Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബോബി ചെമ്മണ്ണൂരിനെ കുറിച്ച് മിണ്ടിയപ്പോൾ ലൈവ് കട്ട് ചെയത്  ചാനലുകൾ; സ്വർണ്ണക്കടക്കാരന്റെ കൊള്ളയടിയെ കുറിച്ച് വി എസ് പറഞ്ഞ വീഡിയോ കാണാം

ബോബി ചെമ്മണ്ണൂരിനെ കുറിച്ച് മിണ്ടിയപ്പോൾ ലൈവ് കട്ട് ചെയത്  ചാനലുകൾ; സ്വർണ്ണക്കടക്കാരന്റെ കൊള്ളയടിയെ കുറിച്ച് വി എസ് പറഞ്ഞ വീഡിയോ കാണാം

തിരുവവന്തപുരം: ചാനലുകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം ആരാണെന്ന് ചോദിച്ചാൽ സംശയമൊന്നുമില്ല അത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തന്നെയാണ്. വി എസ് അച്യുതാനന്ദന്റ ഓരോ വാക്കുകളും ലൈവ് സംപ്രേഷണം നൽകാൻ മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകൾ മത്സരിക്കാറുമുണ്ട്. വി എസ് പറയുന്ന ഓരോ വാക്കിലും എന്തെങ്കിലും വാർത്താമൂല്യം കാണുമെന്ന വിശ്വാസം തന്നെയാണ് അദ്ദേഹത്തിന് പിന്നാലെ പായാൻ ചാനലുകാരെ പ്രേരിപ്പിക്കുന്ന ഘടകവും. എന്നാൽ ഇതൊക്കെ ഇന്നലെ ബോബി ചെമ്മണ്ണൂർ എന്ന സ്വർണ്ണക്കടക്കാരന് വേണ്ടി ചാനലുകൾ തെറ്റിച്ചിരുന്നു. ബോബി ചെമ്മണ്ണൂർ 2000 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നായിരുന്നു വി എസ് പറഞ്ഞത്.

ഇന്നലെ വി എസ് വാർത്താസമ്മേളനം തുടങ്ങിയപ്പോൾ മാതൃഭൂമിയും മനോരമയും അടക്കമുള്ള ചാനലുകളിൽ അത് ലൈവായി കൊടുക്കുകയാണ് ചെയ്തിരുന്നത്. സലിംരാജിന്റെ ഭൂമി തട്ടിപ്പു കേസിനെ കുറിച്ച് വി എസ് പറഞ്ഞതോടെ ഇതിനെ കുറിച്ചുള്ള ബ്രേക്കിങ് ന്യൂസ് ചാനലുകളിൽ തുടങ്ങി. എന്നാൽ, ഇതിന് ശേഷം ബോബിയെ കുറിച്ചുള്ള വാർത്താക്കുറിപ്പ് വായിച്ചു തുടങ്ങിയതോടെ ചാനലുകൾ ലൈവ് വലിച്ചു. ഈ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കയാണ്. സ്വർണ്ണക്കടകളുടെയും നോൺ ബാങ്കിങ് ഫിനാൻസ് സ്ഥാപനങ്ങളുടെയും മറവിൽ സംസ്ഥാനത്ത് വ്യാപക തട്ടിപ്പ് നടന്നു വരികയാണ്. ഇത്തരത്തിൽ ജനങ്ങളെ പിഴിയുന്ന ഒരു പ്രധാന സ്ഥാപനമാണ് ബോബി ചെമ്മണ്ണൂർ നടത്തുന്നതെന്നായിരുന്നു വി എസ് പറഞ്ഞത്. വി എസ് പറഞ്ഞ വീഡിയോ കാണാം...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP