Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നമ്മൾ സമാധാനം തേടുകയാണ്.. എന്നാൽ എന്റെ അനുഭവത്തിൽ ഞാൻ എത്തിയിട്ടുള്ള ഇടങ്ങളിലെല്ലാം ചോര കണ്ടിട്ടുണ്ട്.. ചോര വീണു കണ്ടാൽ മാത്രമേ എനിക്കു സംതൃപ്തിയുണ്ടാകൂ'; കയ്യിൽ മദ്യക്കുപ്പിയുമേന്തി യുദ്ധത്തെകുറിച്ചും ആയുധങ്ങളെ കുറിച്ചും പറഞ്ഞ് സൈനികൻ: വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

'നമ്മൾ സമാധാനം തേടുകയാണ്.. എന്നാൽ എന്റെ അനുഭവത്തിൽ ഞാൻ എത്തിയിട്ടുള്ള ഇടങ്ങളിലെല്ലാം ചോര കണ്ടിട്ടുണ്ട്.. ചോര വീണു കണ്ടാൽ മാത്രമേ എനിക്കു സംതൃപ്തിയുണ്ടാകൂ'; കയ്യിൽ മദ്യക്കുപ്പിയുമേന്തി യുദ്ധത്തെകുറിച്ചും ആയുധങ്ങളെ കുറിച്ചും പറഞ്ഞ് സൈനികൻ: വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ശ്രീനഗർ: കൈയിൽ മദ്യക്കുപ്പിയുമായി ചോര വീഴ്‌ത്തിയുള്ള യുദ്ധമാണു നല്ലതെന്നു പറയുന്ന പട്ടാളക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. മിലിട്ടറി യൂണിഫോമിലുള്ള ഒരു പട്ടാളക്കാരൻ ചോര വീഴ്‌ത്തുന്നതിനെക്കുറിച്ചും ആയുധങ്ങളെ ആരാധിക്കുന്നതിനെക്കുറിച്ചും പറയുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഞായറാഴ്‌ച്ച സോഷ്യൽ മീഡിയയിൽ എത്തിയ വീഡിയോയുടെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണം വന്നിട്ടില്ല. ആരാണ് ഓഫീസറെന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നെങ്കിലും ഇക്കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

'നമ്മൾ സമാധാനം തേടുകയാണ്. എന്നാൽ എന്റെ അനുഭവത്തിൽ ഞാൻ എത്തിയിട്ടുള്ള ഇടങ്ങളിലെല്ലാം ചോര കണ്ടിട്ടുണ്ട്. ചോര വീണു കണ്ടാൽ മാത്രമേ എനിക്കു സംതൃപ്തിയുണ്ടാകൂ' കൈയിൽ മദ്യക്കുപ്പിയുമായുള്ള പട്ടാളക്കാരന്റെ വാക്കുകളാണിത്. താൻ ആ വീഡിയോ കണ്ടിട്ടില്ലെന്നും കണ്ടതിനു ശേഷം മാത്രമേ എന്തെങ്കിലും പറയാനാകു എന്നും ആർമി വക്താവ് രാജേഷ് കലിയ പറഞ്ഞു.

എന്നാൽ വീഡിയോ വന്ന പശ്ചാത്തലത്തിൽ, കഴിഞ്ഞ ദിവസം സെക്യൂരിറ്റി പട്ടാളക്കാർ കുടുത്ത പ്രതിരോധം വേണമായിരുന്ന സാഹചര്യം എന്ന നിലയിൽ രണ്ടു ആക്രമികളെ കൊന്ന സംഭവം സംശയാസ്പദമാണ്. എന്നാൽ പട്ടാളക്കാർ കൊന്ന രണ്ടുപേർ ഹിസ്ബുൽ മുജാഹിദ്ദീൻ മിലിറ്റന്റിന്റെ മരണത്തിൽ സംബന്ധിക്കാൻ എത്തിയവരാണെന്നാണ് സ്ഥലത്തെ ലോക്കൽ പത്രങ്ങൾ പറയുന്നത്.

പട്ടാളക്കാരൻ,വീഡിയോയിൽ, മദ്യം കുടിക്കുന്നതോടൊപ്പം സമാധാനത്തെ മറക്കൂ എന്നർത്ഥം വരുന്ന യോഗേന്ദ്ര ശർമ്മയുടെ കവിത പാടുന്നുമുണ്ട്. കവിതയിലുടനീളം ദൈവത്തെയല്ല പകരം നമ്മൾ ആയുധങ്ങളെയാണ് ആരാധിക്കേണ്ടതെന്നും എങ്ങനെയാണ് മാതൃരാജ്യത്തെ പ്രതിരോധിക്കേണ്ടതെന്നുമുള്ള കാര്യങ്ങളും പറയുന്നുണ്ട്. കാശ്മീരിൽ നിന്നും ചിത്രീകിരിച്ചതാകാമെന്നു കരുതുന്ന വീഡിയോയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

ചിലർ വീഡിയോയെ കുടിച്ചു ബോധമില്ലാത്ത ഒരാളുടെ പുലമ്പലായി കണക്കാക്കിയാൽ മതിയെന്നു പറയുന്നുണ്ടെങ്കിലും പട്ടാളക്കാരനെതിരെ നടപികൾ എടുക്കണമെന്നാണ് ഭൂരിഭാഗം പേരുടെയും ആവശ്യം.പ്രധാന മന്ത്രി മെഹബൂബ മുഫ്തി പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനോട് ഇതിനെക്കുറിച്ച് ചർച്ച ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP