Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിനോസോറുകളുടെ പിൻഗാമികൾ ഇപ്പോഴും യുദ്ധത്തിലാണ്; ചട്ടങ്ങൾ ലംഘിക്കാതെ രണ്ട് ഡ്രാഗണുകൾ മുൻകൈക്ക് വേണ്ടി നടത്തിയ സ്റ്റണ്ട് കാണാം

ദിനോസോറുകളുടെ പിൻഗാമികൾ ഇപ്പോഴും യുദ്ധത്തിലാണ്; ചട്ടങ്ങൾ ലംഘിക്കാതെ രണ്ട് ഡ്രാഗണുകൾ മുൻകൈക്ക് വേണ്ടി നടത്തിയ സ്റ്റണ്ട് കാണാം

രു കാലത്ത് ഭൂമിയെ അടക്കി വാഴുകയും പിന്നീട് വംശനാശം വരുകയും ചെയ്ത ദിനോസോറുകളുടെ പിൻഗാമികളായിട്ടാണ് ഡ്രാഗണുകളെ കണക്കാക്കുന്നത്. ഇത്തരം രണ്ട് ഡ്രാഗണുകൾ തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിന്റെ വീഡിയോ വൈറലാവുകയാണ്.

ഇന്തോനേഷ്യയിലെ കൊമോഡോ നാഷണൽ പാർക്കിലെ റിനെ ദ്വീപിൽ നിന്നുള്ള ഈ അപൂർവ കാഴ്ച പകർത്തിയിരിക്കുന്നത് ഓസ്ട്രേലിയൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ക്രിസ് ബ്രേ എന്ന 33കാരനാണ്. താനാണ് വലിയവൻ എന്ന് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമാണിത്.

പിൻകാലുകളിൽ ഉയർന്ന് നിന്നും മുൻകൈകൾ കൊണ്ട് ഇവ ഗുസ്തി കൂടുതന്നത് ആരുടെയും കൗതുകം പിടിച്ച് പറ്റുന്നതാണ്. 30 മിനുറ്റിലധികമാണീ പോരാട്ടം നീണ്ട് നിൽക്കുന്നത്. എന്നാൽ പോരാട്ടം സമാസമമായിരുന്നുവെന്നും ഇതിൽ ആർക്കും മേൽക്കൈ നേടാനായിട്ടില്ലെന്നുമാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്.

വാശിയേറിയ പോരാട്ടത്തിന്റെ ഒരു ഘട്ടത്തിൽ ഇതിൽ ഒരു ഡ്രാഗൻ മറ്റേതിന്റെ നേരെ തുപ്പുന്നതും കാണാം. ഇത്തരത്തിൽ മേൽക്കൈ നേടാനായി ഡ്രാഗണുകൾ നടത്തുന്ന പോരാട്ടത്തിൽ അവ മറ്റൊന്നിനെ കൊല്ലാറില്ലെന്നും ദുർബലനാണെന്ന് തിരിച്ചറിയുന്ന ഒന്ന് മറ്റേതിന്റെ അധീശത്വം അംഗീകരിച്ച് കൊടുത്ത് പിന്മാറുകയാണ് പതിവെന്നും ക്രിസ്‌ ബ്രേ പറയുന്നു.

ഇത്തരം ഏറ്റുമുട്ടലുകൾ ഇവിടെ ഉണ്ടാകുന്നതാണെങ്കിലും ഇത് തികച്ചും അസാധാരണമായ ദൈർഘ്യമുള്ള പോരാട്ടമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇത്തരം പോരാട്ടങ്ങളിൽ അപൂർവമായി ഒരു ഡ്രാഗൻ മരിക്കുന്ന സന്ദർഭങ്ങളുമുണ്ടാകാറുണ്ട്.

വ്യത്യസ്തമായ ക്യാമറകൾ ഉപയോഗിച്ചാണ്‌ ബ്രേ ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. വ്യത്യസ്തമായ ചലനങ്ങളൊന്നും ലഭിക്കാതെ പോകാതിരിക്കാനായിരുന്നു അത്. കോമോഡോ എന്ന വിഭാഗത്തിൽ പെട്ട ഈ ഡ്രാഗനുകൾ വളരെ അപകടകാരികളാണ്. ഇവ തക്കം കിട്ടിയാൽ മനുഷ്യരെ വരെ ആക്രമിക്കുന്നവയുമാണ്. അതിനാൽ ഇവയെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രമിക്കാറുണ്ടെന്ന് ഈ നാഷണൽ പാർക്കിലെ റേഞ്ചർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP