Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖത്ത് കുടുങ്ങിയ പ്ലാസ്റ്റിക് കവർ മാറ്റാൻ തിമിംഗലം മത്സ്യത്തൊഴിലാളികളുടെ സഹായം തേടി; നീക്കിയപ്പോൾ ചെതുമ്പൽ ഉയർത്തി നന്ദി പറഞ്ഞു; വീഡിയോ കാണാം

മുഖത്ത് കുടുങ്ങിയ പ്ലാസ്റ്റിക് കവർ മാറ്റാൻ തിമിംഗലം മത്സ്യത്തൊഴിലാളികളുടെ സഹായം തേടി; നീക്കിയപ്പോൾ ചെതുമ്പൽ ഉയർത്തി നന്ദി പറഞ്ഞു; വീഡിയോ കാണാം

നുഷ്യർക്ക് മാത്രമല്ല മൃഗങ്ങളടക്കമുള്ള മറ്റ് ചില ജീവജാലങ്ങൾക്കും വിശേഷബുദ്ധിയുണ്ടെന്ന് പല സന്ദർഭങ്ങളിലായി തെളിഞ്ഞ വസ്തുതയാണ്. ഇത് തെളിയിക്കുന്ന വിവിധ റിപ്പോർട്ടുകൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പലപ്പോഴും ലഭിക്കാറുമുണ്ട്. ഇപ്പോഴിതാ ഒരു തിമിംഗലത്തിന്റെ യുക്തിപൂർവമുള്ള പെരുമാറ്റത്തിന്റെ വാർത്തയെത്തിയിരിക്കുന്നത് സിഡ്‌നിയിൽ നിന്നാണ്. മുഖത്ത് കുടുങ്ങിയ പ്ലാസ്റ്റിക് കവർ മാറ്റാൻ ഈ തിമിംഗലം തങ്ങളുടെ സഹായം തേടിയെത്തിയെന്നാണ് ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നത്.

തങ്ങളിലൊരാൾ പ്ലാസ്റ്റിക് കവർ നീക്കി സഹായിച്ചപ്പോൾ തിമിംഗലം ചെതുമ്പൽ ഉയർത്തി നന്ദി പ്രകടിപ്പിച്ചുവെന്നും അവർ പറയുന്നു. ഈ മത്സ്യത്തൊഴിലാളികൾ ചുമ്മാ പുളുവടിക്കുകയാണെന്ന് വിചാരിക്കേണ്ട കേട്ടോ.. ഈ അപൂർവ കാഴ്ചകളുടെ വീഡിയോയും ഫോട്ടോകളും സെൽഫിയും അവർ തെളിവിനായി പകർത്തുകയും ചെയ്തിട്ടുണ്ട്. ഈ വീഡിയോ വൈറലാകുകയാണിപ്പോൾ. 

നോർത്ത് സിററിയിലെ മിഡിൽ ഹാർബറിൽ വച്ച് ഈ തിമിംഗലം തങ്ങളുടെ ബോട്ടിനടുത്തേക്ക് സൗഹൃദഭാവത്തോടെ എത്തിച്ചേരുകയും മുഖത്ത് കുടുങ്ങിയ പ്ലാസ്റ്റിക് കവർ മാറ്റാൻ സഹായം തേടുന്ന വിധത്തിൽ പെരുമാറുകയുമായിരുന്നുവെന്നാണിവർ വെളിപ്പെടുത്തുന്നത്. ആദ്യം തിമിംഗലം തങ്ങളുടെ ബോട്ടിന് വലം വയ്ക്കുകയും തുടർന്ന് ബോട്ടിന്റെ അടിയിലുള്ള സമുദ്രഭാഗത്തേക്ക് നീങ്ങുകയുമായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മുഖത്തുള്ള പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള സഹായ അഭ്യർത്ഥനയാണിതെന്ന് അവർ മനസിലാക്കുകയായിരുന്നു.

മൈക്കിൾ റിഗിയോ എന്ന 17കാരനായ മത്സ്യത്തൊഴിലാളിയാണ് ഇതുമായി ബന്ധപ്പെട്ട അപൂർവ സെൽഫിയെടുത്തിരിക്കുന്നത്. തന്റെ സുഹൃത്തായ ഇവാൻ ഇസ്‌കെൻഡെറിയാൻ തിമിംഗലത്തിന്റെ മുഖത്ത് നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ എടുത്ത് മാറ്റുന്നത് മൈക്കൽ ക്യാമറയിൽ പകർത്തുകയായിരുന്നു.

കഴിഞ്ഞു പോയ സംഭവങ്ങൾ തീർത്തും അവിശ്വസനീയമായിരുന്നുവെന്നാണ് ഇരുവരും സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ലെന്നാണ് ഇവാൻ പറയുന്നത്.തിമിംഗലം സൗഹൃദഭാവത്തിൽ തൊട്ടടുത്തെത്തിത് കണ്ട് മത്സ്യത്തൊഴിലാളികൾ അത്ഭുതപ്പെടുകയായിരുന്നു.  ഇവരുടെ ബോട്ടിന്റെ എതിർഭാഗത്തുള്ള മറ്റൊരു ബോട്ടിൽ മത്സ്യം പിടിക്കുകയായിരുന്ന റോൻ കോവാക്‌സും ഈ സംഭവത്തിന് സാക്ഷിയായിരുന്നു. തിമിംഗലം ആദ്യം പ്രത്യക്ഷപ്പെടുന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. തല വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിച്ചായിരുന്നു പുള്ളിക്കാരന്റെ വരവെന്നാണ് റോൻ കോവാക്‌സ് വെളിപ്പെടുത്തുന്നത്.

തിമിംഗലത്തിന് എന്തോ സഹായം ആവശ്യമുള്ളഥായി തനിക്ക് മനസിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പ്ലാസ്റ്റിക് ബാഗ് ഉയർത്താൻ വേണ്ടി തിമിംഗലം തല അൽപം ഉയർത്തിക്കൊടുത്തിരുന്നുവെന്നും അദ്ദേഹം പറയുന്നു. ആദ്യം താൻ സഞ്ചരിച്ചിരുന്ന ബോട്ടിന് നേരെ ഇതിനായി ഈ തിമിംഗലം വന്നിരുന്നുവെങ്കിലും തങ്ങളുടെ ബോട്ടിന് അൽപം ഉയരം കൂടുതലായതിനാൽ അതിന് സാധിച്ചിരുന്നില്ലെന്നും റോൻ വ്യക്തമാക്കുന്നു. താൻ ഈ പ്ലാസ്‌ററിക് കവർ നീക്ക് സഹായിക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.തുടർന്ന് തിമിംഗലം മറ്റെ ബോട്ടിനടുത്തേക്ക് പോകുന്നത് റോൻ തന്റെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ(15.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല: എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP