Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആടൈയുടെ ടീസർ കണ്ടു! അമലപോളിന്റെ 'അമ്മയുടെ നമ്പരിലേക്ക് ഞരമ്പുകളുടെ അന്തംവിട്ട വിളി; ഗതികെട്ട് കോളർമാർക്ക് അണിയറക്കാരുടെ നല്ല മുട്ടൻപണി; ഇക്കിളി പറയാൻ വിളിക്കുന്നവരിൽ മലയാളികളും

ആടൈയുടെ ടീസർ കണ്ടു! അമലപോളിന്റെ 'അമ്മയുടെ നമ്പരിലേക്ക് ഞരമ്പുകളുടെ അന്തംവിട്ട വിളി; ഗതികെട്ട് കോളർമാർക്ക് അണിയറക്കാരുടെ നല്ല മുട്ടൻപണി; ഇക്കിളി പറയാൻ വിളിക്കുന്നവരിൽ മലയാളികളും

മറുനാടൻ ഡെസ്‌ക്‌

അമല പോൾ നായികയായെത്തിയ ആടൈ എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന ടീസർ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. അമല പോൾ പൂർണ നഗ്‌നയായി എത്തുന്ന ഒരു രംഗം അക്ഷരാർത്ഥത്തിൽ ആരാധകരെ ഞെട്ടിക്കുകയും ചെയ്തു.

യുട്യൂബിൽ 72 ലക്ഷം കാഴ്ചകൾ പിന്നിട്ട വീഡിയോയ്ക്ക് താഴെ അഭിനന്ദനങ്ങൾക്കൊപ്പം മോശം കമന്റുകളുമുണ്ട്. എന്നാൽ ഒരുപടി കൂടി കടന്നതായിരുന്നു പ്രേക്ഷകരിൽ ചിലരുടെ പ്രതികരണം. പ്രധാന കഥാപാത്രത്തിന്റെ ഫോണിലേക്ക് അവരുടെ അമ്മ വിളിക്കുമ്പോഴുള്ള മൊബൈൽ ഫോണിന്റെ ദൃശ്യമുണ്ടായിരുന്നു ടീസറിൽ. ടീസർ വൈറലായതിന് പിന്നാലെ ഈ നമ്പരിലേക്ക് അനേകം നമ്പരുകളിൽ നിന്ന് നിർത്താതെയുള്ള വിളി ആരംഭിച്ചു.ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽ ഒരാളായ വിശാൽ രവിയുടെ നമ്പർ ആയിരുന്നു ഇത്.

അശ്ലീല സന്ദേശങ്ങളും ഫോൺ കോളുകളും കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായതോടെ ഇത്തരത്തിൽ ശല്യം ചെയ്യുന്ന ഞരമ്പ് രോഗികൾക്ക് കിടിലൻ പണി നൽകിയിരിക്കുകയാണ് അണിയറപ്രവർത്തകർ. തമിഴ് നാട്ടിൽ നിന്നുള്ളവർ മാത്രമല്ല മലയാളികളും തെലുങ്കന്മാരും ഇക്കൂട്ടത്തിലുണ്ട്.തമിഴ് ബിഗ് എഫ് എം ആർജെ ആയ സരിത്രന്റെ സഹായത്തോടെയാണ് ശല്യക്കാർക്ക് പണി കൊടുത്തത്. ശല്യക്കാരെ വിളിച്ച്, തമിഴ്‌നാട്ടിലെ പൊലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നതെന്നും വീട്ടമ്മയുടെ പരാതിയെ തുടർന്ന് താങ്കൾക്കെതിരെ കേസ് എടുത്തെന്നും പറഞ്ഞാണ് ഇയാൾ ഓരോരുത്തരെയും കബളിപ്പിച്ചത്. ഇതിന്റെ വീഡിയോ സരിത്രൻ തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.

തമിഴിൽ മാത്രമല്ല, മലയാളത്തിലും തെലുങ്കിലുമൊക്കെ സംസാരിക്കുന്നവർ വിളിച്ചവരുടെ കൂട്ടത്തിലുണ്ട്. 'ദയവായി ഈ കോൾ പുറത്തുവിടരുതേ, വീട്ടിൽ അറിഞ്ഞാൽ പ്രശ്നമാവും'-ഇങ്ങനെയാണ് ഒരാളുടെ പ്രതികരണം. മറ്റൊരാൾ ആ നമ്പരിലേക്ക് വിളിച്ചതിന് നാല് വയസ്സുകാരായ തന്റെ മക്കളിൽ തന്നെയാണ് കുറ്റം ചാർത്തുന്നത്. ആടൈയുടെ ടീസർ തന്നെ താൻ കണ്ടിട്ടില്ലെന്ന് വാദിക്കുന്ന അയാൾ കുട്ടികൾ യുട്യൂബിൽ നഴ്സറി പാട്ടുകൾ കാണാറുണ്ടെന്നും അക്കൂട്ടത്തിൽ വീഡിയോ കാണാൻ ഇടയായതാവാമെന്നും പറയുന്നു. എന്നാൽ കുറ്റം ഏറ്റുപറയുന്ന പലരും ഇനി ആവർത്തിക്കില്ലെന്നും പറയുന്നുണ്ട്.

വേഗത്തിൽ കോൾ കട്ട് ചെയ്ത് ഫോൺ സ്വിച്ച്ഓഫ് ചെയ്തവരും അക്കൂട്ടത്തിലുണ്ട്. തുടർച്ചയായി വിളിച്ച് ശല്യം ചെയ്തവരുടെ കൂട്ടത്തിൽ ഒരു ജൂനിയർ അഭിഭാഷകനുമുണ്ടായിരുന്നു. ടീസറിലെ നമ്പരിലേക്ക് അസമയത്ത് വിളിച്ചത് എന്തിനെന്ന ചോദ്യത്തിന് അയാളുടെ മറുപടി ഇങ്ങനെ- 'അമല പോളിന്റെ നമ്പർ ചോദിക്കാനാണ് ഞാൻ വിളിച്ചത്.'അമല പോൾ നായികയാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രത്നകുമാറാണ്. കാമിനി എന്നാണ് അമലയുടെ കഥാപാത്രത്തിന്റെ പേര്. ഛായാഗ്രഹണം കാർത്തിക് കണ്ണൻ. നിർമ്മാണം വി സ്റ്റുഡിയോസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP