Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തെലുങ്ക് ചിത്രം 24 കിസ്സെസി'ന്റെ മെയ്ക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ; പുറത്തിറക്കിയത് ചുംബനരംഗങ്ങൾ ചിത്രീകരിച്ചതിന്റെ പിന്നാമ്പുറ വീഡിയോ; വിമർശനവുമായി സോഷ്യൽമീഡിയ

തെലുങ്ക് ചിത്രം 24 കിസ്സെസി'ന്റെ മെയ്ക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ; പുറത്തിറക്കിയത് ചുംബനരംഗങ്ങൾ ചിത്രീകരിച്ചതിന്റെ പിന്നാമ്പുറ വീഡിയോ; വിമർശനവുമായി സോഷ്യൽമീഡിയ

തെലുങ്ക് ചിത്രം 24 കിസ്സെസിന്റെ മെയ്‌ക്കിങ് വിഡിയോ വിവാദത്തിലേക്ക്. പേര് സൂചിപ്പിക്കുന്ന പോലെ ചുംബന രംഗങ്ങളാണ് പുതിയ വിവാദങ്ങൾക്ക് കാരണം. ചിത്രത്തിന്റെ മേക്കിങ് വീഡിയോ കൂടി പുറത്തുവന്നതോടെ വിവാദങ്ങൾ ചൂട് പിടിച്ചിരിക്കുകയാണ്. ചുംബനരംഗങ്ങൾക്ക് പ്രത്യകത നിറഞ്ഞ ചിത്രത്തിന്റെ ചുംബന സീനുകളുടെ ചിത്രീകരണ വീഡിയോയാണ് മേക്കിങായി പുറത്തിറക്കിയിരിക്കുന്നത്. ഇതാണ് വിമർശനത്തിന് കാരണം.24 കിസെസ്സിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും വിമർശനങ്ങൾ ഉയർന്നിരുന്നു.

ഗ്ലാമറിന്റെ പേരിൽ എന്ത് വൃത്തികേടും കാട്ടിക്കൂട്ടുന്നതിലേക്ക് സിനിമ അധപതിച്ചുവെന്നും ഇതിലും ഭേദം നീല ചിത്രങ്ങളാണെന്നുമുള്ള വലിയ വിമർശനങ്ങളാണ് വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.ഹേബാ പട്ടേലും അദിതി അരുണും നായികാനായകന്മാരെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അയോധ്യകുമാർ കൃഷ്ണംസെട്ടിയാണ്. റൊമാന്റിക് ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ് സിനിമ.

സ്ത്രീസാമിപ്യവും സൗഹൃദവുമൊക്കെ ഇഷ്ടപ്പെടുകയും എന്നാൽ അതിന്റെ പേരിൽ ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കാൻ തയ്യാറല്ലാത്തതുമായ കഥാപാത്രമാണ് അദിതി അരുൺ അവതരിപ്പിക്കുന്ന നായക കഥാപാത്രം. എന്നാൽ നേരെ മറിച്ചാണ് ഹേബ എന്ന നായികാ കഥാപാത്രം. വൺ നൈറ്റ് സ്റ്റാന്റുകൾക്കപ്പുറം പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായ ബന്ധമാണ് ഹേബയ്ക്ക് താൽപര്യം. മുതിർന്ന നടൻ റാവു രമേശും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം നവംബർ 23ന് റിലീസ് ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP