Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൂൽപാലത്തിലൂടെ ആകാശത്തു കൂടി നടക്കുമ്പോൾ ഒരാൾ എതിരേ വന്നാലോ? നഗര ഹൃദയത്തിലെ ശ്വാസം നിലയ്ക്കുന്ന ഒരു അഭ്യാസ പ്രകടനം കാണുക

നൂൽപാലത്തിലൂടെ ആകാശത്തു കൂടി നടക്കുമ്പോൾ ഒരാൾ എതിരേ വന്നാലോ? നഗര ഹൃദയത്തിലെ ശ്വാസം നിലയ്ക്കുന്ന ഒരു അഭ്യാസ പ്രകടനം കാണുക

ണ്ടു കൂറ്റൻ കെട്ടിടങ്ങൾക്കിടയിൽ 260 അടി ഉയരത്തിൽ തയാറാക്കിയ 330 അടി ദൂരമുള്ള നൂൽപ്പാലം. ഈ നൂൽപ്പാലത്തിലൂടെ ഒരു അഭ്യാസി കൂളായി നടന്നു പോകുന്നത് അത്ര വലിയ സംഭവമായി ഒരു പക്ഷേ തോന്നിയേക്കില്ല. ഇത്തരം പ്രകടനങ്ങൾ പലപ്പോഴും നടക്കാറുണ്ടല്ലോ. എന്നാൽ ഈ നൂൽപ്പാലത്തിലൂടെ നടക്കുമ്പോൾ എതിരേ മറ്റൊരാൾ കൂടി വന്നാലോ? ഇത്തരമൊരു സാഹചര്യത്തെ നേരിട്ട് 43-കാരൻ അഡിലി വുക്‌സർ എന്ന ഇരുത്തം വന്ന ചൈനീസ് അഭ്യാസി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. വടക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ജിയാഷിങ് നഗരത്തിലാണ് അഡിലിയും സഹ അഭ്യാസിയും കാണികളുടെ ശ്വാസം നിലപ്പിച്ച അപകടകരമായ പ്രകടനം നടത്തിയത്.

ഇത്രയും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നൂൽപ്പാലത്തിന്റെ രണ്ടറ്റങ്ങളിൽ നിന്നായി രണ്ടു അഭ്യാസികളും നടത്തമാരംഭിച്ചു. മധ്യഭാഗത്തെത്തിയപ്പോൾ നൂൽപ്പാലത്തിൽ മലർന്നു കിടന്ന സഹഅഭ്യാസിയുടെ നെഞ്ചിൽ ചവിട്ടി അഡിലി കൂളായി മറികടന്നു പോകുന്നു. നൂൽപ്പാലങ്ങളുടെ രാജാവെന്ന വിളിപ്പേരുള്ള അഡിലിയുടെ പ്രകടനം താളെ തടിച്ചു കൂടിയ ജനം ശ്വാസമടക്കിപിടിച്ചാണ് നോക്കി നിന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP