ബുൾഷിറ്റ്..രാഹുൽ നിങ്ങളുടെയീ പൊട്ടൻ നിലപാടുകൾ അവസാനിപ്പിക്കുക; ഇതൊക്കെ നാണക്കേടാണപ്പാ; അർത്തുങ്കൽ പള്ളി പൊളിച്ച് അമ്പലം പണിയണമെന്ന് പറയുന്ന നിങ്ങളെ പോലുള്ള കള്ളവർഗീയവാദികളാണ് ഹിന്ദുക്കൾക്ക് ചീത്തപ്പേരുണ്ടാക്കുന്നത് ടിജി; റിപ്പോർട്ടർ ടിവി എഡിറ്റേഴ്സ് അവറിൽ പരസ്പരം ചെളിയെറിഞ്ഞ് ടിജി മോഹൻദാസും രാഹുൽഈശ്വറും
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം : താജ്മഹലുമായി ബന്ധപ്പെട്ട ബിജെപി നേതാക്കളുടെ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ, അത് പൈതൃക സ്മാരകമായി നിലനിർത്തേണ്ട ആവശ്യകതയെ കുറിച്ച് റിപ്പോർട്ടർ ടിവി എഡിറ്റേഴ്സ് അവർ നടത്തിയ ചർച്ച പോർവിളി കൊണ്ടാണ് കഴിഞ്ഞ ദിവസം ശ്രദ്ധേയമായത്. ബിജെപി ബൗദ്ധിക സെൽ കൺവീനർ ടി.ജി.മോഹൻദാസും രാഹുൽ ഈശ്വറും തമ്മിലാണ് കൊമ്പ് കോർത്തത്.ചർച്ചയുടെ തുടക്കം മുതൽ തന്നെ രാഹുലിന്റെ നിലപാടുകൾ കാപട്യം നിറഞ്ഞതാണെന്ന് സ്ഥാപിക്കാനാണ് ടിജി ശ്രമിച്ചത്. ശബരിമലയിലെ സ്ത്രീപ്രവേശന കാര്യത്തിൽ മാധവ്ജിയുടെയും, പരമേശ്വർജിയുടെയും നിലപാടുകൾ ചൂണ്ടിക്കാട്ടി രാഹുൽ ചോദ്യം ചെയ്തത് ടിജിയെ ചൊടിപ്പിച്ചു.രാഹുലിന്റേത് പിന്തിരിപ്പൻ നിലപാടാണെന്നും കാപട്യം നിറഞ്ഞ സമീപമാണെന്നും ടിജി പറഞ്ഞപ്പോൾ അർത്തുങ്കൽ പള്ളി പൊളിച്ച് ക്രിസ്ത്യാനികളെ മോശക്കാരാക്കി വർഗീയ കലാപമുണ്ടാക്കാൻ ശ്രമിക്കുന്ന കള്ള വർഗീയവാദിയാണ് ടിജി എന്നായിരുന്നു രാഹുലിന്റെ തിരിച്ചടി.തുടർന്ന് രാഹുൽ ആരെയും പ്രതിനിധീകരിക്കുന്നില്ലെന്നും സ്വന്തം തറവാട്ടിൽ പോലും പ്രവേശനമില്ലാത്തയാളാണെന്നും ടിജി പരിഹസിച്ചു. ഇതോടെ ചർച്ച വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് നീങ്ങുകയും അവതാരകനായ അഭിലാഷ് ഇടപെടുകയും ചെയ്തു.
ടി.ജി.മോഹൻദാസ്:പ്രധാനമന്ത്രി എങ്ങും തൊടാതെയാണ് പറഞ്ഞിരിക്കുന്നത്..
ഒരു രാജ്യം വെറുതെ പുരോഗതി പ്രാപിച്ചാൽ പോരാ..അതിന്റെ സംസ്കാരത്തിൽ അഭിമാനം കൊള്ളണം..ഞാൻ പറഞ്ഞ സംസ്കാരമാണ് പ്രധാനമന്ത്രി പറഞ്ഞത്..അതുകൊണ്ട് നരേന്ദ്ര മോദി നരേന്ദ്ര മോദി എന്ന ഇടയ്ക്കിടെ ആണയിട്ടിട്ട് കാര്യമില്ല.ഈ പറഞ്ഞ ആൾക്കാരെല്ലാം തന്നെ..ലോകത്തുള്ളവരായാലും, രാഹുൽ ഈശ്വറാണെങ്കിലും അവരുടെ സ്വന്തം കാര്യം വരുമ്പോൾ തികഞ്ഞ യാഥാസ്ഥിതികരായിട്ട് പെരുമാറുന്നത് കാണാം...ബാക്കിയുള്ളവരെ ഉപദേശിക്കാനായിട്ട് ഇങ്ങനെപെട്ടി പ്രസംഗം നടത്തും.
അഭിലാഷ്:അങ്ങനെ ഏകശിലാത്മകമല്ലല്ലോ..ഇന്ത്യൻ സംസ്കാരം?
'ടിജി:ഏകശിലാത്മകമാണോ അല്ലെയോ എന്നുള്ളതല്ല പ്രശ്നം..ഞാൻ പറഞ്ഞത് ഈ ബഹുത്വം പറയുന്നവര്‍ സ്വന്തം കമ്യൂണിറ്റിയിൽ പോലും അതുകാണിക്കാത്തവരാണ്.അതുമാറ്റിവച്ചിട്ട് എവിടെയോ ഇരിക്കുന്ന താജ്മഹലിനെ പറ്റി കേരളത്തിലിരുന്ന് ഗീർവാണം പറയാനാനെളുപ്പമാണ്.ഞാൻ പറയുന്നത് പ്രശ്നങ്ങളെ പ്രശ്നങ്ങളായി നിങ്ങൾ അഭിമുഖീകരിച്ചില്ലെങ്കിൽ പ്രശ്നം വന്ന് നിങ്ങളെ പിടികൂടും.അതുകൊണ്ട് സത്യസന്ധമായിട്ട് അന്വേഷിച്ചിട്ട് രണ്ടും രണ്ടു പാത്രമാക്കുക.ഇതാണ് കെ.കെ.മുഹമ്മദ് സാറിനെ പോലുള്ളവർ ചെയ്യുന്നത്.അതിന് പകരം സിങ്ക്രറ്റിക്കാണ്..അതും ഇതും മറ്റതും എല്ലാം ചേരുന്നതാണ്.. പക്ഷേ എന്റെ കാര്യത്തിൽ വരുമ്പോൾ ഞാൻ സ്ത്രീകളെ അമ്പലത്തിൽ കയറ്റില്ല..എന്നൊക്കെ പറയുന്ന പരമ ഭോഷ്കും കൊണ്ട് ഈ കച്ചവടം കൊണ്ട് നടക്കരുത്.
അഭിലാഷ്; രാഹുൽ എന്നോടല്ല..താങ്കളോടാണ് ടിജിയുടെ ചോദ്യം
രാഹുൽ ഈശ്വർ:ശ്രീ മാധവ്ജി എന്ന് പറയുന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദുപ്രസ്ഥാനങ്ങളുടെ തുടക്കക്കാരൻ.. ക്ഷേത്ര ചൈതന്യരഹസ്യത്തിലടക്കം ശബരിമലയെ പിന്തുണച്ചിട്ടുണ്ട്.സംഘപരിവാർ പ്രസ്ഥാനങ്ങളിലൊന്നായ കേരള ക്ഷേത്ര സംരക്ഷണ സമിതി സുപ്രീം കോടതിയിൽ ഔദ്യോഗികമായി കക്ഷി ചേർന്ന് ശബരിമലയ്ക്ക് വേണ്ടി ഞങ്ങളോടൊപ്പം പോരാടുകയാണ്.ഏറ്റവും മുതിർന്ന ബൗദ്ധികനായ പരമേശ്വർജി ഔദ്യോഗികമായി തന്നെ പറഞ്ഞു ശബരിമലയെ പിന്തുണയ്ക്കാൻ എല്ലാ സംഘപ്രസ്ഥാനങ്ങളും തയ്യാറാകണമെന്ന്..99 ശതമാനം ആളുകളും ഗ്രൗണ്ടിൽ ഞങ്ങളോടൊപ്പമാണ്..എന്ന് മറക്കരുത് എന്ന് ഓർമ്മിപ്പിക്കാനും, ഒപ്പം ഇതെല്ലാം നമ്മുടെ പൈതൃകമാണ്,ഈ വൈരുദ്ധ്യമാണ് നമ്മുടെ പൈതൃകം..ഈ പൈതൃകത്തെ ഉയർത്തി പിടിക്കാനും ബഹുസ്വരതയെ ഉയർത്തിപ്പിടിക്കാനും,ആ ഉയർത്തിപ്പിടിക്കലാണല്ലോ ഭാരതീയത.ആ ഭാരതീയതയെ കുറിച്ചാണ് ഒരു പക്ഷേ പ്രധാനമന്ത്രി പറയുന്നുവെന്നുള്ളതിന്റെ ഉദാഹരണമാണ്....
ടിജി:കാപട്യം ഉയർത്തി പിടിക്കുന്നതല്ല രാഹുൽ ഈശ്വർ ഭാരതീയത...രാഹുൽ ഈശ്വറിന്റെ കാപട്യമല്ല ഭാരതീയത..ഭാരതീയത എന്നുപറയുന്നത് പ്രാഥമികമായി സത്യസന്ധതയാണ്.91 വരെ കേരള ഹൈക്കോടതിയുടെ ജഡ്ജ്മെന്റ് വരുന്നത് വരെ അവിടെ സ്ത്രീകൾ കയറിയിരുന്നല്ലോ..നിങ്ങൾ വെറുതെ മാധവ്ജിയെ പിടിച്ച് ആണയിടുന്നതെന്തിനാ...അതിനും മുമ്പുള്ളവരെ പിടിച്ച് ആണയിടുന്നതെന്തിനാ?ഫാക്ട് ..സൊസൈറ്റി ചെയ്ഞ്ച് ചെയ്തുകൊണ്ടിരിക്കുകയാണ്.അതിനനുസരിച്ച് ചെയ്ഞ്ച് ചെയ്യാൻ ആർഎസ്എസിന് തന്റേടമുണ്ട്...മാധവ്ജി മരിച്ചിട്ട് കാലമെത്രയായി.
രാഹുൽ ഇടപെട്ട്..അത് മറ്റൊരു വിഷയമാണ്..അങ്ങ് പറയുന്നത് കള്ളമാണ്..
ടിജി: മാധവ്ജിയുടെ പുസ്തകവും കക്ഷത്തിൽ വച്ച് ഇറങ്ങിയിരിക്കുന്നു..ഇതൊക്കെ നാണക്കേടാണപ്പാ.. നിങ്ങളാണിപ്പോ..പിന്നോട്ട് നടക്കുന്നത് രാഹുൽ ഈശ്വർ..നിങ്ങളുടെ പിന്തിരിപ്പൻ സമീപനം കൊണ്ട്..ഇവിടെ 90 ശതമാനം ജനങ്ങൾ..എന്താ നിങ്ങൾ ഹിതപരിശോധന നടത്തിയോ ഇവിടെ..നിങ്ങൾക്ക് കുറെ ടിവി ആക്സസ് ഉണ്ട് അവിടെ നിങ്ങൾ ബഹളം വയ്ക്കും..അല്ലാതെ 90 ശതമാനം ജനങ്ങൾ നിങ്ങൾക്ക് പിന്നാലെയില്ല.എനിക്ക് കുറഞ്ഞത് ഒരു അഞ്ച് ശതമാനത്തിന്റെയെങ്കിലും പിന്തുണയുണ്ടെന്ന് ഞാൻ പറയും.90 ശതമാനത്തിന്റെയൊന്നും പിന്തുണ ഞാൻ അവകാശപ്പെടില്ല...സത്യമെന്താ..ധർമമെന്താ?
രാഹുൽ: പരമേശ്വർജിയെയും മാധവ്ജിയെയും ഓർത്താൽ മതി
ടിജി: പരമേശ്വർജിയെ ഓർത്തോണ്ട് തന്നെയാണ് പറയുന്നത്. നിങ്ങളെക്കാൾ നന്നായി എനിക്ക് പരമേശ്വർജിയെ അറിയാം.നിങ്ങളേക്കാൾ നന്നായിട്ട് ഈ പറഞ്ഞവരെയൊക്കെ അറിയാം..നിങ്ങൾ മാധവ്ജിയെ കണ്ടിട്ട് പോലുമില്ലല്ലോ..ഞാൻ കൂടെ പ്രവർത്തിച്ചവനാണ്..എന്നെ പുസ്തകം കാണിച്ച് പേടിപ്പിക്കരുത്..
രാഹുൽ: പരമേശ്വർജിയുടെ നിലപാടെന്താ? (ഉച്ചത്തിൽ ചോദിക്കുന്നു)
ടിജി: ആരാണ് പിന്തിരിപ്പൻ..ആരാണ് പിന്നോട്ട് നടക്കുന്നത്?ഒച്ച വച്ച് തോപ്പിക്കാതെ ഞാൻ പറയുന്നത് കേൾക്കൂ..സ്റ്റൂഡിയോ ആയ സ്റ്റുഡിയോ മുഴുവൻ സിങ്ക്രറ്റിക് സിങ്ക്രറ്റിക് എന്ന് ഉച്ചരിച്ചാൽ പോരാ..സ്വന്തം നിലപാടുകളിൽ സത്യസന്ധത കാട്ടണം.
രാഹുൽ: പരമേശ്വർജിയുടെ നിലപാട് പറയൂ...അല്ലാതെ അങ്ങയെ പോലെ അർത്തുങ്കൽ പള്ളി പൊളിച്ച് ക്രിസ്ത്യാനികളെ മോശമാക്കി ചിത്രീകരിച്ച് വർഗീയ കലാപമുണ്ടാക്കാൻ നടക്കുന്നവരല്ല ഹിന്ദുപക്ഷത്ത് നിൽക്കുന്ന ആൾക്കാർ..നാട്ടിൽ കാണുന്ന പള്ളികളെല്ലാം കയറി അമ്പലങ്ങളാണെന്ന് പറയുന്ന..കള്ളത്തരം പറയുന്ന നിങ്ങളെ പോലെയുള്ളവരാണ്..ഞങ്ങളെ പോലെയുള്ള ഹിന്ദുക്കൾക്ക് ചീത്തപ്പേരുണ്ടാക്കുന്നത്.നിങ്ങളെ പോലുള്ള കള്ളവർഗീയവാദികളാണ് ഹിന്ദുക്കൾക്ക് ചീത്തപ്പേരുണ്ടാക്കുന്നത്.
ടിജി: ..ബുൾ ഷിറ്റ് നിങ്ങളും നിങ്ങളുടെ കൂടെയുള്ള കുറെ പൊട്ടന്മാരും ചേർന്നല്ലേ എനിക്കെതിരെ കേസ് കൊടുത്തിട്ട് എന്തായി..ഹൈക്കോടതി സ്റ്റേ ചെയ്തില്ലേ..ഞാൻ പറയുന്നത് നിങ്ങളുടെയീ പൊട്ടൻ നിലപാടുകൾ നിങ്ങളുടെ കാപട്യം അവസാനിപ്പിക്കുക..നിങ്ങള്‍ രണ്ടുവള്ളത്തിൽ കാലൂന്നിയുള്ള നിലപാട് അവസാനിപ്പിക്കുക.
രാഹുൽ: `ചരിത്രമൊക്കെയെനിക്കറിയാം..അതൊന്നും പഠിപ്പിക്കേണ്ട..
ടിജി: യു ഡോണ്ട് റെപ്രസെന്റ് എനിബഡി..യു ഡോണ്ട് റെപ്രസന്റ് യുവർ ഫാമിലി..നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് പ്രവേശനമുണ്ടോ?നിങ്ങളുടെ തറവാട്ടിൽ നിങ്ങൾക്ക് പ്രവേശനമുണ്ടോ.?
വാക്പോര് രൂക്ഷമായതോടെ അഭിലാഷ് ഇടപെടുന്നു..അത്തരത്തിൽ വ്യക്തിപരമായ പരമാർശത്തിലേക്ക് പോകേണ്ട..ആരാരെ റെപ്രസെന്റ് ചെയ്യുന്നു എന്ന തർക്കം വേറൊരു ചർച്ച വച്ച് തീർക്കാം.അതല്ല നമ്മുടെ വിഷയം
ടിജി..ഞാനെത്ര ശാന്തമായാ സംസാരിച്ചത്..അല്ലേ?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍