Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോസഫ് പൊന്നാറ സ്വർഗത്തിലേക്കു പോയപ്പോൾ അനാഥരായ വിശ്വാസികൾക്ക് നല്ല വാർത്ത; സിംബാബ്‌വേയിലെ പാസ്റ്റർ സൻയാൻഗോറിന് ദൈവത്തിന്റെ ഫോൺ നമ്പർ ലഭിച്ചിരിക്കുന്നു; പാസ്റ്ററിന്റെ ദൈവവുമായുള്ള ഫോൺ സംഭാഷണവും സോഷ്യൽ മീഡിയയിൽ വൈറൽ

ജോസഫ് പൊന്നാറ സ്വർഗത്തിലേക്കു പോയപ്പോൾ അനാഥരായ വിശ്വാസികൾക്ക് നല്ല വാർത്ത; സിംബാബ്‌വേയിലെ പാസ്റ്റർ സൻയാൻഗോറിന് ദൈവത്തിന്റെ ഫോൺ നമ്പർ ലഭിച്ചിരിക്കുന്നു; പാസ്റ്ററിന്റെ ദൈവവുമായുള്ള ഫോൺ സംഭാഷണവും സോഷ്യൽ മീഡിയയിൽ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

ഹരാരെ: സ്വർഗത്തിലെ വേക്കൻസികൾ ഫില്ല് ചെയ്യാൻ കരാറെടുത്ത് വിശ്വാസികളെ പറ്റിച്ച ജോസഫ് പൊന്നാറയുടെ കഥ മലയാളികൾക്കു പരിചിതം. എംപറർ ഇമ്മാനുവേൽ എന്ന പേരിൽ സഭ രൂപീകരിച്ച് സ്വർഗത്തിലെ ആകെ ഒഴിവുള്ള 1,40,000 സീറ്റുകൾ നിറയ്ക്കാൻ വിശ്വാസികളെ പിടിച്ചുകൊണ്ടിരുന്ന ജോസഫ് പൊന്നാറ അപ്രതീക്ഷിതമായി വിശ്വാസികളെ തനിച്ചാക്കി സ്വർഗത്തിലേക്കു യാത്രയയാത അടുത്തിടെയാണ്. സ്വർഗത്തിൽ പോകാൻ പേടകം തയാറാക്കി കാത്തിരുന്ന വിശ്വാസികൾ ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലുമായി.

വിശ്വാസത്തിന്റെ പേരിലുള്ള തട്ടിപ്പുകൾ ലോകം മുഴുവൻ അരങ്ങേറുന്നുണ്ട്. തെക്കനാഫ്രിക്കൻ രാജ്യമായ സിംബാബ്‌വേയിൽനിന്നാണ് ഇത്തരമൊരു രസകരമായ കഥ ഉണ്ടായിരുക്കുന്നത്. ദൈവത്തെ വിളിച്ച് നേരിട്ട് സംസാരിക്കാനുള്ള ഫോൺ നമ്പർ തന്റെ കൈവശം ഉണ്ടെന്ന അവകാശവാദവുമായിട്ടാണ് ഇവിടെ ഒരു പാസ്റ്റർ വിശ്വാസികളെ പറ്റിക്കുന്നത്.

സിംബാബ്വേയിലെ സൻയാൻഗോർ എന്ന പാസ്റ്ററാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. 'പാസ്റ്റർ ടാലന്റ്' എന്നറിയപ്പെടുന്ന ഇയാൾ ദൈവവുമായി ഫോണിൽ സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഇക്കാര്യം പുറം ലോകം അറിഞ്ഞത്.

ദൈവം തനിക്ക് ഫോണിലൂടെ നിർദ്ദേശങ്ങൾ നൽകാറുണ്ടെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. ദൈവത്തെ നേരിട്ട് വിളിച്ച് സംസാരിക്കാനുള്ള നമ്പർ തന്റെ പക്കൽ ഉണ്ട്. എപ്പോൾ വേണമെങ്കിലും തനിക്ക് ദൈവത്തെ വിളിച്ച് സംസാരിക്കാൻ കഴിയുമെന്നും പാസ്റ്റർ ടാലന്റ് പറയുന്നു.

മുന്നോട്ട് പോകേണ്ടത് എങ്ങനെയാണെന്ന് തന്നോട് ദൈവം പറയാറുണ്ട്. ഒരിക്കൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോഴാണ് തനിക്ക് ദൈവത്തിന്റെ നമ്പർ കിട്ടിയത്. നേരിട്ട് വിളിക്കൂ എന്ന് ദൈവം തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നും സൻയാൻഗോർ പറയുന്നു.

തന്റെ പള്ളിയുടെ ടെലിവിഷൻ ചാനലായ വിക്ടറി ടി.വിയിൽ ഇതുമായി ബന്ധപ്പെട്ട പരിപാടി ഇദ്ദേഹം ആരംഭിച്ചിട്ടുണ്ട്. 'ഹെവൻ ഓൺലൈൻ' എന്നാണ് പരിപാടിയുടെ പേര്. ഇതിൽ ദൈവവുമായുള്ള തന്റെ ടെലഫോൺ സംഭാഷണം കേൾക്കാമെന്ന് അദ്ദേഹം പറയുന്നു. ദൈവത്തിന്റെ ഫോൺ നമ്പർ പൊതുജനങ്ങൾക്ക് നൽകാനും പാസ്റ്റർക്ക് ഉദ്ദേശമുണ്ട്.

എന്തായാലും ജോസഫ് പൊന്നാറ സ്വർഗത്തിലേക്കു പോയപ്പോൾ അനാഥരായ വിശ്വാസികൾക്ക് ഇതൊരു നല്ല വാർത്തയാണ്. ദൈവത്തെ നേരിട്ടു വിളിച്ച് സ്വർഗത്തിലെ വേക്കൻസിയെക്കുറിച്ച് അന്വേഷിക്കാനുള്ള അവസരമാണ് വന്നു ചേർന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP