Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

'റിപ്പബ്ലിക് ടിവി സംഘപരിവാറിന്റെ കൂഴലൂത്തുകാരാണ്, നിങ്ങൾ ഇവിടെ വേണ്ട, ഇറങ്ങിപ്പോകൂ'; റിപ്പബ്ലിക് ടിവി മാധ്യമപ്രവർത്തകനെ വേദിയിൽ നിന്ന് ഇറക്കിവിട്ട് ജെഎൻയു നേതാവ് ഷെഹ്ല റാഷിദ്

'റിപ്പബ്ലിക് ടിവി സംഘപരിവാറിന്റെ കൂഴലൂത്തുകാരാണ്, നിങ്ങൾ ഇവിടെ വേണ്ട, ഇറങ്ങിപ്പോകൂ'; റിപ്പബ്ലിക് ടിവി മാധ്യമപ്രവർത്തകനെ വേദിയിൽ നിന്ന് ഇറക്കിവിട്ട് ജെഎൻയു നേതാവ് ഷെഹ്ല റാഷിദ്

ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടി റിപ്പോർട്ടു ചെയ്യാനെത്തിയ റിപ്പബ്ലിക് ടിവിയുടെ റിപ്പോർട്ടറെ വേദിയിൽ നിന്നും ഇറക്കിവിട്ട് ജെഎൻയു സ്റ്റുഡന്റ് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഷെഹ്ല റാഷിദ് സോഹ്റ. പ്രതിഷേധ സംഗമത്തിൽ ഷെഹ്ല സംസാരിക്കവെ മൈക്ക് നീട്ടിയ റിപ്പബ്ലിക് ടിവി റിപ്പോർട്ടറോട് കടുത്ത ഭാഷയിലാണ് അവർ പ്രതികരിച്ചത്. ചാനലിന്റെ നിലപാടുകൾക്കെതിരെ സംസാരിച്ച

'നിങ്ങൾ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മൂടിവെയ്ക്കുകയാണ്. അതുകൊണ്ട് ഇറങ്ങിപ്പോകൂ. എനിക്കുനേരെ മൈക്ക് നീട്ടേണ്ട. റിപ്പബ്ലിക് ടിവിയെ ഞങ്ങൾക്കിവിടെ ആവശ്യമില്ല. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മൂടിവെയ്ക്കുന്നതിൽ അവർക്കും പങ്കുണ്ട്. ചാനലിന് ഫണ്ട് ചെയ്യുന്ന ബിജെപി എംപിയുടെ ഉത്തരവ് അനുസരിച്ച് മാത്രമാണ് ഇവർ പ്രവർത്തിക്കുന്നത്. ഈ കൊലപാതകത്തെ ആഘോഷിക്കുന്ന എല്ലാവരെയും ഞങ്ങൾ ശക്തമായ സാധ്യമായ വാക്കുകൾ കൊണ്ട് അപലപിക്കും.' എന്നായിരുന്നു ഷെഹ്ലയുടെ പരാമർശം. 'നിങ്ങളെപ്പോലെയുള്ളവരെയോർത്ത് ലജ്ജിക്കുന്നു' എന്നും ഷെഹ്ല പറഞ്ഞു. ഷെഹ്ല റിപ്പബ്ലിക് ടി.വി റിപ്പോർട്ടറോട് കത്തിക്കയറിയപ്പോൾ നിറഞ്ഞ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നിൽ സ്വത്തുതർക്കമാണെന്നായിരുന്നു കഴിഞ്ഞദിവസം റിപ്പബ്ലിക് ടി.വി റിപ്പോർട്ടു ചെയ്തത്. ഇത് വലിയ വിമർശനങ്ങൾക്കു വഴിവെക്കുകയും ചാനലിനെതിരെ പ്രതിഷേധമുയരാൻ ഇടയാക്കുകയും ചെയ്തിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ആഘോഷിക്കുന്നവർക്കെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും ഷെഹ്ലയുടെ ആവശ്യപ്പെട്ടു. എന്തായാലും ഷെഹ് ലയുടെ വീഡിയോ സോഷ്യൽ മീഡിയിയിൽ വൻ തരംഗമാകുകയാണ്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP