Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദക്ഷിണേന്ത്യ എന്നാൽ 'മദ്രാസി' എന്നല്ല അർഥം; കേട്ടു പഠിക്കൂ വടക്കന്മാരേ... 'സൗത്ത് ഓഫ് ഇന്ത്യ' വീഡിയോയുമായി 'എന്നടാ റാസ്‌കൽസ്'

ദക്ഷിണേന്ത്യ എന്നാൽ 'മദ്രാസി' എന്നല്ല അർഥം; കേട്ടു പഠിക്കൂ വടക്കന്മാരേ... 'സൗത്ത് ഓഫ് ഇന്ത്യ' വീഡിയോയുമായി 'എന്നടാ റാസ്‌കൽസ്'

ത്തരേന്ത്യയിൽ ജോലിക്കു പോകുന്ന ദക്ഷിണേന്ത്യക്കാർക്കെല്ലാം ഒറ്റ വിളിപ്പേരാണുള്ളത്. 'മദ്രാസി' എന്ന്. ഈ ഉത്തരേന്ത്യക്കാർക്കെന്താ ഇന്ത്യയുടെ തെക്കൻ മേഖലയെക്കുറിച്ച് വലിയ പിടിയൊന്നുമില്ലേ. കേരളം, തമിഴ്‌നാട്, കർണാടകം, ആന്ധ്രാപ്രദേശ് എന്നിങ്ങനെ നാല് സംസ്ഥാനങ്ങൾ ദക്ഷിണേന്ത്യയിൽ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇപ്പോഴിതാ തെലങ്കാനയും പിറവിയെടുത്തു. എന്നാൽ ഇതൊന്നുമില്ലാത്ത മട്ടിലാണ് വടക്കന്മാർ പ്രതികരിക്കുന്നത്. മദ്രാസിയാണത്രെ മദ്രാസി. അറിയാത്ത പിള്ളമാർക്ക് തിരിച്ചറിവിനായിതാ തെക്കന്മാരുടെ ശ്രമം.

നിങ്ങൾ മദ്രാസിയല്ലേ എന്ന് ചോദിക്കുന്ന ഉത്തരേന്ത്യക്കാരോട് 'മദ്രാസി' എന്ന ഒരു വിഭാഗം ഇല്ലെന്നും ഇന്ത്യയുടെ ദക്ഷിണമേഖലയാണ് തങ്ങളെന്നും വിവരിക്കുന്ന വീഡിയോയാണ് 'എന്നടാ റാസ്‌കൽസ്' ഗ്രൂപ്പ് പുറത്തിറക്കിയത്. 'സൗത്ത് ഓഫ് ഇന്ത്യ' എന്നാണ് വീഡിയോയുടെ പേര്.

'സാലേ മദ്രാസി' വിളിയിൽ നിന്ന് മലയാളികൾ മാറ്റിനിർത്തപ്പെട്ടത് 'മല്ലു' തരംഗം നവമാദ്ധ്യമങ്ങളിൽ ആഞ്ഞടിച്ചതോടെയാണ്. എങ്കിലും ദക്ഷിണേന്ത്യക്കാരോട് ഇപ്പോഴും അയിത്തം കൽപ്പിക്കുന്നവരാണ് ഉത്തരേന്ത്യക്കാർ എന്ന് അനുഭവസ്ഥർ പറയുന്നു. ഈയവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള ഉദ്യമമാണ് 'സൗത്ത് ഓഫ് ഇന്ത്യ'.

കേരളം, തമിഴ്‌നാട്, കർണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പ്രതിനിധാനംചെയ്ത് നാലുപേരാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. നാല് സംസ്ഥാനങ്ങളുടെയും പ്രത്യേകതകൾ വിവരിച്ച് തങ്ങൾ മദ്രാസി എന്ന വിഭാഗമല്ല. ഇന്ത്യയുടെ ഭാഗമാണ്, നിങ്ങളുടെ അയൽക്കാരാണ് എന്ന് വിളിച്ചറിയിക്കുകയാണ് സൗത്ത് ഓഫ് ഇന്ത്യ.

നാല് സംസ്ഥാനങ്ങളുടെയും പ്രത്യേകതകൾ വിവരിക്കുന്ന വീഡിയോക്ക് നാലേകാൽ മിനിറ്റാണ് ദൈർഘ്യം. ഇതാ... വീഡിയോ കാണാം...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP