Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിന്ധു ജോയിക്കു ശാന്തിമോൻ ജേക്കബ് മിന്നുകെട്ടി; എറണാകുളം സെൻ മേരീസ് കത്തീഡ്രലിൽ മുൻ സഖാവിന്റെ വിവാഹത്തിനു സാക്ഷ്യം വഹിക്കാൻ എസ്എഫ്ഐ പ്രവർത്തകരും

സിന്ധു ജോയിക്കു ശാന്തിമോൻ ജേക്കബ് മിന്നുകെട്ടി; എറണാകുളം സെൻ മേരീസ് കത്തീഡ്രലിൽ മുൻ സഖാവിന്റെ വിവാഹത്തിനു സാക്ഷ്യം വഹിക്കാൻ എസ്എഫ്ഐ പ്രവർത്തകരും

കൊച്ചി: മുൻ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന സിന്ധു ജോയിയും മുൻ മാധ്യമപ്രവർത്തകൻ ശാന്തിമോൻ ജേക്കബും വിവാഹിതരായി. എറണാകുളം സെൻ മേരീസ് കത്തീഡ്രലിൽ നടന്ന ദിവ്യബലിക്കിടെ ശാന്തിമോൻ സിന്ധുവിന്റെ കഴുത്തിൽ മിന്നുകെട്ടി. എസ്എഫ്‌ഐയിലെ പഴയ സുഹൃത്തുക്കളടക്കം സിന്ധുവിന്റെ വിവാഹത്തിനു സാക്ഷ്യം വഹിക്കാനെത്തി. അടിമാലി മാൻകുളം സ്വദേശിയായ ശാന്തിമോൻ പ്രമുഖ ആത്മീയപ്രഭാഷകനാണ്്. ഇംഗ്ലണ്ടിൽ ബിസിനസും ശാന്തിമോൻ നടത്തുന്നുണ്ട്. വിവാഹശേഷം ഇംഗ്ലണ്ടിലേക്കു പോകാനാണു ദമ്പതികളുടെ തീരുമാനം.

 

താൻ വളരെ എക്‌സൈറ്റഡ് ആണെന്നും മെയ് എട്ടിന് വിവാഹനിശ്ചയം കഴിഞ്ഞശേഷം താൻ ആകെ ത്രില്ലിലാണെന്നും സിന്ധു വ്യക്തമാക്കിയിരുന്നു. നമ്മളെ മനസ്സിലാക്കുന്ന ആള് വേണമെന്ന ആഗ്രഹം സാഫല്യത്തിലെത്തുന്നതിന്റെ സന്തോഷവും തനിക്കുണ്ടെന്ന് അവർ പറഞ്ഞു. വിവാഹത്തിലൂടെ ആഗ്രഹിക്കുന്നത് ഒരു നല്ല സൗഹൃദമാണ്. അതെനിക്കു ലഭിച്ചിട്ടുണ്ട്. എന്റെ അനിയനും അനിയത്തിക്കുമൊക്കെ ഞാൻ വിവാഹിതയാകാത്തതിൽ വളരെ വിഷമമുണ്ടായിരുന്നു. പക്ഷെ ഈ വിവാഹ ആലോചന പെട്ടെന്ന് വന്നതാണ്. അദ്ദേഹത്തിന്റെ സത്യസന്ധതയാണ് എനിക്ക് ഏറെയിഷ്ടമായത്- ശാന്തിമോനുമായുള്ള വിവാഹത്തെ ഇങ്ങനെയാണ് സിന്ധു വിലയിരുത്തുന്നത്.

വിവാഹശേഷം ലണ്ടനിലേക്ക് പോകും. ശരിക്കും കേരളം വിട്ടു പോകാൻ പോലും ആഗ്രഹിക്കാത്ത ആളായിരുന്നു ഞാൻ. പക്ഷെ ജീവിതത്തിൽ കുറെ അഡ്ജസ്റ്റ്‌മെന്റൊക്കെ വേണമല്ലോ. ഇപ്പോൾ തന്നെ കുറച്ച് ലേറ്റ് മാരേജാണ്. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലൂടെ കടന്നുപോകാൻ എനിക്കും ആഗ്രഹമുണ്ട്. അതുകൊണ്ട് ഞാനും അദ്ദേഹത്തോടൊപ്പം പോകും. പക്ഷെ വിവാഹ സർട്ടിഫിക്കറ്റൊക്കെ ലഭിച്ച് വിസ റെഡിയാകാനൊക്കെ കുറച്ച് സമയമെടുക്കുമെന്നും സിന്ധു വെളിപ്പെടുത്തുന്നു.

ഏകാന്തത അനുഭവിക്കുന്ന രണ്ടുപേർ ഒന്നിക്കാൻ തീരുമാനിക്കുന്നതാണ് ഈ വിവാഹമെന്നാണ് സിന്ധുവിന്റെ അഭിപ്രായം. അദ്ദേഹം നേരത്തെ വിവാഹിതനായിരുന്നു. പക്ഷേ പെട്ടെന്നൊരു നാൾ ഭാര്യ പള്ളിയിൽ വച്ചു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അതോടെ അദ്ദേഹം ആകെ തകർന്നു, ആ വിഷമത്തിൽ ''മിനി, ഒരു സക്രാരിയുടെ ഓർമ'' എന്ന പേരിൽ ഒരു പുസ്തകമൊക്കെ എഴുതിയിരുന്നു. ആ പുസ്തകം വായിച്ചതോടെ എനിക്ക് എന്തോ ഒരു പ്രത്യേക അടുപ്പം തോന്നി. ഇതേസമയത്ത് ഞാൻ എന്റെ അമ്മയെക്കുറിച്ചെഴുതിയ ഒരു അനുസ്മരണക്കുറിപ്പ് അദ്ദേഹവും വായിച്ചിരുന്നു. അങ്ങനെയാണ് നഷ്ടങ്ങളിൽ വേദനിക്കുന്ന രണ്ടുപേർ ഒന്നിച്ചാലോ എന്ന് അദ്ദേഹം ആലോചിക്കുന്നത്. ഈ അടുപ്പം വിവാഹത്തിലേക്കെത്തുകയും ചെയ്തു.

മൂന്നുമാസം മുമ്പാണ് ഇത്തരമൊരു പ്രൊപ്പോസൽ വന്നതെന്ന് സിന്ധു വ്യക്തമാക്കുന്നു. അപ്പോൾ എനിക്കു തോന്നി ഒരുവർഷമായി എനിക്കറിയാവുന്ന ആ നല്ല സുഹൃത്തിനെ ജീവിത പങ്കാളിയാക്കാമെന്ന്. പിന്നീട് വീട്ടുകാരോടും സഭാനേതൃത്വത്തോടുമൊക്കെ ആലോചിച്ചാണ് വിവാഹം എന്ന തീരുമാനത്തിലേക്കെത്തുന്നത്. എല്ലാവർക്കും അത്രയേറെ സന്തോഷമുണ്ടായിരുന്നു. അദ്ദേഹം നാട്ടിൽ വന്നിട്ടുള്ള സമയം കൂടിയായതിനാൽ പെട്ടെന്നു തന്നെ വിവാഹം കഴിക്കാം എന്നു തീരുമാനിച്ചു. കുട്ടനാട് ഇടത്വ സ്വദേശിയാണ് അദ്ദേഹം. കാക്കനാട് ഒരു ഫ്‌ളാറ്റുണ്ട്. അവിടെയാണ് നാട്ടിൽ വരുമ്പോൾ താമസിക്കുക. എന്റെ സഹോദരന്റെ ഫ്‌ളാറ്റും അദ്ദേഹത്തിന്റെ ഫ്‌ളാറ്റുമെല്ലാം അടുത്തടുത്താണ്. അദ്ദേഹത്തിന് അമ്മയും സഹോദരങ്ങളുമാണുള്ളത്.

വിവാഹത്തിന് ഗൗണാണ് ധരിക്കുന്നതെന്നും അഭിമുഖത്തിൽ സിന്ധു വെളിപ്പെടുത്തുന്നുണ്ട്. കൊച്ചിയിലെ ഒരു ബുട്ടിക്കിൽ പ്രത്യേകം ഡിസൈൻ ചെയ്തതാണ്. സ്വർണം പരമാവധി കുറയ്ക്കുകയാണ്. താലിമാല അത്യാവശ്യമായതിനാൽ അത് മാത്രമേ സ്വർണമുള്ളൂ. ബാക്കിയെല്ലാം വൈറ്റ് മെറ്റലാണെന്നും സിന്ധു വ്യക്തമാക്കി. എന്റെ വിവാഹവസ്ത്രങ്ങളെല്ലാം വാങ്ങിത്തരുന്നത് അദ്ദേഹമാണ്. ചെരുപ്പ് വരെ. അത് വലിയ സ്‌നേഹസമ്മാനമായി കാണുന്നു. ഇന്ന് സ്ത്രീകളുടെ വീട്ടിൽ ചെന്ന് ഡിമാന്റ് വയക്കുന്ന പുരുഷന്മാരെ അല്ലേ നാം കൂടുതൽ കാണാറുള്ളത്. മനസമ്മതത്തിനും അദ്ദേഹമാണ് വസ്ത്രങ്ങളും മറ്റും സമ്മാനിച്ചതെന്നും സിന്ധു വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP