Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബോളിവുഡും ഹോളിവുഡും കടന്ന് ഇറാനിലേക്ക് പറക്കാൻ എ ആർ റഹ്മാൻ; മജീദ് മജീദിയുടെ പുതിയ ചിത്രത്തിന് 'മദ്രാസിലെ മൊസാർട്ട്' സംഗീതം പകരും

ബോളിവുഡും ഹോളിവുഡും കടന്ന് ഇറാനിലേക്ക് പറക്കാൻ എ ആർ റഹ്മാൻ; മജീദ് മജീദിയുടെ പുതിയ ചിത്രത്തിന് 'മദ്രാസിലെ മൊസാർട്ട്' സംഗീതം പകരും

ചെന്നൈ: എ ആർ റഹ്മാന്റെ പുതിയ ഈണങ്ങൾക്കായി കാതോർക്കുന്നവരാണ് രാജ്യത്തെ സംഗീതപ്രേമികളെല്ലാം. ഡാനി ബോയ്‌ലിന്റെ 'സ്ലം ഡോഗ് മില്യണയറി'ലൂടെ ഓസ്‌കർ പുരസ്‌കാരം ഈ പ്രതിഭയെ തേടിയെത്തിയതോടെ ലോകത്തിന്റെയും ശ്രദ്ധാകേന്ദ്രമായി ഈ സംഗീതസംവിധായകൻ മാറി. ഇപ്പോഴിതാ ഇറാനിയൻ ചിത്രത്തിനുവേണ്ടിയും സംഗീതമൊരുക്കാൻ ഒരുങ്ങുകയാണ് എ ആർ റഹ്മാൻ.

മദ്രാസിലെ മൊസാർട്ട് എന്നു വിളിപ്പേരുള്ള റഹ്മാൻ തൊട്ടതെല്ലാം പൊന്നാക്കിയാണ് സംഗീതലോകത്തെ പ്രയാണം തുടരുന്നത്. ആദ്യ ചിത്രമായ 'റോജ'യിലൂടെ തന്നെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ റഹ്മാന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ബോളിവുഡിലെയും തിരക്കുള്ള സംഗീതസംവിധായകനായ ഇദ്ദേഹത്തിന് 'സ്ലം ഡോഗ് മില്യണയർ' അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തു. ഇപ്പോഴിതാ പ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ പുതിയ ചിത്രത്തിന് ഈണം പകരാനൊരുങ്ങുകയാണ് എ ആർ റഹ്മാൻ. അടുത്ത വർഷം പുറത്തിറങ്ങുന്ന 'ഓൺ ദ ലൈഫ് ഓഫ് പ്രോഫറ്റ് മുഹമ്മദ്' എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്റെ ഇറാനിയൻ സിനിമാ പ്രവേശനം. 2003ൽ വാരിയേഴ്‌സ് ഓഫ് ഹെവൻ ആൻഡ് എർത്ത് എന്ന ചൈനീസ് സിനിമയ്ക്കും റഹ്മാൻ സംഗീതം പകർന്നിട്ടുണ്ട്.

രാജ്യാന്തര ചലച്ചിത്രമേളകളിലൂടെ മലയാളികൾക്കും പ്രിയപ്പെട്ട സംവിധായകനാണ് മജീദ് മജീദി. ചിൽഡ്രൻസ് ഓഫ് ഹെവൻ, ദ കളർ ഓഫ് പാരഡൈസ് എന്ന ചിത്രങ്ങൾ മലയാളി സിനിമാസ്വാദകരും നെഞ്ചേറ്റിയതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP