Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ട്രെയിനിലെ ബാഗേജ് ട്രേയിൽ നിന്ന് പാമ്പിനെ വലിച്ചൂരിയെടുത്തു തറയിലടിക്കുന്ന വീഡിയോ വൈറൽ; പാമ്പിനെ നേരിടാൻ ലാത്തിയുമായെത്തിയ പൊലീസുകാർ നോക്കി നിൽക്കെ യാത്രക്കാരന്റെ ധീരസാഹസം

ട്രെയിനിലെ ബാഗേജ് ട്രേയിൽ നിന്ന് പാമ്പിനെ വലിച്ചൂരിയെടുത്തു തറയിലടിക്കുന്ന വീഡിയോ വൈറൽ; പാമ്പിനെ നേരിടാൻ ലാത്തിയുമായെത്തിയ പൊലീസുകാർ നോക്കി നിൽക്കെ യാത്രക്കാരന്റെ ധീരസാഹസം

ജക്കാർത്ത: വെറുംകൈ കൊണ്ട് പാമ്പിനെ അടിച്ചു കൊന്ന ഇന്തോനേഷ്യക്കാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. തലസ്ഥാനമായ ജക്കാർത്തയിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് ഹീറോയിസം തെളിയിക്കാൻ അവസരമൊരുങ്ങിയത്.

ട്രെയിനിനുള്ളിൽ പാമ്പിനെ കണ്ടതോടെ യാത്രക്കാർ സീറ്റുകൾ ഉപേക്ഷിച്ചു പാഞ്ഞു. ബഹളമായതോടെ അടുത്ത സ്‌റ്റേഷനിൽ ട്രെയിൻ നിർത്തി. അൽപ്പം ധൈര്യമുള്ള യാത്രക്കാർ പാമ്പു പിടിത്തത്തിനുള്ള ശ്രമം തുടങ്ങി. അവരിലൊരാളായിരുന്നു നമ്മുടെ നായകൻ.

കംപാർട്ടുമെന്റിൽ ബഹളമായതോടെ പൊലീസുമെത്തി. പാമ്പുപിടുത്തത്തിൽ പ്രത്യേക പരിശീലനമൊന്നും കിട്ടിയിട്ടില്ലെങ്കിലും കയ്യിലിരുന്ന ലാത്തി കൊണ്ട് കുത്തിയോ അടിച്ചോ തട്ടിക്കളയാമെന്ന പ്‌ളാനിലായിരുന്നു പൊലീസ്. ബാഗേജ് ബോക്‌സിനുള്ളിൽ പാമ്പിനെ കണ്ടെത്തിയതോടെ പണി പാളിയ നിലയിലായി പൊലീസ്. ബോക്‌സു തുറന്നാൽ പാമ്പു പുറത്തു ചാടിയാൽ പ്‌ളാൻ തകരും. ചിലപ്പോ കടി കിട്ടിയാലോ ....?

നമ്മുടെ ഹീറോ സ്റ്റിൽ കൂളായിരുന്നു. സീൻ കോൺട്ര ആകും മുമ്പേ ക്‌ളൈമാക്‌സ് തീരുമാനിച്ചു. കൂൾ കൂളായി വെറും കൈകൊണ്ട് പാമ്പിനെ പിടികൂടുകയും നിലത്തടിച്ചു കൊല്ലുകയുമായിരുന്നു. ട്രെയിനിൽ ഉണ്ടായിരുന്ന യാത്രികർ സ്മാർട്ട്‌ഫോണിൽ ഷൂട്ട് ചെയ്ത വിഡിയോയാണ് വൈറലായിരിക്കുന്നത്. ഏതു ഇനം പാമ്പിനെയാണ് കൊന്നതെന്ന് മനസിലാകാൻ സാധിച്ചിട്ടില്ല. അല്ല, ഇനി അറിഞ്ഞിട്ടും കാര്യമില്ല. പേടിയോടെ ചുറ്റും നിന്ന യാത്രികർക്കിടയിൽ നിന്ന് അറിയപ്പടാത്ത ഹീറോയായി മുന്നോട്ടു വന്ന ചെറുപ്പകാരനാണ് ഇപ്പോൾ കയ്യടി

വൈറലായ പാമ്പുപിടിത്തം കാണാം

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP