Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തെ ഏറ്റവും കരുത്തനായ ബാലന്റെ വീഡിയോ കാണൂ; സിക്‌സ് പായ്ക്കുള്ള ഒമ്പതുകാരന്റെ കഥ

ലോകത്തെ ഏറ്റവും കരുത്തനായ ബാലന്റെ വീഡിയോ കാണൂ; സിക്‌സ് പായ്ക്കുള്ള ഒമ്പതുകാരന്റെ കഥ

വൈറലാകുന്ന വീഡിയോകളുടെ പട്ടികയിലെ ഏറ്റവും പുതിയ ഒന്നിതാ. ബോഡി ബിൽഡറായ സിക്‌സ് പാക് പയ്യന്റെ കിടിലൻ പ്രകടനങ്ങൾ. ഒമ്പതുകാരനായ റൊമാനിയൻ ബാലൻ ഗിലിയാനോ സ്റ്റോർ ആണ് തന്റെ മസിൽ പെരുപ്പം പ്രദർശിപ്പിച്ച് എവരുടേയും ശ്രദ്ധയാകർഷിക്കുന്നത്.

ഹാന്റ്സ്റ്റാൻഡിൽ ഈ ബാലൻ നടത്തുന്ന പ്രകടനം കണ്ടു നോക്കൂ. മരുന്നടിച്ച് മസിൽ പെരുപ്പിക്കാൻ ശ്രമിക്കുന്ന ഏവരെയും നാണിപ്പിക്കുന്ന കാഴ്ചയാണിത്. അച്ഛനും അമ്മയും ഫിറ്റ്‌നസ് തലയ്ക്കു പിടിച്ചവരായതിനാൽ ഗിലിയാനോയുടെ ബോഡി ബിൽഡിങ് കൊച്ചു കുട്ടിയായിരിക്കുമ്പോൾ തന്നെ തുടങ്ങിയതാണ്.

സ്‌കൂളിലെ അഞ്ചാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗിലിയാനോയുടെ കുടുംബം തന്നെയാണ് ഈ വീഡിയോ പുറത്തു വിട്ടത്. ദക്ഷിണ റൊമാനിയയിലെ ഇക്കോണ ഗ്രാമത്തിലാണ് ഇവർ കഴിയുന്നത്. കൈകൾ ബാലൻസ് ചെയ്ത് തലകീഴായ ശരീരത്തെ കുത്തനെ മേലോട്ടുയർത്തുന്ന പ്രകടനത്തിൽ നിന്നു തന്നെ ഈ കൊച്ചു പയ്യന്റെ മെയ്‌വഴക്കം വ്യക്തമാണ്.

ഗിലിയാനോയും സഹോദരൻ ക്ലോഡിയുവും നടക്കാൻ പഠിക്കുന്നതിനു മുമ്പു തന്നെ ഭാരമേറ്റി പരിശീലനം തുടങ്ങിയിരുന്നു. തന്റെ പ്രായ ഗണത്തിൽ ഒരു പിടി ലോക റെക്കോർഡുകളും ഗിലിയാനോയുടെ പേരിലുണ്ട്. അതേസമയം സ്വാഭാവികമായുണ്ടാകുന്ന വിമർശനങ്ങളും അച്ഛനമ്മമാർക്കെതിരെ വിമർശകർ ഉന്നയിക്കുന്നുണ്ട്. ഇളം പ്രായത്തിൽ ഇവരെക്കൊണ്ട് ഇതു ചെയ്യിക്കരുതെന്നാണ് ഇവർ പറയുന്നത്. വിമർശകരുടെ വാദം കുട്ടികൾക്ക് മതിയാ വളർച്ചയുണ്ടാവില്ല എന്നാണ്. പക്ഷേ അതിന് ഒരു തെളിവുമില്ലെന്ന് അച്ഛൻ ലുലിയൻ പറയുന്നു. കഠിനാധ്വാനവും വ്യായാമവും എപ്പോഴും നല്ലതാണെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP