Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കള്ളൻ സ്റ്റേഡിയത്തിൽ കയറുന്നേ.....; ഒമ്പതിനായിരം കോടി വായ്പയെടുത്തു മുങ്ങിയ വിജയ് മല്യയ്ക്ക് ലണ്ടനിൽ പണികൊടുത്ത് ഇന്ത്യക്കാർ; ഒരു കൂസലുമില്ലാതെ കളികാണാനെത്തിയ മദ്യമുതലാളിയെ എതിരേറ്റത് കൂവലും കള്ളനെന്നുള്ള വിളിയും

കള്ളൻ സ്റ്റേഡിയത്തിൽ കയറുന്നേ.....; ഒമ്പതിനായിരം കോടി വായ്പയെടുത്തു മുങ്ങിയ വിജയ് മല്യയ്ക്ക് ലണ്ടനിൽ പണികൊടുത്ത് ഇന്ത്യക്കാർ; ഒരു കൂസലുമില്ലാതെ കളികാണാനെത്തിയ മദ്യമുതലാളിയെ എതിരേറ്റത് കൂവലും കള്ളനെന്നുള്ള വിളിയും

ഓവൽ: ഇന്ത്യയിലെ സർക്കാർ ബാങ്കുകളിൽനിന്ന് 9,000 കോടി വായ്പയെടുത്തു മുങ്ങിയ പഴയ മദ്യമുതലാളി വിജയ് മല്യ ബ്രിട്ടനിൽ സുഖിച്ചു ജീവിക്കുകയാണ്. ചാമ്പ്യൻസ് ട്രോഫിയിൽ പതിവായി ഇന്ത്യയുടെ മത്സരങ്ങൾ കാണാൻ പുള്ളി എത്തുന്നുണ്ട്. താനൊരു കള്ളനാണെന്ന ഒരു ഭാവവും മുഖത്തില്ല. പക്ഷേ ഇന്ന് ഓവലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള കളി കാണാനെത്തിയ മല്യയ്ക്കിട്ട് ഇന്ത്യക്കാർ എട്ടിന്റെ പണിതന്നെ കൊടുത്തു.

കളി കാണാൻ ഓവൽ അറീന സ്‌റ്റേഡിയത്തിലെത്തിയ മല്ല്യയെ വരവേറ്റത് കൂവലും കള്ളനെന്ന വിളിയുമാണ്. കറുത്ത പാന്റും നീല ബ്ലേസറും ധരിച്ചാണ് മല്യ സ്‌റ്റേഡിയത്തിൽ പ്രവേശിച്ചത്. മല്യ കാലെടുത്തു വച്ചതും കളികാണാനെത്തിയ ഇന്ത്യക്കാർ ഒട്ടും മയമില്ലാത്ത കൂവൽ തുടങ്ങി. അതോടൊപ്പം തന്നെ കള്ളൻ കള്ളൻ എന്ന് ഹിന്ദിയിൽ വിളിയും ഉയർന്നു.

നോക്കൂ... കള്ളൻ സ്റ്റേഡിയത്തിൽ കയറുന്നു എന്നായി ചിലർ. വേറെ ചിലർ ഈ രംഗങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു. ആരാധകരോടുള്ള രോഷവും നീരസവും പരസ്യമായി പ്രകടിപ്പിച്ചാണ് മല്ല്യ സ്റ്റേഡിയത്തിലെ ഹോസ്പിറ്റാലിറ്റി ബോക്സിലേയ്ക്ക് കയറിപ്പോയത്.

കോടികളുടെ സാമ്പത്തിക തരിമറി നടത്തി മുങ്ങിയ മല്ല്യയെ വിട്ടുകിട്ടാൻ ഇന്ത്യൻ സർക്കാർ പരിശ്രമിച്ചുകൊണ്ടിരിക്കെയാണ് മല്ല്യ യാതൊരു കൂസലുമില്ലാതെ ഇന്ത്യയുടെ മത്സരങ്ങൾ കാണാൻ സ്റ്റേഡിയത്തിൽ എത്തുന്നത്. ഇന്ത്യൻ നായകൻ വിരാട് കോലി സംഘടിപ്പിച്ച ചാരിറ്റി ഡിന്നറിലും മല്ല്യ പങ്കെടുത്ത് വിവാദത്തിന് വഴിമരുന്നിട്ടിരുന്നു.

മല്ല്യയുമായി മുഖാമുഖം വരുന്നത് ഒഴിവാക്കാൻ ഇന്ത്യൻ ടീമംഗങ്ങൾ വിരാട് കോലി സംഘടിപ്പിച്ച വരുന്നിൽ നിന്ന് നേരത്തെ മുങ്ങുകയായിരുന്നു. കോലി നയിക്കുന്ന ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ മുൻ ഉടമ കൂടിയാണ് മല്ല്യ. കോലിയുടെ ക്ഷണം സ്വീകരിച്ചല്ല മല്ല്യ വിരുന്നിനെത്തിയതെന്നാണു വിവരം. വിരുന്നിൽ ഒരു മേശ സംഘടിപ്പിച്ച മറ്റാരിൽ നിന്നോ അത് വാങ്ങിയാണ് മല്ല്യ എത്തിയതെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP