Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർധനഗ്നയായ യുവതി സെൽഫി എടുക്കാൻ പല പോസുകൾ പരീക്ഷിച്ചത് വീഡിയോയിലാക്കി പോസ്റ്റ് ചെയ്തു; വീഡിയോ കണ്ടത് ലക്ഷങ്ങൾ

അർധനഗ്നയായ യുവതി സെൽഫി എടുക്കാൻ പല പോസുകൾ പരീക്ഷിച്ചത് വീഡിയോയിലാക്കി പോസ്റ്റ് ചെയ്തു; വീഡിയോ കണ്ടത് ലക്ഷങ്ങൾ

സെൽഫി യുഗത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സോഷ്യൽ മീഡിയയിൽ എങ്ങനെ സ്വയം തിളങ്ങണമെന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ് ലോകം. ഡിജിറ്റൽ യുഗം അതിരുകളില്ലാതെ വളർന്നതോടെ, ആരും സുരക്ഷിതരല്ലാതാവുകയും ചെയ്തു. ഇവിടെ, അർധനഗ്നയായി സെൽഫി എടുക്കാൻ ശ്രമിച്ച യുവതിയുടെ പല പോസിലുള്ള ഫോട്ടോകളാണ് ഏറ്റവും പുതിയതായി തരംഗമായിരിക്കുന്നത്. 

തന്റെ ഏറ്റവും മികച്ച സെൽഫി എടുക്കാനായാണ് യുവതി പല പോസുകൾ പരീക്ഷിച്ചത്. എന്നാൽ, യുവതിയുടെ ചെയ്തികളിൽ കുസൃതി തോന്നിയ അജ്ഞാതൻ അതെല്ലാം സ്വന്തം മൊബൈലിൽ പകർത്തി. സെൽഫി പകർത്താൻ ഏറെനേരം പണിപ്പെട്ട യുവതിയുടെ ചിത്രമെടുത്ത് വീഡിയോയാക്കി പോസ്റ്റ് ചെയ്തപ്പോൾ, അതിത്രയും പേർ കാണുമെന്ന് കരുതിയില്ലെന്ന് വീഡിയോ പോസ്റ്റ് ചെയ്തയാൾ പറയുന്നു.

ഇതിനകം പത്തുലക്ഷത്തിലേറെപ്പേരാണ് ഈ വീഡിയോ കണ്ടത്. ചാഞ്ഞും ചരിഞ്ഞും അടുത്തും അകലെയും ഫോൺ പിടിച്ച് സെൽഫിക്കായി ശ്രമിക്കുന്ന ബിക്കിനിധാരിയായ യുവതിയുടെ ചേഷ്ടകൾ പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. സെൽഫി പകർത്തുന്നതിനായി ആളുകൾ ചെയ്യുന്ന നിരർഥകമായ കാര്യങ്ങൾ വെളിച്ചത്തുകൊണ്ടുവരാൻ ഈ വീഡിയോ വഴിയൊരുക്കുമെന്ന് കരുതുന്നവരും ഏറെയാണ്. അജ്ഞാതയായ യുവതിയുടെ ജീവിതത്തിൽനിന്ന് ഒരുമിനിറ്റ് നഷ്ടമായെന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP