Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാണാതായ വനിതയെ തേടി പച്ചക്കറി തോട്ടത്തിൽ എത്തിയവർ കണ്ടത് അനങ്ങാൻ വയ്യാതെ കിടക്കുന്ന പെരുമ്പാമ്പിനെ; താമസിയാതെ പാമ്പിനെ എടുത്ത് വയറു കീറി നോക്കിയ നാട്ടുകാർ അക്ഷരാർത്ഥത്തിൽ ഞെട്ടി; ആദ്യം പുറത്ത് വന്നത് 54കാരിയുടെ തല; പിന്നീട് ശരീരവും; ഇന്തോനേഷ്യയിലെ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി  

കാണാതായ വനിതയെ തേടി പച്ചക്കറി തോട്ടത്തിൽ എത്തിയവർ കണ്ടത് അനങ്ങാൻ വയ്യാതെ കിടക്കുന്ന പെരുമ്പാമ്പിനെ; താമസിയാതെ പാമ്പിനെ എടുത്ത് വയറു കീറി നോക്കിയ നാട്ടുകാർ അക്ഷരാർത്ഥത്തിൽ ഞെട്ടി; ആദ്യം പുറത്ത് വന്നത് 54കാരിയുടെ തല; പിന്നീട് ശരീരവും; ഇന്തോനേഷ്യയിലെ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി   

കാണാതായ ഇന്തോനേഷ്യൻ വനിതയെ തേടിയിറങ്ങിയവർ പച്ചക്കറി തോട്ടത്തിൽ കണ്ടെത് വയർ ചീർത്തി അനങ്ങാൻ വയ്യാതെ കിടക്കുന്ന പെരുമ്പാമ്പിനെ. ഇതിൽ സംശയം ഇവർ പാമ്പിനെ എടുത്തുകൊണ്ടു പോയി വയറു കീറിയപ്പോൾ ഞെട്ടി. 54കാരിയായ ബ്രൗൺ ലെഗിൻസും റെഡ് ടോപ്പും ധരിച്ച വാ ടിബയുടെ ശരീരമാണ് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നും കണ്ടെത്തിയത്. പാമ്പിന് 27 അടി നീളമുണ്ട്.

വ്യാഴാഴ്ചയാണ് പച്ചക്കറി തോട്ടത്തിൽ പോയ വാ ടിബയെ കാണാതായത്. തുടർന്ന് ഇവരുടെ രണ്ട് മക്കൾ ചേർന്ന് തിരച്ചിൽ ആരംഭിച്ചു. ഇതോടൊപ്പം ആശങ്കയിലായ ബന്ധുക്കളും നാട്ടുകാരും അടക്കമുള്ള നൂറോളം പേരു ചേർന്ന് തിരച്ചിൽ ആരംഭിച്ചു.അതിനിടെയാണ് ഇവരെ അവസാനമായി കണ്ട പച്ചക്കറി തോട്ടത്തിൽചെരുപ്പും ടോർച്ചും കണ്ടെത്തിയത്. കുറച്ച് സമീപത്തായി വയർ ചീർത്ത നിലയിൽ ഒരു പെരുമ്പാമ്പിനെ കാണാൻ കഴിഞ്ഞു.

 തോട്ടത്തിൽ നിന്നും ഏതാണ്ട് 30 മീറ്ററോളം മാറി കിടക്കുകയായിരുന്നു പാമ്പ്. ഉടൻ തന്നെ സംശയം തോന്നിയ ആൾക്കൂട്ടം വടിവാളും കത്തിയും ഉപയോഗിച്ച് വയർ കീറി പരിശോധിക്കുകയായിരുന്നു. ഉടൻ ടിബയുടെ തല പുറത്തേക്ക് വന്നു. പിന്നീട് ശരീരം മുഴുവനും ഇവർ പുറത്തെടുത്തു. എന്നാൽ അപ്പോഴേക്കും ടിബ ശ്വാസംമുട്ടി മരിച്ചിരുന്നു.

ഇന്തോനേഷ്യയിലും ഫിലിപ്പീൻസിലും മാത്രം കണ്ടു വരുന്ന പ്രത്യേക തരം പെരുമ്പാമ്പുകളാണ് ഇത്. ടിബയെ കാണാതായ തോട്ടത്തിന് സമീപം നിറയെ പാറക്കെട്ടുകളായിരുന്നു ഇതിന്റെ ഇടയ്ക്കുള്ള ഗുഹകളിലാണ് ഇത്തരം പെരുമ്പാമ്പുകളുടെ മടകൾ കണ്ടു വരുന്നത്. കഴിഞ്ഞ മാർച്ചിൽ സുലവേസി ദ്വീപിലെ ഒരു ഗ്രാമത്തിൽ ഒരു കർഷകനും സമാനമായി കൊല്ലപ്പെട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP