Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മയ്ക്ക് ആദരവായി മറീന ബീച്ചിൽ മക്കൾ ഒരുക്കിയത് 68 കിലോയുടെ ഇഡ്ഡലി; ജയലളിതയുടെ മുഖത്തിന്റെ രൂപത്തിലുള്ള കൂറ്റൻ ഇഡ്ഡലി സമർപ്പിച്ചപ്പോൾ അകമ്പടിയായി പുഷ്പാർച്ചയും

അമ്മയ്ക്ക് ആദരവായി മറീന ബീച്ചിൽ മക്കൾ ഒരുക്കിയത് 68 കിലോയുടെ ഇഡ്ഡലി; ജയലളിതയുടെ മുഖത്തിന്റെ രൂപത്തിലുള്ള കൂറ്റൻ ഇഡ്ഡലി സമർപ്പിച്ചപ്പോൾ അകമ്പടിയായി പുഷ്പാർച്ചയും

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയോട് തമിഴ് മക്കൾക്കുള്ള സ്നേഹവും ആദരവും വാക്കുകൾക്കും അപ്പുറത്താണെന്ന് തമിഴ് മക്ക്ൾ വീണ്ടും തെളിയിച്ചു. ഇപ്പോഴും അമ്മയെ കാണാൻ മറീന ബീച്ചിൽ ദിവസവും ഒഴുകി എത്തുന്നത് നൂറുകണക്കിന് ആളുകളാണ്. പലരും വ്യത്യസ്ത രീതിയിൽ അമ്മയ്ക്ക് ആദരം അർപ്പിക്കാറുമുണ്ട്.

അക്കൂട്ടത്തിൽ വളരെ വ്യത്യസ്തമായ ഒരു ആദരമാണ് മറീന ബീച്ചിലെ ജയയുടെ അന്ത്യവിശ്രമസ്ഥലത്ത് ഉണ്ടായത്. ജയലളിതയുടെ മുഖത്തിന്റെ രൂപത്തിലുള്ള കൂറ്റൻ ഇഡ്ഡലിയാണ് അമ്മയ്ക്കായി മക്കൾ നിർമ്മിച്ചിരിക്കുന്നത്. 68 കിലോ ഭാരമുള്ള ഇഡ്ഡലി പുഷ്പാർച്ചനയുടേയും മറ്റും അകമ്പടിയോടെയാണ് ജയലളിതയ്ക്ക് സമർപ്പിച്ചത്.

ഈ മാസം ഡിസംബർ 5-ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വച്ചാണ് ജയലളിത അന്തരിച്ചത്. വിവാദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അമ്മ ഇനി ഇല്ല എന്ന സത്യം തമിഴ് മക്കൾ ഉൾക്കൊണ്ടു കഴിഞ്ഞു.

തമിഴ്ജനതയുടെ അനിവാര്യതയാണ് ജയലളിത. കഴിഞ്ഞ നാല് പതിറ്റാണ്ടായി സംസ്ഥാനത്തിന്റെ നേതൃത്വത്തിൽ അമ്മയുണ്ടായിരുന്നു. 1982 ലായിരുന്നു ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിൽ ചേർന്ന് ജയലളിത രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നത്. ഗുരുതുല്യനും തമിഴ്സിനിമയിലെ ഇതിഹാസവുമായിരുന്ന എംജിആർ എന്ന എംജി രാമചന്ദ്രനായിരുന്നു എഐഎഡിഎംകെയ്ക്ക് രൂപം കൊടുക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP