Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്റെ പേര് ഉമർ ഖാലിദ്. ഞാനൊരു ഭീകരവാദിയുമല്ല; കഴിഞ്ഞ ഏഴ് വർഷങ്ങളായി ഈ കാമ്പസിലുണ്ട്; അപ്പോഴൊന്നും ഒരു മുസ്‌ലിമാണെന്ന് തോന്നിയിട്ടില്ല; അറസ്റ്റ് ചെയ്യാൻ പൊലീസ് വളഞ്ഞപ്പോഴും ജെഎൻയു ക്യാമ്പസിൽ സ്വതന്ത്രനായി ഉമർ ഖാലിദിന്റെ പ്രസംഗം

എന്റെ പേര് ഉമർ ഖാലിദ്. ഞാനൊരു ഭീകരവാദിയുമല്ല; കഴിഞ്ഞ ഏഴ് വർഷങ്ങളായി ഈ കാമ്പസിലുണ്ട്; അപ്പോഴൊന്നും ഒരു മുസ്‌ലിമാണെന്ന് തോന്നിയിട്ടില്ല; അറസ്റ്റ് ചെയ്യാൻ പൊലീസ് വളഞ്ഞപ്പോഴും ജെഎൻയു ക്യാമ്പസിൽ സ്വതന്ത്രനായി ഉമർ ഖാലിദിന്റെ പ്രസംഗം

ന്യൂഡൽഹി: ദേശ വിരുദ്ധക്കേസിൽ ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് വൻസന്നാഹവുമായി ജെഎൻയു ക്യാമ്പസിന് പുറത്തുണ്ട്. അപ്പോഴും ജെഎൻയുവിലെ വിദ്യാർത്ഥികളെ പ്രസംഗത്തിലൂടെ കൈയിലെടുത്ത് കൈയടി നേടുകയാണ് ക്യാമ്പസിന് അകത്ത് ഉമർഖാലിദ്. എപ്പോൾ വേണമെങ്കിലും ഉമർഖാലിദിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കും.

ആവേശം ഉയർത്തിയാണ് സഹപാഠികളോട് ഉമർഖാലിദ് പ്രസംഗിച്ചത്. 'എന്റെ പേര് ഉമർ ഖാലിദ്. കഴിഞ്ഞ ഏഴ് വർഷങ്ങളായി ഞാൻ ഈ കാമ്പസിലുണ്ട്. എന്നാൽ അപ്പോഴൊന്നും ഒരു മുസ് ലിമാണെന്ന് തോന്നിയിട്ടില്ല. എന്നാൽ കഴിഞ്ഞ പത്ത് ദിവസങ്ങളായി പലരും എന്നെ നിരന്തരം ഓർമപ്പെടുത്തുന്നു, ഞാൻ മുസ് ലിമാണെന്ന്. അത് സത്യമാണ്. പക്ഷെ ഞാനൊരു ഭീകരവാദിയല്ല.' രാജ്യദ്രോഹ കേസ് ചുമത്തി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച ജെ.എൻ.യു വിദ്യാർത്ഥി നേതാവായ ഉമർ ഖാലിദ് പറഞ്ഞു. ഞായറാഴ്ച രാത്രി അഡ്‌മിനിസ്‌ട്രേറ്റീവ് ബ്‌ളോക്കിന് മുന്നിൽ പ്രതിഷേധം തുടരുന്ന വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു ഉമർ ഖാലിദ്.

ഫെബ്രുവരി ഒൻപതിന് സംഘടിപ്പിച്ച പരിപാടിയുടെ പേരിലല്ല തങ്ങൾ വേട്ടയാടപ്പെടുന്നത്. ഞങ്ങളെ നേരിടാൻ ഒരു കാരണം തേടി നടക്കുകയായിരുന്നു സർക്കാർ. മാദ്ധ്യമങ്ങളെക്കുറിച്ചും ഉമർ ഖാലിദ് തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. എന്നെക്കുറിച്ച് വളരെയധികം കാര്യങ്ങൾ മാദ്ധ്യമങ്ങൾ എഴുതിപ്പിടിപ്പിച്ചു. മാദ്ധ്യമ വിചാരണ.. തെറ്റായ പ്രചാരണങ്ങൾ.. എന്റെ കുടുംബം കടന്നുപോകുന്ന മോശമായ അവസ്ഥയെക്കുറിച്ച് എനിക്കറിയാം. എനിക്കെതിരെയുള്ള കുറ്റം കെട്ടിച്ചമച്ചതാണ്. ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. തനിക്ക് പാക്കിസ്ഥാൻ പാസ്‌പോർട്ട് ഇല്ലെന്നും ഖാലിദ് പറഞ്ഞു.

കനയ്യ കുമാറിനെ മോചിപ്പിക്കുക, രാജ്യദ്രോഹക്കുറ്റം പിൻവലിക്കുക, ജെ.എൻ.യു നീണാൾ വാഴട്ടെ.. എന്നീ മുദ്രാവാക്യങ്ങളുമായി ക്യാമ്പസിൽ തുടരുകയാണ് ഉമർഖാലിദ്. സുഹൃത്തുക്കൾ മടങ്ങിവന്നതിൽ വളരെയധികം സന്തോഷിക്കുന്നുവെന്ന് ജെ.എൻ.യു യൂണിയൻ വൈസ് പ്രസിഡന്റ് ഷെഹ് ല റാഷിദ് പറഞ്ഞു. ഇവർ പൊലീസിന് കീഴടങ്ങുമെന്നും ഷെഹ് ല പറഞ്ഞു. പ്രത്യക്ഷമായി കാണാനില്ലെങ്കിലും കാമ്പസിൽ പൊലീസ് മഫ്തിയിലുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് ഒളിവിലായിരുന്ന വിദ്യാർത്ഥികൾ ഇന്നലെ രാത്രിയാണ് ഡൽഹി ജെ.എൻ.യു കാമ്പസിലെത്തിയത്. പൊലീസിൽ കീഴടങ്ങുമെന്നും താൻ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും അഫ്‌സൽ ഗുരു അനുസ്മരണത്തിന്റെ സംഘാടകൻ ഉമർ ഖാലിദ് പറഞ്ഞു. ഉമർ ഖാലിദ് അടക്കം ആറ് വിദ്യാർത്ഥികളാണ് ക്യാമ്പസിലെത്തിയത്. ഉമർ ഖാലിദിനൊപ്പം അഭിഭാഷകനുമുണ്ടായിരുന്നു തനിക്കെതിരെയുള്ള കുറ്റം കെട്ടിച്ചമച്ചതാണ്. ഭീകരസംഘടനയുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തനിക്ക് പാക്കിസ്ഥാൻ പാസ്‌പോർട്ട് ഇല്ലെന്നും ഉമർ ഖാലിദ് പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് ഒളിവിലായിരുന്ന വിദ്യാർത്ഥികൾ കാമ്പസിലെത്തിയത്. ഇതേത്തുടർന്ന് വൻപൊലീസ് സന്നാഹം തന്നെ കാമ്പസിലെത്തി. എന്നാൽ കാമ്പസിനകത്തേക്ക് പ്രവേശിക്കാൻ അനുമതി കിട്ടാത്തതിനെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ പൊലീസ് സംഘം മടങ്ങി. ഉമർ ഖാലിദിനു പുറമെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും ഐസ നേതാവുമായ അശുതോഷ്, നിലവിലെ വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറി രാമനാഗ, മുൻ വൈസ് പ്രസിഡന്റ് ആനന്ദ് പ്രകാശ് നാരായണൻ, ഡി.എസ്.യു മുൻ നേതാവ് അനിർബൻ ഭട്ടാചാര്യ തുടങ്ങിയ വിദ്യാർത്ഥികളാണുണ്ടായിരുന്നത്.

അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ സമരം നടത്തുന്ന വിദ്യാർത്ഥികൾക്കൊപ്പം ഇവരും ഇരുന്നു. അതിന് ശേഷമാണ് ഉമർ ഖാലിദ് സമരക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചത്. തിരികെ കാമ്പസിലെത്താനുള്ള തീരുമാനം ഒറ്റക്കെട്ടായി എടുത്തതല്ലെന്നും തീരുമാനം വ്യക്തിപരമാണെന്നും അശുതോഷ് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP