Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാട്ടിലെങ്ങാനും ഇപ്പോൾ ചെന്നു ജീവിക്കാൻ പറ്റുമോ? കൊതുക്.. പൊടി.. പുക.. ഒന്നു ചെന്നാൽ എങ്ങനെയേലും ഇങ്ങു പോന്നാൽ മതിയെന്നുള്ളൂ..! പാവങ്ങളുടെ നികുതി പണം കൊണ്ട് പഠിച്ച് വിദേശത്ത് ജോലിക്ക് പോയി തൊട്ടതിനും പിടിച്ചതിനും ഇന്ത്യയെ കുറ്റം പറയുന്ന എല്ലാ ... മോന്മാരും കണ്ടറിയാൻ...

നാട്ടിലെങ്ങാനും ഇപ്പോൾ ചെന്നു ജീവിക്കാൻ പറ്റുമോ? കൊതുക്.. പൊടി.. പുക.. ഒന്നു ചെന്നാൽ എങ്ങനെയേലും ഇങ്ങു പോന്നാൽ മതിയെന്നുള്ളൂ..! പാവങ്ങളുടെ നികുതി പണം കൊണ്ട് പഠിച്ച് വിദേശത്ത് ജോലിക്ക് പോയി തൊട്ടതിനും പിടിച്ചതിനും ഇന്ത്യയെ കുറ്റം പറയുന്ന എല്ലാ ... മോന്മാരും കണ്ടറിയാൻ...

മെൽബൺ: ആസ്‌ട്രേലിയയിലെ ഒരു നഗരം. പതിവുപോലെ മലയാളി സുഹൃത്തുക്കളുടെ സംഗമം നടക്കുകയായിരുന്നു. നാടിനെ കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും പിന്നാമ്പുറത്ത് ടിവിയുടെ പശ്ചാത്തലത്തിൽ മുഴങ്ങുന്നു. കൈയിൽ മദ്യഗ്ലാസുകളും ഏന്തി മിടുക്കരായ മലയാളികൾ ചർച്ച മുറുക്കുന്നു. നാട്ടിൽ നിന്നെത്തിയ പിതാവുമായി ഒരു സുഹൃത്ത് കൂടി ചർച്ചയിലേയ്ക്ക് ഇടം പിടിക്കുന്നു. ആസ്‌ട്രേലിയയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന സുഹൃത്താണ് ഈ ഒത്തു ചേരൽ സംഘടിപ്പിച്ചിരിക്കുന്നത്.

സ്‌ക്രീനിൽ ആദ്യം തെളിയുന്നത് സിന്ധു സൂര്യകുമാർ ആണ്. ഏഷ്യാനെറ്റ് ന്യൂസ് റൂമിൽ സിന്ധു ചർച്ച ചെയ്യുന്നത് ഇന്ത്യയെ പറ്റിച്ച് 9000 കോടിയുമായി മുങ്ങിയ വിജയ് മല്യയെക്കുറിച്ചാണ്. ഈ ചർച്ചയുടെ ബാക്ക്ഗ്രൗണ്ടിലാണ് നാട്ടിൻപുറത്തെ കാഴ്ചകളെ കുറിച്ച് ചർച്ച മുറുകുന്നത്. സ്‌ക്രീനിലേയ്ക്കു കയറി വരുന്ന അപ്പച്ചനോട് ആദ്യത്തെ ചോദ്യം ഇവിടെയൊക്കെ ഇഷ്ടപ്പെട്ടോ എന്നാണ്. സുഹൃത്തുക്കളിൽ ഒരാൾ ചാടി പറയുന്നു അതെന്ന ചോദ്യമാടാ കോവേ, ഇവിടെ വന്നാൽ ആർക്കാണ് ഇഷ്ടപ്പെടാതെ പോവുക. അടുത്ത സുഹൃത്ത് പറയുന്നു നാട് പോലെയാണോ ഇത് സ്വർഗ്ഗമല്ലേ, സ്വർഗ്ഗം. കാമറ മൂന്നാമനിലേക്ക് ചെല്ലുമ്പോൾ സംഭാഷണം കുറച്ചുകൂടി കടുത്തു. നാട്ടിലെങ്ങാനും പോയി ഇപ്പോൾ ജീവിക്കാൻ പറ്റുമോ, കൊതുക്, ചെളി, പുക, പൊടി, ഇല്ലാത്തതൊന്നുമില്ല, ഇനി വല്ലപ്പോഴും ഒന്നു നാട്ടിൽ ചെന്നാലോ, എന്റമ്മോ ഉടൻ തിരിച്ച് പോന്നാൽ മതിയെന്നു മാത്രം... അപ്പച്ചൻ താടി തിരുമ്മി നിൽക്കുമ്പോൾ ആശാന്മാർ കാച്ചി വിടുകയാണ്.

പിന്നെ അപ്പച്ചന്റെ ഊഴമാണ്. ഇന്ത്യയെ പുച്ഛിക്കുന്ന ഓരോരുത്തരുടെയും വിദ്യാഭ്യാസവും, ജോലിയും ഒക്കെയാണ് ചർച്ച. വിജയ് മല്യയെ പോലൊരുത്തൻ പറ്റിച്ചതിന്റെ കണക്കുകൾ പറയുമ്പോൾ പിന്നെ പൊട്ടിത്തെറിച്ചുകൊണ്ട് അപ്പച്ചൻ ചോദിക്കുന്നത് ഇവർ നടത്തിയ പറ്റിക്കലിനെ കുറിച്ചാണ്. ഐഐഎമ്മിലും ഐഐടിയിലും മെഡിക്കൽ കോളേജിലും ഒക്കെ സബ്‌സിഡി നിരക്കിൽ പഠിച്ച് ഉയർന്ന വിദ്യാഭ്യാസം നേടി സ്വന്തം കാര്യം നോക്കി നാട് വിട്ടവരോടുള്ള അപ്പച്ചന്റെ ചോദ്യമാണ് ഇപ്പോഴും മനസിൽ നിൽക്കുന്നത്.

ഇന്ത്യക്കു വെളിയിൽ ജോലി ചെയ്തു ഇന്ത്യയെ പുച്ഛിക്കുന്നവർക്ക് ഇതിലും നല്ല മറുപടി നൽകുന്നത് മറ്റൊരു ഷോർട്ട് ഫിലിമും ഇതുവരെ കാണിച്ചിട്ടില്ല. ഇന്ത്യയുടെ വികസനത്തിന് ആവശ്യമുള്ള വിദ്യാഭ്യാസം പൂർത്തീകരിക്കുന്ന പലരും വിദേശ രാജ്യങ്ങളുടെ വികസനത്തിന് വേണ്ടി ജോലി ചെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇവിടുത്തെ നികുതിപ്പണം കൊണ്ട് പഠിച്ചിറങ്ങുന്നവരെ വിദേശ രാജ്യങ്ങൾ കൊത്തിക്കൊണ്ട് പോകുകുയു ചെയ്യും. ഇങ്ങനെ സർക്കാരിന്റെ ചെലവിൽ ഇന്ത്യയെ സേവിക്കാൻ വിദ്യാഭ്യാസം നേടുന്നവർ ഒടുവിൽ നാടു വിടുമ്പോൾ, ഇന്ത്യ എന്നും വികസ്വര രാജ്യമായി തുടരും. ഇന്ത്യയിലെ ഏറ്റവും സ്‌കിൽഡ് ആയിട്ടുള്ളവരെല്ലാം പാശ്ചാത്യ രാജ്യങ്ങളിലെ സുപ്രധാന പദവികൾ വഹുക്കുന്നുണ്ടെന്ന വസ്തുത പരിശോധിക്കുമ്പോൾ കൂടിയാണ് ഇക്കാര്യം കൂടിതൽ വ്യക്തമാകുക. വികസിത ഇന്ത്യയെന്ന സ്വപ്‌നത്തിനുള്ള ഒരു തടസവും ഇതു തന്നെയാണ്.

ഈ ഒരു ആശയമാണ് 7 മിനിറ്റ് 36 സെക്കൻഡ് മാത്രമുള്ള ഈ ചിത്രത്തിലൂടെ സംവിധായകൻ എബി ജോസഫ് തുറന്നു കാണിക്കുന്നത്. വിദേശത്തിരുന്നു സ്വന്തം നാടിനെ പുച്ഛിക്കുന്നവർ ഈ ചിത്രം കണ്ടിരിക്കേണ്ടതാണ്. സർക്കാർ സ്‌കോളർഷിപ്പോടു കൂടി പഠനം പൂർത്തിയാക്കുന്ന പലരും തുച്ഛമായ ബോണ്ടും കൊടുത്തു വിദേശികളുടെ ആവശ്യത്തിനായി നാടു വിട്ടു പോരാറുണ്ട്. ഇങ്ങനെ പോരുന്നവർ ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ നികുതി പണമാണ് വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുന്നത്.

ഇതിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ജോബി സെബാസ്റ്റ്യൻ, സാമന്ത് ജോസ്, ജിനേഷ് പാറക്കൽ, ജെയിംസ് ചെറിയാൻ, ബോബി ജോൺ, സുനീഷ് കുമരകം എന്നിവരാണ്. സുരേഷ് യോഹന്നാൻ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ വികാരം ആത്മാഭിമാനം ഉള്ള ഏതൊരു ഇന്ത്യക്കാരന്റെയും പ്രതികരണമാണ്.

'YOU' എന്ന ലഘുചിത്രത്തിന്റെ സംവിധായകൻ കോട്ടയം ഏറ്റുമാനൂർ സ്വദേശി എബി ജോസഫ് ആണ്. സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം നേടി ഓസ്‌ട്രേലിയയിലേക്കു കുടിയേറിയ എബി കഴിഞ്ഞ പത്തു വർഷമായി ആലീസ് സ്പ്രിങ്‌സ് ഹോസ്പിറ്റലിൽ നോർത്തേൺ ടെറിട്ടറി, ഡിപ്പാർട്ട്‌മെന്റ് ഹെൽത്തിന്റെ കീഴിൽ നെഫ്രോളജി സോഷ്യൽ വർക്കർ ആയി ജോലി ചെയ്യുകയാണ്. എബിയുടെ നാലാമത്തെ ലഘു ചിത്രമാണ് 'YOU'. എബി ജോസഫ് തിരക്കഥയും, സംഭാഷണവും, എഡിറ്റിംഗും, ക്യാമറയും, സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥ ജിനേഷ് പാറക്കൽ ആണ്. ഇതിലെ പ്രധാന കഥാപാത്രം ചെയ്തിരിക്കുന്നത് സുരേഷ് യോഹന്നാൻ ആണ്.

ഇതിനു മുമ്പ് എഴുതി സംവിധാനം ചെയ്ത '40 Plus' എന്ന ലഘുചിത്രം യൂട്യൂബിൽ വൈറൽ ആയിരുന്നു. 'YOU' ലെ കേന്ദ്ര കഥാപാത്രമായ അപ്പച്ചനെ അവതരിപ്പിച്ച സുരേഷ് യോഹന്നാൻ യുകെയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കു മൂന്നു വർഷം മുൻപ് കുടിയേറിയതാണ്. ഒരു ക്യാമറയുടെ മുൻപിൽ ആദ്യമായി അഭിനയിക്കുന്നതിന്റെ യാതൊരു കുറവുമില്ലാതെ വളരെ തന്മയത്തോടു കൂടിയാണ് സുരേഷ് യോഹന്നാൻ ആ കഥാപാത്രത്തോട് നീതി പുലർത്തിയത്.

ഏകദേശം നാലു മാസം കൊണ്ടാണ് 7 മിനിറ്റ് 40 സെക്കന്റ് മാത്രമുള്ള ഈ ചിത്രം എബി പൂർത്തീകരിച്ചത്. ചിത്രത്തിന്റെ കഥ അങ്കമാലി മഞ്ഞപ്ര സ്വദേശി ജിനേഷ് പാറക്കൽ ആണ്. ജിനേഷ് ആലീസ് സ്പ്രിങ്‌സ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ദ അറ്റോർണി ജനറൽ ആൻഡ് ജസ്റ്റിസിൽ ഫിനാൻസ് ഓഫീസർ ആയി ജോലി ചെയ്യുന്നു. ചീഫ് കോർഡിനേറ്റർ ജോബി സെബാസ്റ്റ്യൻ കാഞ്ഞിരപ്പള്ളി കാളകട്ടി സ്വദേശിയാണ്. ഓസ്‌ട്രേലിയയിൽ ആലീസ് സ്പ്രിങ്‌സ് ഹോസ്പിറ്റലിൽ മെഡിക്കൽ സോഷ്യൽ വർക്കർ ആയി ജോലി ചെയ്യുന്ന ജോബി കഴിഞ്ഞ പത്തു വർഷമായി ആലീസ് സ്പ്രിങ്‌സിൽ താമസിച്ചുവരികയാണ്. എബിയുടേ മുൻ ചിത്രങ്ങളുടെ എല്ലാം കോർഡിനേറ്റർ ജോബി തന്നെ ആയിരുന്നു.

ചിത്രത്തിന്റെ സംവിധാന സഹായികൾ ഇടുക്കി സ്വദേശി സാമന്ത് ജോസും കുമാരകം സ്വദേശി സുനീഷ് ശശിയും ആണ്. ഇരുവരും വർഷങ്ങളായി ആലീസ് സ്പ്രിങ്‌സിൽ ജോലി ചെയ്യുന്നവരാണ്. സാമന്ത് എബിയുടെ മുൻചിത്രമായ 'ഞാൻ മിത്ര' യിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ''YOU'' എന്ന ചിത്രത്തിൽ മേൽ പറഞ്ഞവരോടൊപ്പം ഉള്ള മറ്റ് അഭിനേതാക്കൾ കോട്ടയം സ്വദേശി 'ജെയിംസ് ചെറിയാനും, മൂവാറ്റുപുഴ സ്വദേശി ബോബി ജോണും ആണ്. ഇരുവരും ആലീസ് സ്പ്രിങ്‌സിൽ തന്നെയാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP