Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കറുത്ത ചുരിദാറിഞ്ഞ് ജാനുവായി ഭാവന റാമിനൊപ്പം; സൂപ്പർ ഹിറ്റ് ചിത്രം 96ന്റെ കന്നഡ റീമേക്കിന്റെ ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ; മലയാളത്തിന്റെ പ്രിയനടിയുടെ മടങ്ങിവരവ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കറുത്ത ചുരിദാറിഞ്ഞ് ജാനുവായി ഭാവന റാമിനൊപ്പം; സൂപ്പർ ഹിറ്റ് ചിത്രം 96ന്റെ കന്നഡ റീമേക്കിന്റെ ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ; മലയാളത്തിന്റെ പ്രിയനടിയുടെ മടങ്ങിവരവ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മിഴിലും മലയാളത്തിലും ഒരുപോലെ തരംഗമായ ചിത്രമായിരുന്നു വിജയ് സേതുപതിയും തൃഷയും തകർത്തഭിനയിച്ച 96. സി. പ്രേം കുമാർ സംവിധാനം ചെയ്ത ചിത്രം മാസങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ മങ്ങാതെ നില്ക്കുകയാണ്. ഇപ്പോളിതാ ജാനുവായി മലയാളത്തിന്റെ പ്രിയനടി ഭാവന എത്തുന്ന കന്നട പതിപ്പിന്റെ ലൊക്കേഷൻ ചിത്രങളാണ് വൈറലാകുന്നത്

'റോമിയോ' എന്ന സൂപ്പർ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേശും വീണ്ടും ഒന്നിക്കുന്ന ചിത്രം.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ നേരത്തെ പുറത്ത് വിട്ടിരുന്നു. എന്നാൽ ഷൂട്ടിങ്ങ് പൂർത്തിയായ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.തൃഷ ധരിച്ച മഞ്ഞ ചുരിദാർ ചിത്രത്തോടൊപ്പം തന്നെ തരംഗമായിരുന്നു. എന്നാൽ 99ൽ ഭാവന കറുത്ത ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്

പ്രീതം ഗുബ്ബിയാണ് ചിത്രത്തിന്റെ കന്നട പതിപ്പ് സംവിധാനം ചെയ്യുന്നത്. '96' കന്നഡയിൽ എത്തുമ്പോൾ '99' എന്ന് പേരിൽ മാറ്റം വരുത്തിയിട്ടുണ്ട്. തമിഴിൽ വിജയ് സേതുപതി അവതരിപ്പിച്ച റാം എന്ന കഥാപാത്രത്തെ കന്നഡയിൽ അവതരിപ്പിക്കുന്നത് 'ഗോൾഡൻ സ്റ്റാർ' എന്നറിയപ്പെടുന്ന ഗണേശ് ആണ്. തമിഴിൽ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രത്തെ ഭാവനയാണ് അവതരിപ്പിക്കുന്നത്.

നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷകരെ പ്രണയകാല ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോയ സിനിമയായിരുന്നു വിജയ് സേതുപതിയും തൃഷയും തകർത്തഭിനയിച്ചു വിജയമാക്കിയ '96'. മലയാളിയായ പ്രേം കുമാർ സംവിധാനം ചെയ്ത '96' അടുത്ത കാലത്ത് റിലീസ് ചെയ്ത പ്രണയ ചിത്രങ്ങളിൽ ഏറ്റവുമധികം ജനപ്രീതി നേടിയ ചിത്രവുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP