Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നോവ കാറിലിങ്ങനെ എല്ലാ ഉദ്ഘാടനങ്ങളും ചെയ്ത് നടന്നാൽ മാത്രം പോരാ..മാഷ് ഒന്ന് വാ ഇങ്ങട്; സൈക്കിളിൽ ഒന്ന് അങ്ങോട്ട് ഇങ്ങോട്ട് ചവിട്ടി നോക്ക്..അപ്പോഴേ മാഷ്‌ക്ക് അറിയുള്ളു ഇതിന്റെ ബുദ്ധിമുട്ട്; മന്ത്രി സി.രവീന്ദ്രനാഥിനെ വിറപ്പിക്കുന്ന കോൺഗ്രസ് പ്രവർത്തകയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഇന്നോവ കാറിലിങ്ങനെ എല്ലാ ഉദ്ഘാടനങ്ങളും ചെയ്ത് നടന്നാൽ മാത്രം പോരാ..മാഷ് ഒന്ന് വാ ഇങ്ങട്; സൈക്കിളിൽ ഒന്ന് അങ്ങോട്ട് ഇങ്ങോട്ട് ചവിട്ടി നോക്ക്..അപ്പോഴേ മാഷ്‌ക്ക് അറിയുള്ളു ഇതിന്റെ ബുദ്ധിമുട്ട്; മന്ത്രി സി.രവീന്ദ്രനാഥിനെ വിറപ്പിക്കുന്ന കോൺഗ്രസ് പ്രവർത്തകയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഇടവപ്പാതി തുടങ്ങിയതോടെ റോഡുകളെല്ലാം കുളമായി. ഈ കുളങ്ങൾ ചാടി വേണം ജനങ്ങൾക്ക് ജീവിതം താണ്ടാൻ. വോട്ട് നേടിക്കഴിഞ്ഞാൽ പിന്നെ ഉദ്ഘാടന മാമാങ്കങ്ങളുമായി കഴിയുന്ന മന്ത്രിമാരും എംഎൽഎമാരും പലപ്പോഴും വിവരങ്ങൾ അറിയാതെ പോകുന്നു. തൃശൂർ ജില്ലയിലെ പുതുക്കാട് മണ്ഡലത്തിൽ പെട്ട ആറ്റപ്പള്ളിയിൽ റോഡുകളുടെ ശോചനീയാവസ്ഥ കാരണം നാട്ടുകാർ കടുത്ത ബുദ്ധിമുട്ടിലാണ്. എംഎൽഎയും മന്ത്രിയുമായ സി.രവീന്ദ്രനാഥ് പ്രശ്‌നത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ശക്തമായ പ്രതിഷേധം ഉയർത്തുകയാണ്. പ്രതിഷേധഭാഗമായി ഒരു കോൺഗ്രസ് പ്രവർത്തകയുടെ ഫേസ്‌ബുക്ക് ലൈവാണ് ഇപ്പോൾ കൈയടി നേടുന്നത്. വോട്ട് നേടാനായിട്ട് മാത്രം വന്നാൽ പോരാ, നാട്ടിൽ വന്ന് പ്രശ്‌നങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ പരിഹാരമാകൂ എന്നാണ് പ്രവർത്തക ഓർമിപ്പിക്കുന്നത്.

ഈ വോട്ട് ചോദിക്കാനായിട്ട് ഉഷാറായിട്ട് വരാൻ മാത്രം അറിഞ്ഞാൽ പോരാ..എംഎൽഎയും മന്ത്രിയുമൊക്കെ നമ്മുടെ മണ്ഡലത്തിൽ നിന്ന് ഉണ്ടായിട്ട് എന്താ കാര്യം? ആ ആറ്റപ്പള്ളിയുടെ അരോചകാവസ്ഥ ..മാഷിവിടെ ഒരുതവണ തവണയെങ്കിലും വന്ന് നോക്കിയോ? മാഷിന്റെ സന്തതസഹചാരിയായ സൈക്കിളുണ്ടല്ലോ..അതിലൊന്ന് വന്നുനോക്കിയേ..അപ്പോഴേ മാഷ്‌ക്ക് ഇവിടെ ജീവിക്കുന്നവരുടെ ബുദ്ധിമുട്ട് അറിയൂ.ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യനും എത്ര ബുദ്ധിമുട്ടുണ്ടെന്ന് മാഷ് അറിയണം.

കാറിലിങ്ങനെ എല്ലാ ഉദ്ഘാടനങ്ങളും ചെയ്ത് നടന്നാൽ മാത്രം പോരാ..മാഷ് ഒന്ന് വാ ഇങ്ങട്.സൈക്കിളിൽ ഒന്ന് അങ്ങോട്ട് ഇങ്ങോട്ട് ചവിട്ടി നോക്ക്..അപ്പോഴേ മാഷ്‌ക്ക അറിയുള്ളു ഇതിന്റെ ബുദ്ധിമുട്ട്.ഈ ഇന്നോവ കാറിൽ അങ്ങോട്ട് ഇങ്ങോട്ട് പോകുമ്പോൾ ജനങ്ങളുടെ ബുദ്ധിമുട്ട് അറിയുന്നില്ല. സാധാരണക്കാരിൽ സാധാരണക്കാരനായ ജനകീയ നേതാവിനെയാണ് ഞങ്ങൾ ജയിപ്പിച്ചുവിട്ടത്.അല്ലാതെ മന്ത്രിയായിട്ട് ഇന്നോവയിൽ നടക്കുന്ന മാഷിനെയല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP