Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജീവൻ രക്ഷിച്ചയാളെ കെട്ടിപ്പിടിച്ച് കണ്ണടച്ച് സ്‌നേഹം പ്രകടിപ്പിക്കുന്ന സിംഹം; മനുഷ്യരെ തോൽപിക്കുന്ന സ്‌നേഹത്തിന് മുമ്പിൽ തലകുനിച്ച് ലോകം

ജീവൻ രക്ഷിച്ചയാളെ കെട്ടിപ്പിടിച്ച് കണ്ണടച്ച് സ്‌നേഹം പ്രകടിപ്പിക്കുന്ന സിംഹം; മനുഷ്യരെ തോൽപിക്കുന്ന സ്‌നേഹത്തിന് മുമ്പിൽ തലകുനിച്ച് ലോകം

യു ട്യൂബിലും വാട്‌സ് ആപ്പിലുമായി ഈ വീഡിയോ നിങ്ങൾ പലതവണ കണ്ടുകാണും. എന്നാൽ, ഈ കഥയിലെ നായകനെയും നായികയെയും നേരിട്ടറിയേണ്ടേ? മൃഗസംരക്ഷകനായ വാലന്റൈൻ ഗ്രൂനെറാണ് ഇതിലെ നായകൻ. നായിക സിർഗ എന്ന സിംഹയും. കഴിഞ്ഞവർഷം യുട്യൂബിലൂടെ പ്രചരിച്ച വീഡിയോ ഇതിനകം ഒരുകോടിയിലേറെപ്പേരാണ് കണ്ടത്.

തന്റെ ജീവൻ രക്ഷിച്ചയാളെ ഓടിവന്ന് കെട്ടിപ്പിടിക്കുന്ന സിംഹമാണ് വീഡിയോയിലുള്ളത്. തന്റെ കൂട്ടത്തിലുള്ള മറ്റു സിംഹങ്ങൾ കുട്ടിയായിരിക്കുമ്പോൾത്തന്നെ സിർഗയെ അകറ്റിയതാണ്.പട്ടിണികിടന്ന് മരിക്കാറായ സിർഗയെ കണ്ടെത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് വലന്റൈനാണ്. ബോട്‌സ്വാനയിലെ മോദിസ വന്യജീവി കേന്ദ്രത്തിലേക്ക് അതിനെ കൊണ്ടുവരികയും ചെയ്തു.

ഇന്നിപ്പോൾ, സിർഗയും വലന്റൈനും പിരിയാത്ത ചങ്ങാതിമാരാണ്. ലോകത്തെ പ്രചോദിപ്പിച്ച വ്യക്തികളിലൊരാളായി 2014-ൽ ഗൂഗിൾ വലന്റൈനെ തിരഞ്ഞെടുത്തതും ഈ വീഡിയോയുടെ പശ്ചാത്തലത്തിലാണ്. ഇവരുടെ ചങ്ങാത്തം ഇപ്പോൾ ഡോക്യുമെന്ററിയായി പുറത്തുവരാൻ ഒരുങ്ങുകയാണ്. സിർഗയെ വേട്ടയാടാൻ വലന്റൈൻ പഠിപ്പിക്കുന്നതുൾപ്പെടെയുള്ള അതിശയിപ്പിക്കുന്ന കാര്യങ്ങളാണ് ഡോക്യുമെന്ററിയിലുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP