Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മയ്‌ക്കൊപ്പം മഞ്ഞുമല കയറാനുള്ള ആ ശ്രമം ആരുടെ കണ്ണാണ് നിറയ്ക്കാത്തത്? ഒരു കുഞ്ഞു കരടിയുടെ നിതാന്ത പരിശ്രമം വിജയിക്കുന്ന വീഡിയോ കണ്ടുനോക്കൂ

അമ്മയ്‌ക്കൊപ്പം മഞ്ഞുമല കയറാനുള്ള ആ ശ്രമം ആരുടെ കണ്ണാണ് നിറയ്ക്കാത്തത്? ഒരു കുഞ്ഞു കരടിയുടെ നിതാന്ത പരിശ്രമം വിജയിക്കുന്ന വീഡിയോ കണ്ടുനോക്കൂ

തിജീവനത്തിന്റെ എത്രവേണമെങ്കിലും ഉദാഹരണങ്ങൾ മൃഗലോകത്തുനിന്ന് ലഭിക്കും. മഞ്ഞുമലയിലേക്ക് അമ്മയ്‌ക്കൊപ്പം കയറാനുള്ള ഈ കുഞ്ഞുക്കരടിയുടെ ദൃശ്യം അതിനുദാഹരണമാണ്. കാണുന്നവരെയൊക്കെ ആവേശംകൊള്ളിക്കുന്ന വീഡിയോ റഷ്യക്കാരനായ ഒരാളാണ് ചിത്രീകരിച്ചത്. റോയൽ കനേഡിയൻ ജിയോഗ്രാഫിക്കൽ സൊസൈറ്റി ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോ ലക്ഷക്കണക്കിനാളുകളാണ് ഇതുവരെ കണ്ടതും ഷെയർ ചെയ്തതും.

 അമ്മയുടെ പിന്നാലെ മലമുകളിലേക്ക് വലിഞ്ഞുകയറുന്ന കരടിക്കുഞ്ഞ് പിടിവിട്ട് താഴേക്കുവീഴുന്നതും തട്ടിത്തടഞ്ഞെഴുന്നേറ്റ് വീണ്ടും കയറുന്നതും ദൃശ്യത്തിൽ കാണാം. ഡ്രോൺ ക്യാമറയുടെ സഹായത്തോടെയാണ് ഇത് ചിത്രീകരിച്ചത്. ഇത്തരം ചിത്രീകരണങ്ങളും കരടിക്കുഞ്ഞുങ്‌ളെ പരിഭ്രാന്തരാക്കാറുണ്ടെന്ന വാദവുമായി മൃഗസ്‌നേഹികളും രംഗത്തുണ്ട്.

കുഞ്ഞിക്കാലുകൾകൊണ്ട് മഞ്ഞിലൂടെ പിടിച്ചുകയറിയ കരടിക്കുഞ്ഞ് പലവട്ടം പിടിവിട്ട് താഴേക്ക് വീഴുന്നുണ്ട്. ഒരുഘട്ടത്തിൽ ഏറ്റവും മുകളിലെത്തിയ കുഞ്ഞിനെ അമ്മക്കരടിതന്നെ ഭയപ്പെടുത്തി താഴേക്ക് വീഴ്‌ത്തുന്നതും കാണാം. ഏറെ താഴെ പാറയിലേക്ക് വീണ കുഞ്ഞ് പിന്നീട് അതിവേഗം പിടിച്ചുകയറി മുകളിലെത്തുകയും അമ്മയോടൊപ്പം ഓടിമറയുകയും ചെയ്യുന്നു.

കരടിക്കുഞ്ഞിന്റെ മലകയറ്റം കണ്ടിരിക്കാനാവുന്നില്ലെന്ന് ചിലർ ട്വീറ്റ് ചെയ്തു. കുഞ്ഞ് മുകളിലെത്തിയോ എന്ന ആകാംഷയിൽ വീഡിയോ ഫാസ്റ്റ് ഫോർവേഡ് ചെയ്തവരുമുണ്ട്. വീഡിയോ വളരെ പ്രചോദനം നൽകുന്ന ഒന്നാണെന്ന് മറ്റുചിലർ പറയുന്നു. കുഞ്ഞിനെ മലകയറ്റം പഠിപ്പിക്കാൻ അമ്മക്കരടി നടത്തുന്ന ശ്രമങ്ങൾ കണ്ടുപഠിക്കേണ്ടതാണെന്നും അവർ അഭിപ്രായപ്പെട്ടു.

റോയൽ കനേഡിയൻ ജിയോഗ്രാഫിക്കൽ സൊസൈറ്റി അംഗമായ സിയ ടോങ്ങാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. ഇതുവരെ ദശലക്ഷക്കണക്കിനാളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. ലക്ഷക്കണക്കിന് പേർ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP