Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ക്രിക്കറ്റ് താരങ്ങളും; കോഹ്‌ലിയും റെയ്‌നയും റായിഡുവും രവി ശാസ്ത്രിയും ഭാഗമാകുന്ന വീഡിയോ കാണാം

സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ക്രിക്കറ്റ് താരങ്ങളും; കോഹ്‌ലിയും റെയ്‌നയും റായിഡുവും രവി ശാസ്ത്രിയും ഭാഗമാകുന്ന വീഡിയോ കാണാം

മുംബൈ: സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടാൻ ക്രിക്കറ്റ് താരങ്ങളും. ഇന്ത്യൻ ടീം ഉപനായകൻ വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു എന്നിവർക്കു പുറമെ ടീം മാനേജർ രവി ശാസ്ത്രിയും പുതിയ സംരംഭത്തിനായി രംഗത്തുണ്ട്.

സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന ആഹ്വാനവുമായാണ് ഇവരെത്തുന്നത്. റെസ്‌പെക്ട് ടു പ്രൊടെക്റ്റ് എന്ന ടാഗ് ലൈനോടെ എത്തിയ വീഡിയൊ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളെ ബഹുമാനിക്കാനാണ് ആവശ്യപ്പെടുന്നത്.

ഒരു മിനിട്ടും ആറ് സെക്കൻഡും ദൈർഘ്യമുള്ളതാണ് വീഡിയോ. വിവിധ പ്രായത്തിലുള്ള പുരുഷന്മാർ എങ്ങനെയാണ് സ്ത്രീ സമൂഹത്തെ അംഗീകരിക്കേണ്ടതെന്നും എങ്ങനെയാണ് സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കേണ്ടതെന്നും വീഡിയോയിൽ താരങ്ങൾ പറയുന്നു. മൈ ചോയ്‌സാണ് വീഡിയോ പുറത്തുവിട്ടത്.

സ്ത്രീകൾക്കെതിരെ ലൈംഗികമായും മാനസികമായുമുള്ള ആക്രമണങ്ങളും അപമാനങ്ങളും അധിക്ഷേപങ്ങളും വർധിച്ച സാഹചര്യത്തിൽ ദേശീയതലത്തിൽ പ്രശസ്തിയാർജിച്ചവരെ ഉൾപ്പെടുത്തി നൽകുന്ന സന്ദേശങ്ങൾ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് കുറച്ചെങ്കിലും അവബോധം ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ ശിൽപികൾ.

നേരത്തെ ബോളിവുഡ് താരം ദീപിക പദുക്കോണും സ്ത്രീകളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി വീഡിയോ പുറത്തിറക്കിയിരുന്നു. അതിനു പിന്നാലെയാണ് ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരിക്കുന്നത്.

ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP