Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബസിൽവച്ച് അപമാനിക്കാൻ ശ്രമിക്കുന്നവനെ എങ്ങനെ നേരിടണം? റോധകിൽ പെൺകുട്ടികൾ യുവാവിനെ ബെൽറ്റൂരി പൊതിരേ തല്ലി; വീഡിയോ കാണാം

ബസിൽവച്ച് അപമാനിക്കാൻ ശ്രമിക്കുന്നവനെ എങ്ങനെ നേരിടണം? റോധകിൽ പെൺകുട്ടികൾ യുവാവിനെ ബെൽറ്റൂരി പൊതിരേ തല്ലി; വീഡിയോ കാണാം

റോധക്ക്: ബസിൽ യാത്ര ചെയ്യുമ്പോൾ ഞരമ്പു രോഗവുമായി എത്തുവരെ എന്തു ചെയ്യണം? ഒന്നും മിണ്ടാതിരിക്കാൻ ഇന്നത്തെ പെൺകുട്ടികളെ കിട്ടില്ല. ഹരിയാനയിലെ റോധക്കിൽ സംഭവിച്ചത് ഇങ്ങനെയാണ്. അപമാനിക്കാൻ ശ്രമിച്ചവനെ പൊതിരെ തല്ലുകയാണ് സഹോദരിമാരായ പെൺകുട്ടികൾ ചെയ്തത്. അതും ബെൽറ്റ് അഴിച്ച്.

സഹോദരിമാരായിരുന്ന പെൺകുട്ടികൾ ബസിൽ സഞ്ചരിക്കുമ്പോൾ യുവാവ് ശല്യം ചെയ്യുകയായിരുന്നു. തുടർന്ന് യുവാവിനെ പെൺകുട്ടികൾ ചേർന്ന് നേരിടാൻ തുടങ്ങി. ബെൽറ്റ് വച്ചും മറ്റും പെൺകുട്ടികൾ യുവാവിനെ പ്രതിരോധിച്ചു. ഇതിനിടെ യുവാവ് തിരികെ തല്ലാൻ ശ്രമിച്ചെങ്കിലും പെൺകുട്ടികൾ വിട്ടില്ല. വർദ്ധിത വീര്യത്തോടെ തന്നെ യുവാവിനെ തലങ്ങും വിലങ്ങും തല്ലി. ഇതൊക്കെ കണ്ട് മറ്റ് യാത്രക്കാർ കാഴ്‌ച്ചക്കാരായി ഇരിക്കുകയായിരുന്നു. അവർ സംഭവം കാര്യമാക്കാതെ ഇരിക്കുകയായിരുന്നു. ഇതിനിടെ ബസിലുണ്ടായിരുന്ന മറ്റൊരാളാണ് വീഡിയോ ഷൂട്ട് ചെയ്തത്.

പത്ത് മിനിറ്റോളം അടി തുടർന്നപ്പോൾ ഡ്രൈവർ ബസ് നിർത്തുകയും പൊലീസ് അറിയിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പെൺകുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് പൊലീസ് പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP