Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മദ്യപിച്ചും പുകവലിച്ചും ഹോട്ടായി ഓവിയ; 90എംഎല്ലിൽ ചൂടൻ രംഗങ്ങൾ അൽപം അതിരുകടന്നു; ആൻസൻ പോൾ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലർ വിവാദത്തിലേക്ക്

മദ്യപിച്ചും പുകവലിച്ചും ഹോട്ടായി ഓവിയ; 90എംഎല്ലിൽ ചൂടൻ രംഗങ്ങൾ അൽപം അതിരുകടന്നു; ആൻസൻ പോൾ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലർ വിവാദത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച മലയാളിയായ ഓവിയ നായികയാകുന്ന പുതിയ ചിത്രം 90 എം.എല്ലിന്റെ ട്രെയിലർ വിവാദമാകുന്നു. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ പുതിയ ചർച്ചകൾക്കും വഴിവച്ചിരിക്കുകയാണ്.

അതിരു കടന്ന അശ്ലീല പദപ്രയോഗങ്ങളും ചൂടൻ രംഗങ്ങളും ഉൾപ്പെട്ട ട്രെയിലറിന് താഴെ വിമർശനങ്ങളും ഉയരുന്നുണ്ട്. പോൺ സിനിമകളേക്കാൾ മോശമായ അവസ്ഥയിലാണ് ചില തമിഴ് സിനിമകളെന്നും ഇൻഡസ്ട്രിയെ ഇത് ദോഷം ചെയ്യുമെന്നും ആരാധകർ പറയുന്നു. ഓവിയയിൽ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ഓവിയ ആർമനിയൊക്കെ ഇപ്പോൾ എവിടെ പോയെന്നും ഇവർ ചോദിക്കുന്നു.

മലയാളിതാരം ആൻസൻ പോളും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ഫെബ്രുവരി 22ന് റിലീസ് ചെയ്യും. അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് ചിമ്പുവാണ്. താരം അതിഥി വേഷത്തിലും സിനിമയിൽ പ്രത്യക്ഷപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP