Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുലുമാലിന് ആളെ കൂട്ടാൻ സൂര്യ ടിവിയുടെ കോപ്രായം; ബീനാ ആന്റണിയുടെ ദാമ്പത്യം അവതാളത്തിലാണോയെന്നു ചോദിച്ച അവതാരകയെ തെറിവിളിക്കുന്ന വീഡിയോ പ്രൊമോയാക്കി ചാനൽ 'തരികിട' പരിപാടിയിലൂടെ പ്രേക്ഷകരെ പറ്റിച്ച സൂര്യാ ടിവി ഗുലുമാലിനും ആളെക്കൂട്ടാൻ ചില നമ്പറ

ഗുലുമാലിന് ആളെ കൂട്ടാൻ സൂര്യ ടിവിയുടെ കോപ്രായം; ബീനാ ആന്റണിയുടെ ദാമ്പത്യം അവതാളത്തിലാണോയെന്നു ചോദിച്ച അവതാരകയെ തെറിവിളിക്കുന്ന വീഡിയോ പ്രൊമോയാക്കി ചാനൽ   'തരികിട' പരിപാടിയിലൂടെ പ്രേക്ഷകരെ പറ്റിച്ച സൂര്യാ ടിവി ഗുലുമാലിനും ആളെക്കൂട്ടാൻ ചില നമ്പറ

'തരികിട' പരിപാടിയിലൂടെ പ്രേക്ഷകരെ പറ്റിച്ച സൂര്യാ ടിവി ഗുലുമാലിനും ആളെക്കൂട്ടാൻ ചില നമ്പറുകളുമായി എത്തുന്നു. 28 ന് സംപ്രേഷണം ചെയ്യാനിരിക്കുന്ന ഗുലുമാലിന്റെ എപ്പിസോഡ് പ്രൊമോയാക്കിയാണ് ചാനലിന്റെ കോപ്രായം. സീരിയൽ താരങ്ങളായ ബീനാ ആന്റണിയും ഭർത്താവും മനോജും പങ്കെടുക്കുന്ന അഭിമുഖ പരിപാടിക്കിടെ അവതാരകയും ആയി ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചാനൽ പ്രൊമോ വീഡിയോ ആക്കി സ്വന്തം ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അഭിമുഖത്തിനിടയിൽ നിങ്ങൾ തമ്മിൽ എപ്പോഴും വഴക്കാണല്ലോ എന്ന അവതാരക രജീഷയുടെ ചോദ്യമാണ് മനോജിനെ പ്രകോപിക്കുന്നത്. കാമറ ഒന്ന് ഓഫ് ചെയ്യൂ എന്നു പറഞ്ഞതിനുശേഷം മനോജും ബീനാ അന്റണിയും അവതാരകയോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങളാണ് പിന്നീട് കാണുന്നത്. ചാനൽ ചരിത്രത്തിൽ ആദ്യമായി ഒരു അവതാരകയെ കരയിപ്പിച്ചു എന്ന വോയിസ് ഓവറും ഇതിനിടയ്ക്ക് കേൾക്കാം. പ്രശ്‌നം രൂക്ഷമാകുന്നതോടെ അവതാരക കരയുകയും ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ആളെ പറ്റിക്കുന്ന പരിപാടിയെന്ന് ആദ്യം കാഴ്ചയിൽ തന്നെ മനസിലാകുമെന്നിരിക്കെ ചാനൽ പ്രൊമോയിറക്കിയത് എന്തിനെന്നാണ് ഇത് കണ്ട പ്രേക്ഷകരുടെ ചോദ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP