Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയും കാമുകിയും തമ്മിൽ തെരുവിൽ കിടന്ന് ഉഗ്രൻ തല്ല്; കാമുകിയുടെ കൈവിരൽ കടിച്ചെടുത്ത് ഭാര്യ; വൈറലായ വീഡിയോ കാണാം

ഭാര്യയും കാമുകിയും തമ്മിൽ തെരുവിൽ കിടന്ന് ഉഗ്രൻ തല്ല്; കാമുകിയുടെ കൈവിരൽ കടിച്ചെടുത്ത് ഭാര്യ; വൈറലായ വീഡിയോ കാണാം

ർത്താവ് ഹൃദയത്തോളം ഓരോ നിമിഷവും സ്‌നേഹിക്കുന്നുണ്ടെന്നാണ് അഥവാ സ്‌നേഹിക്കണമെന്നാണ് ഓരോ ഭാര്യയും കൊതിക്കുന്നത്. അതിന് വിരുദ്ധമായി പെരുമാറിയാൽ തന്നെ ഭാര്യമാരുടെ നിയന്ത്രണമറ്റ് പോകാറുണ്ട്. അപ്പോൾ പിന്നെ ഭർത്താവിനെ ഒരു കാമുകിയോടൊപ്പം കൈയോടെ പിടികൂടിയാൽ എന്തായിരിക്കും ഭാര്യയുടെ പ്രതികരണം...? ചിലർ പൊട്ടിത്തെറിച്ചേക്കാം. കുറച്ച് കൂടി ധൈര്യമുള്ളവർ ഭർത്താവിന്റെ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചേക്കാം..!!!. എന്നാൽ കാമുകിയുടെ കൈവിരൽ കടിച്ച് മുറിച്ച സംഭവം ഇതു വരെ കേട്ടിരിക്കാനിടയില്ല. എന്നാൽ അതും സംഭവിച്ചിരിക്കുന്നു.

തന്റെ ബന്ധു കൂടിയായ കാമുകിക്കൊപ്പം ഭർത്താവിനെ കൈയോടെ പിടിച്ചതിനെ തുടർന്ന് ഭാര്യയും കാമുകിയും തമ്മിർ ഉഗ്രൻ തല്ലാണ് നടന്നത്. സംഘർഘത്തിനിടയിൽ ഭാര്യ കാമുകിയുടെ കൈവിരൽ കടിച്ചെടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. ഇറ്റലിയിലെ നേപ്പിൾസിലെ ക്വാർട്ടിരിയിൽ വച്ചാണ് ഈ അവിശ്വസനീയമായ സംഭവം അരങ്ങേറിയത്.ഷോപ്പിംഗിനിടെ ആളുകൾ നോക്കി നിൽക്കെയാണ് വിരൽ കടിച്ചെടുക്കൽ നടന്നത്. സംഭവത്തിൽ നാല് സ്ത്രീകൾ പരസ്പരം ഏറ്റുമുട്ടുന്നതും വീഡിയോയിൽ കാണാം. ഒരു സ്ത്രീ മറ്റെ സ്ത്രീയെ തെരുവിലൂടെ പിന്തുടരുന്നതും മതിലിനോട് ചേർത്ത് തള്ളുന്നതും കാണാം.

ഈ സംഘർഷത്തിനിടെ ഭാര്യ കാമുകിയുടെ വിരൽ കടിച്ചെടുക്കുകയായിരുന്നു. ഈ കാഴ്ചകൾ കണ്ട് പരിഭ്രാന്തരായ ആളുകൾ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസെത്തി സംഘർഷം അവസാനിപ്പിക്കുകയും ചെയ്തു. തുടർന്ന് പാരാമെഡിക്‌സ് കുതിച്ചെത്തുകയും പരുക്കു പറ്റിയ സ്ത്രീയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഇവിടെ വച്ച് സ്ത്രീയുടെ മുറിഞ്ഞു പോയ വിരൽ തുന്നിപ്പിടിപ്പിക്കാൻ സർജന്മാർ കിണഞ്ഞ് പരിശ്രമിക്കുകയാണെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഓപ്പറേഷൻ വിജയിച്ചുവോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. എല്ലാത്തിനും സാക്ഷിയായ ഭർത്താവിന്റെ പേര് വെളിപ്പെടുത്തപ്പെട്ടിട്ടില്ല. എന്നാൽ ഇദ്ദേഹം സ്ഥലത്തെ ഒരു മിടുക്കനായ സംരംഭകനാണെന്ന് വ്യക്തമായിട്ടുണ്ട്. ഏതായാലും കാമുകിമാരോടൊപ്പം കറങ്ങുന്ന ഭർത്താക്കന്മാർ ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും....!!!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP