Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണ്ടെങ്ങാണ്ട് അങ്ങ് തെക്ക് തെക്ക്......ലാലേട്ടാ പ്ലീസ് അറിയാമേലാത്ത വേലക്ക് പോവരുതേ! സർക്കാർ ഖജനാവിൽ നിന്നും രണ്ട് കോടി മുടക്കുന്ന ലാലിസത്തിന്റെ ആദ്യ ഗാനം കേട്ടു നോക്കൂ....

പണ്ടെങ്ങാണ്ട് അങ്ങ് തെക്ക് തെക്ക്......ലാലേട്ടാ പ്ലീസ് അറിയാമേലാത്ത വേലക്ക് പോവരുതേ! സർക്കാർ ഖജനാവിൽ നിന്നും രണ്ട് കോടി മുടക്കുന്ന ലാലിസത്തിന്റെ ആദ്യ ഗാനം കേട്ടു നോക്കൂ....

ആവണി ഗോപാൽ

തിരുവനന്തപുരം: ദേശീയ ഗെയിംസിന് മികവ് കൂട്ടാനായി മോഹൻലാലിന്റെ നേതൃത്വത്തിൽ തയ്യാറാകുന്ന ലാലിസത്തിന്റെ ആദ്യ പാട്ട് പുറത്തിറങ്ങി. മൂന്നര മിനിറ്റ് ദൈർഘ്യമുള്ള പാട്ടിന്റെ ഗായകനും അഭിനേതാവുമെല്ലാം ലാൽ തന്നെ.

പണ്ടേങ്ങാണ്ട് അങ്ങ് തെക്ക് തെക്ക് എന്ന ഗാനം ചിത്രികരിച്ചിരിക്കുന്നത് ലാലിന്റെ സുഹൃത്തും സംവിധായകനുമായ പ്രിയദർശനാണ്. ദേശീയ ഗെയിംസിൽ നിന്ന് കിട്ടുന്ന രണ്ട് കോടി രൂപയിൽ നിന്നാണ് ലാലിസത്തിന്റെ ഗാന ചിത്രീകരണവും നടന്നത്. എന്നാൽ പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്ക് പാട്ടിനെ ഉയർത്താൻ അണിയറ പ്രവർത്തകർക്കുമായിട്ടില്ല. ബാൻഡിന് യോജിച്ച രീതിയിലെ ലാലിന്റെ പാട്ടു പാടലും ഏൽക്കുന്ന ലക്ഷണം കാണുന്നില്ല.

ജനുവരി 31 ന് നടക്കുന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടനവേദിയിലാണ് 'ലാലിസം' എന്ന മെഗാഷോയും അരങ്ങേറുന്നത്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഈ സംഗീത ബാൻഡിൽ ലാലിന്റെ 36 വർഷത്തെ അഭിനയജീവിതത്തിലൂടെയുള്ള ഒരു യാത്രയാണിതെന്ന് സംഘാടകർ പറയുന്നു. പ്രിയദർശൻ, ടി.കെ. രാജീവ് കുമാർ എന്നിവരാണ് ഇതിന്റെ ദൃശ്യസംവിധാനം ഒരുക്കുന്നത്. അരങ്ങേറ്റത്തിനു ശേഷം ഈ മെഗാഷോയുമായി ലാലും സംഘവും ലോകം മുഴുവൻ സഞ്ചരിച്ച് പരിപാടി അവതരിപ്പിക്കും.

ഇങ്ങനെ സ്വയം പുകഴ്‌ത്തലിനുവേണ്ടി മോഹൻലാൽ ഒരുക്കുന്ന സംഗീത ബാൻഡിനാണ് ഗെയിംസ് ഫണ്ടിൽനിന്നും രണ്ടുകോടി നൽകുന്നത്. ലാലിന്റെ പരിപാടിക്ക് കൈയടി കിട്ടേണ്ടത് സർക്കാരിന്റേയും ആവശ്യമാണ്. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെയെല്ലാം ലാലിസം മായ്ക്കുമെന്നാണ് സംഘാടകരുടെ വാദം. എന്നാൽ പുറത്തിറങ്ങിയ പാട്ടിലെ നിലവരാം സർക്കാരിന്റെ പ്രതീക്ഷകൾ തെറ്റിക്കാനുള്ള സാധ്യതയാണ് കാണിക്കുന്നത്.

ദേശീയ ഗെയിംസിനൊപ്പം സംഘടിപ്പിക്കുന്ന പരിപാടി ഇന്ത്യൻ സിനിമാസംഗീതത്തിനുള്ള ശ്രദ്ധാഞ്ജലിയായി ലാലിസം ഇന്ത്യാ സിംഗിങ് എന്ന പേരിൽ പിന്നീട് മാറും. ലാലിന്റെ 36 വർഷത്തെ അഭിനയജീവിതത്തിലൂടെയുള്ള ഈ സംഗീതയാത്രയാണു ലാലിസം. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ നിർണായക ഗാനങ്ങൾക്കൊപ്പം ഇന്ത്യൻ സിനിമയിലെ ആദ്യ ശബ്ദചിത്രം ആലം ആര മുതൽ 1980 കാലഘട്ടം വരെയുള്ള ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കിയാണ് സംഗീതപരിപാടി നടക്കുക.

ഹോളോഗ്രാം ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോടെ അരങ്ങേറുന്ന ഷോയിൽ ലാലിന്റെ ചിത്രങ്ങളിലെ നാൽപതോളം ഗാനങ്ങളുണ്ടാകും. ദൈർഘ്യം രണ്ടര മണിക്കൂർ. ജെ.ടി. പാക്കാണ് ബാൻഡിന്റെ നിർമ്മാണവും പ്രമോഷനും മാർക്കറ്റിങ്ങും. എന്നാൽ ഈ പരിപാടിയുടെ മൊത്തം സാങ്കേതിക ഉപകരണങ്ങൾ വാങ്ങുന്നതും ദേശീയ ഗെയിംസിന്റെ ഫണ്ട് ഉപയോഗിച്ചാണ്. അതുകൊണ്ട് തന്നെ അടുത്ത പരിപാടി മുതൽ ലഭിക്കുന്നതെല്ലാം ലാഭവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP