Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു വീഡിയോ മാത്രം കണ്ടത് 80 കോടി ആളുകൾ; രണ്ട് കോടിയോളം സബ്സ്‌ക്രൈബേർസ്; സ്വന്തം പേരിൽ അനേകം കളിപ്പാട്ടങ്ങൾ; ഈ വർഷത്തെ മാത്രം വരുമാനം 22 ദശലക്ഷം ഡോളർ; യൂട്യൂബ് ചാനൽ വഴി ഏറ്റവും അധികം വരുമാനം ഉണ്ടാക്കുന്നത് ഈ ഏഴുവയസുകാരൻ

ഒരു വീഡിയോ മാത്രം കണ്ടത് 80 കോടി ആളുകൾ; രണ്ട് കോടിയോളം സബ്സ്‌ക്രൈബേർസ്; സ്വന്തം പേരിൽ അനേകം കളിപ്പാട്ടങ്ങൾ; ഈ വർഷത്തെ മാത്രം വരുമാനം 22 ദശലക്ഷം ഡോളർ; യൂട്യൂബ് ചാനൽ വഴി ഏറ്റവും അധികം വരുമാനം ഉണ്ടാക്കുന്നത് ഈ ഏഴുവയസുകാരൻ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: യുഎസിലെ ഏഴ് വയസുകാരനായ റിയാനെ യൂട്യൂബിലെ കൊച്ചുരാജകുമാരനെന്ന് വിളിക്കാം. ഈ കൊച്ചുമിടുക്കന്റെ യൂട്യൂബ് ചാനലായ ടോയ്സ്റിവ്യൂവിന് ഈ വർഷം ഏറ്റവും കൂടുതൽ വരുമാനം നേടിയ പത്ത് യൂട്ഊബർമാരിലൊരാളെന്ന സ്ഥാനം ഫോർബ്സ് മാസിക നൽകിയിരിക്കുന്നു. ഈ വർഷം റിയാന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോ മാത്രം കണ്ടിരിക്കുന്നത് 80 കോടി ആളുകളാണ്. രണ്ട് കോടിയോളം സബ്സ്‌ക്രൈബേർസുള്ള ചാനലാണിത്. ഈ വർഷം മാത്രം ഈ യൂട്യൂബ് ചാനലുണ്ടാക്കിയിരിക്കുന്ന വരുമാനം 22 ദശലക്ഷം ഡോറാണ്. യൂട്യൂബ് ചാനൽ വഴി ഏറ്റവും അധികം വരുമാനം ഉണ്ടാക്കുന്നത് ഈ ഏഴുവയസുകാരനാണ്.

കഴിഞ്ഞ വർഷം റിയാൻ ഈ വഴിയുണ്ടാക്കിയിരിക്കുന്ന വരുമാനത്തേക്കാൾ ഇരട്ടിയാണ് ഈ വർഷമുണ്ടാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ 2017ൽ റിയാൻ എട്ടാം സ്ഥാനത്തായിരുന്നുവെങ്കിൽ ഈ വർഷം അത് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. അതത് കാലത്തിറങ്ങുന്ന കളിപ്പാട്ടങ്ങളെ വിലയിരുത്തുകയാണ് ടോയ്സ്റിവ്യൂ ചാനലിലൂടെ ഈ ഏഴ് വയസുകാരൻ ചെയ്യുന്നത്. 2015 മുതലാണിത്തരം വീഡിയോകളിലെ താരമായി റിയാൻ മാറിത്തുടങ്ങിയത്. വാൾമാർട്ടിലും ടാർജെറ്റിലും റിയാന്റെ പേരിൽ കളിപ്പാട്ടങ്ങൾ ഇറങ്ങാൻ തുടങ്ങിയിട്ടുമുണ്ട്.

നിരവധി പ്രമുഖ യൂട്ഊബർമാരെ പിന്നിലാക്കിയാണ് റിയാൻ ഈ വർഷം മുൻപന്തിയിലെത്തിയിരിക്കുന്നത്. 21കാരനും നടനുമായ ജാക്ക് പോൾ, മെയ്‌ക്ക് അപ്പ് ആർട്ടിസ്റ്റ് ജെഫ്രി സ്റ്റാർ, സ്വീഡിഷ് ഗെയിമറായ ഫെലിക്സ് ജെൽബെർഗ് തുടങ്ങിയവർ അവരിൽ ചിലർ മാത്രമാണ്. വളരെ കുഞ്ഞു നാളുകൾ മുതൽ റിയാൻ കളിപ്പാട്ടങ്ങളുടെ റിവ്യൂ കാണാറുണ്ടായിരുന്നുവെന്നും പിന്നീട് ഇതുപോലുള്ള റിവ്യൂ നടത്താൻ താൽപര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ചാനൽ ആരംഭിക്കുകയായിരുന്നുവെന്നാണ് റിയാന്റെ അമ്മ വെളിപ്പെടുത്തുന്നത്.

തന്റെ മകന്റെ വളർച്ച വിദേശങ്ങളിലുള്ള കുടുംബക്കാരുമായി പങ്ക് വയ്ക്കുന്നതിന് ലക്ഷ്യമിട്ട് കൊണ്ടാണ് ഈ യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നതെന്നാണ് റിയാന്റെ പിതാവ് വിശദീകരിക്കുന്നത്. വലിയ ഡിസ്നി പിക്സാർ ലൈറ്റ്നിങ് മാക് ക്യൂൻ ഈസ്റ്റ് എഗ് എന്ന കളിപ്പാട്ടം റിയാൻ റിവ്യൂ ചെയ്യുന്ന വീഡിയോ ആണ് ഏറ്റവും കൂടുതൽ പേർ കണ്ടിരിക്കുന്നത്. റിയാന്റെ പിതാവും ഇത്തരം വീഡിയോകളിൽ ചിലപ്പോൾ പ്രത്യക്ഷപ്പെടാറുണ്ട്.

 

റിയാൻ വ്യത്യസ്തമായ കളിപ്പാട്ടങ്ങളുമായി കളിക്കുന്നതും ഈ വീഡിയോകളിൽ കാണാം. പിതാവ് ചിലപ്പോൾ ഇതിനോട് അഭിപ്രായ പ്രകടനം നടത്താറുമുണ്ട്. റിയാന്റെ ചാനലിന്റെ പ്രേക്ഷകരിൽ ഭൂരിഭാഗവും മൂന്ന് വയസിനും ഏഴ് വയസിനും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങളാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP