷ്

കൊല്ലം: കൊച്ചു കുഞ്ഞുങ്ങളുടെ മനസിൽ മുതിർന്നവർ കുത്തിവെക്കുന്ന ഭയമെന്ന വികാരത്തെ അടിസ്ഥാനമാക്കി ഒരു ഹ്രസ്വചിത്രം പുറത്തിറങ്ങി.മറ്റ് മതങ്ങളോടുള്ള മാതാപിതാക്കളുടെ കാഴ്‌ച്ചപ്പാട് കുട്ടികളിൽ സൃഷ്ടിക്കുന്ന വികാരവും ചിത്രത്തിന്റെ പ്രമേയമായിട്ടുണ്ട്. റിച്ചി മാത്യു സംവിധാനം ചെയ്ത 'ഫോബിയ' എന്ന ഹ്രസ്വ ചിത്രത്തിലാണ് കുട്ടികളിൽ അനാവശ്യമായി ഭയം കടന്നു വരുന്നതും അതുമൂലമുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളും അവതരിപ്പിച്ചിരിക്കുന്നത്.

വെറുതേയെങ്കിലും മാതാപിതാക്കൾ പറയുന്ന കാര്യങ്ങൾ കുട്ടികളുടെ മനസ്സിൽ വലിയ ചലനങ്ങളുണ്ടാക്കും.ഫോബിയ എന്ന ചിത്രത്തിലൂടെ റിച്ചി മാത്യു പറയാൻ ശ്രമിക്കുന്നതും അതാണ്. മറ്റ് മതങ്ങളിൽ പെട്ടവരെ പ്രത്യേകമായ കണ്ണോടെ നോക്കി കാണുന്ന മാതാപിതാക്കൾ കുട്ടികളിലേക്ക് ആ ഭയം കടത്തി വിടുന്നു. കുട്ടികളുടെ മനസ്സിൽ അവർ തീവ്രവാദികളെന്ന ചിത്രം പതിയുന്നു. എന്നാൽ സ്‌നേഹത്തിലൂടെ ഇത്തര ഭയങ്ങളെ അകറ്റാമെന്ന് ചിത്രം പറയുന്നു.

എഞ്ചിനിയറിങ് പഠനം കഴിഞ്ഞ റിച്ചി മാത്യുവാണ് ചിത്രത്തിന്റെ സംവിധായകൻ. ഡോ. റിയ മാത്യുവാണ് ചിത്രം നിർമ്മിച്ചത്.പ്രശസ്ത ഛായാ ഗ്രാഹകൻ എം.ജെ. രാധാകൃഷ്ണന്റെ മകൻ യദു രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്. കൊല്ലം തങ്കശ്ശേരി മൗണ്ട് കാർമ്മൽ ആംഗ്ലോ ഇന്ത്യൻ സ്‌ക്കൂളിലെ മൂന്നാം ക്ളാസ് വിദ്യാർത്ഥി പ്രണോയിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മാതൃഭൂമി ന്യൂസ് കൊല്ലം ബ്യൂറോ ചീഫ് ഷമ്മി പ്രഭാകറിന്റെയും അദ്ധ്യാപികയായ വിപ്സിസിയുടെയും മകനാണ് പ്രണോയ്.

മതസൗഹാർദ്ധത്തിന്റെ പ്രാധാന്യമാണ് ചിത്രത്തിന്റെ സന്ദേശമെന്ന് 15 മിനിറ്റിൽ മനോഹരമായി അവതരിപ്പിക്കാൻ കഴിഞ്ഞതായി സംവിധായകൻ എം.എ. നിഷാദ് പറഞ്ഞു.
കൊല്ലം പ്രസ്സ് ക്ലബ്ബിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനം എംഎ‍ൽഎ കെ.ബി.ഗണേശ് കുമാർ നിർവ്വഹിച്ചു. കുഞ്ഞുങ്ങളെ പലതും പറഞ്ഞ് ഭയപ്പെടുത്തുമ്പോൾ അതെങ്ങനെ അവരെ സ്വാധീനിക്കുന്നുവെന്ന് ചിത്രം കാന്നുമ്പോൾ മനസിലാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP