Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച് ബിജെപിയുടെ വനിതാ നേതാവ്; ഹരിയാനയിലെ മാർക്കറ്റ് കമ്മിറ്റി അംഗത്തെനിരവധി തവണ ചെരിപ്പിനടിച്ചത് ബിജെപി നേതാവും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ട്: വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറൽ

സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച് ബിജെപിയുടെ വനിതാ നേതാവ്; ഹരിയാനയിലെ മാർക്കറ്റ് കമ്മിറ്റി അംഗത്തെനിരവധി തവണ ചെരിപ്പിനടിച്ചത് ബിജെപി നേതാവും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ട്: വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറൽ

സ്വന്തം ലേഖകൻ

ബിജെപിയുടെ വനിതാ നേതാവ് സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ചു. നിരവധി തവണയാണ് സർക്കാർ ഉദ്യോഗസ്ഥനായ സുൽത്താൻ സിങിനെ ബിജെപി നേതാവും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ട് ചെരിപ്പിനടിച്ചത്. ഹരിയാനയിലെ ഹിസ്സാറിലെ മാർക്കറ്റിലാണ് സംഭവം. കർഷക മാർക്കറ്റ് സന്ദർശനത്തിനിടെയാണ് ഇവർ ഉദ്യോഗസ്ഥനെ ചെരിപ്പൂരി അടിച്ചത്. മാർക്കറ്റിനേക്കുറിച്ച് കർഷകർ നൽകിയ പരാതി ചോദ്യം ചെയ്യുന്നതിനിടയിൽ ഉദ്യോഗസ്ഥൻ നടത്തിയ പരാമർശമാണ് സൊനാലിയെ പ്രകോപിപ്പിച്ചത്.

വെള്ളിയാഴ്ചയാണ് വിവാദമായ സംഭവം നടക്കുന്നത്. നിരവധി തവണ ചെരിപ്പുകൊണ്ട് സുൽത്താൻ സിങ് എന്ന മാർക്കറ്റ് കമ്മിറ്റി അംഗത്തെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. മർദ്ദനത്തിനിടെ പരാതിയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള അധികാരം തനിക്കല്ലെന്ന് പറഞ്ഞ് സൊനാലിയോട് സുൽത്താൻ സിങ് അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പരാമർശത്തിന് ഉദ്യോഗസ്ഥൻ ക്ഷമാപണം നടത്തിയതോടെ പൊലീസ് കേസ് വേണ്ടെന്ന നിലപാടിലാണ് സൊനാലിയുള്ളത്. സംഭവത്തിൽ സൊനാലിക്കെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല ആവശ്യപ്പെട്ടു.

അടുത്തിടെയാണ് സൊനാലി ബിജെപിയിൽ ചേരുന്നത്. ടിക് ടോകിൽ മാത്രം ഒന്നരലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സൊനാലിയെ ഇറക്കി കോൺഗ്രസ് കോട്ടയായ ആദംപൂർ പിടിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് ബിജെപി നേരിട്ടത്. രണ്ട് വർഷം മുൻപാണ് സൊനാലി ബിജെപിയിൽ ചേർന്നത്. വൈകാതെ സൊനാലി പാർട്ടിയുടെ വനിതാ സെൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ 12 വർഷമായി ബിജെപിയിൽ പ്രവർത്തിക്കുന്നതിനാലാണ് തന്നെ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചതെന്നായിരുന്നു സൊനാലിയുടെ വിശദീകരണം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP