Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാഞ്ഞുവന്ന കാർ ഇടിച്ചുകയറിയപ്പോൾ അമ്മ ബോണറ്റിലേക്കും മകൻ വശത്തേക്കും തെറിച്ചുവീണു; കാലിലൂടെ കാർ കയറിയെങ്കിലും എണീറ്റുനിൽക്കുന്ന രണ്ടുവയസുകാരൻ; അമ്മയും മകനും കാറപകടത്തിൽ നിന്ന് രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു

പാഞ്ഞുവന്ന കാർ ഇടിച്ചുകയറിയപ്പോൾ അമ്മ ബോണറ്റിലേക്കും മകൻ വശത്തേക്കും തെറിച്ചുവീണു; കാലിലൂടെ കാർ കയറിയെങ്കിലും എണീറ്റുനിൽക്കുന്ന രണ്ടുവയസുകാരൻ;  അമ്മയും മകനും കാറപകടത്തിൽ നിന്ന് രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു

മറുനാടൻ ഡെസ്‌ക്‌

ധർമപുരി: അമ്മയും രണ്ടുവയസുള്ള കുട്ടിയും കാറപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ വൈറാലാകുന്നു. മധ്യപ്രദേശിലെ ധർമപുരി ജില്ലയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. തെരുവിലൂടെ നടന്നുവരികയായിരുന്നു അമ്മയും കുട്ടിയും. ഒട്ടും പ്രതീക്ഷിക്കാതെ പാഞ്ഞുവന്ന ഒരുകാർ ഇരുവരെയും ഇടിച്ചിട്ടു. അമ്മ കാറിന്റെ ബോണറ്റിലേക്കുംം മകൻ കാറിന്റെ വശത്തേക്കും തെറിച്ചുവീണു. കുട്ടിയുടെ കാലിന് മുകളിലൂടെ കാർ കയറിയെങ്കിലും അവൻ എഴുന്നേറ്റുനിൽക്കുന്നത് വീഡിയോയിൽ കാണാം.

അപകടം നടന്നയുടൻ തന്നെ തെരുവിലൂടെ നടന്നുപോയവരും കടകളിൽ ഉണ്ടായിരുന്നവരും കുട്ടിയുടെയും അമ്മയുടെയും രക്ഷയ്ക്കായി ഓടിയെത്തി. ഒരാൾ കുട്ടിയെ എടുക്കുന്നത് കാണാം. അമ്മയെയും കുട്ടിയെയും ഉടൻ തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP