Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പറയൂ.. പറയൂ.. എന്താണ് സംഭവിച്ചത്? ബ്രസീലിൽ റിപ്പോർട്ടർ ചോദ്യം ചോദിച്ചത് മൃതദേഹത്തോട്; 'മാദ്ധ്യമധർമം' നിറവേറ്റിയ റിപ്പോർട്ടറുടെ വീഡിയോ കാണാം

പറയൂ.. പറയൂ.. എന്താണ് സംഭവിച്ചത്? ബ്രസീലിൽ റിപ്പോർട്ടർ ചോദ്യം ചോദിച്ചത് മൃതദേഹത്തോട്; 'മാദ്ധ്യമധർമം' നിറവേറ്റിയ റിപ്പോർട്ടറുടെ വീഡിയോ കാണാം

ബ്രസീലിയ: ബ്രേക്കിങ് ന്യൂസിനു പുറകെ ഓടി മാദ്ധ്യമപ്രവർത്തകർ മണ്ടന്മാരാകുകയാണോ? ബ്രസീലിൽ നടന്ന സംഭവം കണ്ടാൽ അതെ എന്നു തന്നെ ഉത്തരം പറയേണ്ടി വരും.

ഒരു മോഷണവും അനുബന്ധ സംഭവങ്ങളും തത്സമയം റിപ്പോർട്ടു ചെയ്യാനെത്തിയ റിപ്പോർട്ടർക്കാണ് ഭീമാബദ്ധം സംഭവിച്ചത്. വാർത്തകൾ ആദ്യം ജനങ്ങളിലെത്തിക്കുക എന്ന വെല്ലുവിളി സ്വീകരിച്ചെത്തിയ റിപ്പോർട്ടർ സംഭവത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചത് മൃതദേഹത്തോട്.

ബ്രസീലിലെ സെർജിപിയിൽ ഒരു മോഷണത്തെക്കുറിച്ച് തത്സമയം റിപ്പോർട്ടു ചെയ്യാനെത്തിയ അതലയ്യ ടി.വിയിലെ റിപ്പോർട്ടറാണ് മൃതദേഹത്തോടു വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചത്. പ്രദേശത്തെ ഒരു പലചരക്കു കടയിലാണു മോഷണം നടന്നത്. മോഷണം നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് വെടിവച്ചു വീഴ്‌ത്തുകയും ചെയ്തു.

ഇതിനുശേഷമാണ് ചാനൽ റിപ്പോർട്ടർ എത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥനോടാണ് ആദ്യം ഇദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞത്. തുടർന്നു വെടിയേറ്റു കിടക്കുന്നവരുടെ അടുത്തേക്ക് ഇയാൾ പോയി. കമഴ്ന്നു കിടക്കുകയായിരുന്ന മൃതദേഹത്തിന് സമീപമെത്തിയ റിപ്പോർട്ടർ മൈക്ക് നീട്ടിയ ശേഷം സംഭവത്തെക്കുറിച്ച് വിവരിക്കാമോ എന്നു ചോദിക്കുകയായിരുന്നു. മാദ്ധ്യമപ്രവർത്തകന്റെ റിപ്പോർട്ടിങിനെയും അതലായ്യ ടി.വിയേയും വിമർശിച്ച് പല അന്താരാഷ്ട്ര മാദ്ധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇതാ റിപ്പോർട്ടർ മൃതദേഹത്തോടു ചോദ്യങ്ങൾ ചോദിക്കുന്ന വീഡിയോ കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP