Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഗോഡ്സ് ഓൺ കൺട്രി ലേഡീസ് നോ എൻട്രി'; ശബരിമല യുവതി പ്രവേശനത്തിൽ തമിഴ് യുവതികളുടെ മ്യൂസിക്കൽ വീഡിയോ വൈറലാകുന്നു; വീഡിയോ ഒരുക്കിയിരിക്കുന്നത് പീപ്പിൾസ് ആർട്സ് ആൻഡ് ലിറ്ററി അസോസിയേഷൻ

'ഗോഡ്സ് ഓൺ കൺട്രി ലേഡീസ് നോ എൻട്രി'; ശബരിമല യുവതി പ്രവേശനത്തിൽ തമിഴ് യുവതികളുടെ മ്യൂസിക്കൽ വീഡിയോ വൈറലാകുന്നു; വീഡിയോ ഒരുക്കിയിരിക്കുന്നത് പീപ്പിൾസ് ആർട്സ് ആൻഡ് ലിറ്ററി അസോസിയേഷൻ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ശബരിമല യുവതി പ്രവേശനത്തിലെ പ്രതിഷേധങ്ങളും വാദങ്ങളും കൊഴുക്കുന്നതിനിടെ ഈ വിഷയം ഉയർത്തിപ്പിടിച്ച ഒരു മ്യൂസിക്കൽ വീഡിയോ വൈറലാകുന്നു. ഒരു കൂട്ടം തമിഴ് യുവതികളുടെ വീഡിയോയാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. ശബരിമലയിലെ സ്ത്രീ വിഷയം ആസ്പദമാക്കി മ്യൂസിക് ആൽബമൊരുക്കി അതിനു ചുവടു വയ്ക്കുന്ന സ്ത്രീകളുടെ ഡാൻസ് വിഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

ഗോഡ്സ് ഓൺ കൺട്രി ലേഡീസ് നോ എൻട്രി എന്ന പേരിലാണ് ഗാനം പുറത്തിറക്കിയരിക്കുന്നത്. അവർ പറയുന്നു, ഞങ്ങൾ അമ്പലത്തെ മലിനമാക്കും. ദൈവത്തെ രക്ഷിക്കാൻ ഞങ്ങളെ തടയണം എന്നു തുടങ്ങുന്നു ഈ പാട്ടിലെ വരികൾ. ദൈവത്തിന്റെ നാട്ടിൽ സ്ത്രീകൾക്ക് പ്രവേശനമില്ല. ഇതിനെന്ത് ന്യായം പറയുമെന്ന് പെൺകുട്ടികൾ പാട്ടിലൂടെ ചോദിക്കുകയാണ്. പീപ്പിൾസ് ആർട്സ് ആൻഡ് ലിറ്ററി അസോസിയേഷൻ ഒരുക്കിയ വിഡിയോ വിനവ് എന്ന വെബ്സൈറ്റിലൂടെയാണ് ആളുകളിലേക്കെത്തിയിരിക്കുന്നത്.

എല്ലാ കാര്യങ്ങൾക്കും സ്ത്രീകൾ വേണം. പക്ഷേ അമ്പലത്തിലെത്തുമ്പോൾ മാത്രം അവർ അയിത്തമുള്ളവരാകുന്നുവെന്നും, മേൽ വസ്ത്രം ധരിച്ചതിന് സ്ത്രീകളുടെ മുലകളരിയുകയും, മുലക്കരം ചാർത്തുകയും ചെയ്ത നാടിന്റെ പാരമ്പര്യമാണോ നിങ്ങൾ പറയുന്നതെന്നും ഇവർ ഈ ഡാൻസ് വിഡിയോയിലൂടെ ചോദിക്കുന്നു. വിഡിയോയെ വിമർശിച്ചു പലരും രംഗത്തെത്തിയിട്ടുണ്ട്. വിനവിന്റെ വിഡിയോയ്ക്ക് ലൈക്കും ഷെയറുമൊക്കെയായി നിരവധിയാളുകളാണ് കണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP