Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആട് ഒരു ഭീകരജീവിയാണ് വെള്ളിയാഴ്ച റിലീസിന്; ഏറെ പ്രതീക്ഷയിൽ ജയസൂര്യ

ആട് ഒരു ഭീകരജീവിയാണ് വെള്ളിയാഴ്ച റിലീസിന്; ഏറെ പ്രതീക്ഷയിൽ ജയസൂര്യ

പുണ്യാളൻ അഗർബത്തീസിന് ശേഷം ജയസൂര്യയ്ക്ക് കാര്യമായി വിജയിച്ച പടങ്ങൾ ഒന്നു കിട്ടിയിട്ടില്ല എന്നു വേണം പറയാൻ. എന്നാൽ ഇപ്പോൾ ജയൻ നായകനായ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം വെള്ളിയാഴ്ച റിലീസിന് ഒരുങ്ങുമ്പോൾ നടൻ പ്രതീക്ഷയിലാണ്. ഓം ശാന്തി ഓശാന എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മിഥുൻ മാനുവൽ തോമസാണ് ആട് ഒരു ഭീകരജീവി ആണ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ആടും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്.

െ്രെഫഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവും സാന്ദ്ര തോമസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ വിജയ് ബാബുവും പ്രധാന വേഷം ചെയ്യുന്നുണ്ട്. വിനായകൻ, സൈജു കുറുപ്പ്, അജു വർഗ്ഗീസ് തുടങ്ങിയവരെല്ലാം ചിത്രത്തിൽ വേഷമിടുന്നു. നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ആട് ഒരു ഭീകരജീവിയാണ് ഒരുക്കുന്നത്. ഒരു ഗ്രാമത്തിലെ വടം വലി മത്സരത്തിന് ആടിനെ സമ്മാനമായി ലഭിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിന്റെ കഥ. ഇടുക്കിയിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം സിനിമയുടെ ഓഡിയോ പ്രകാശന ചടങ്ങ് എറണാകുളം സെൻട്രൽ സ്‌ക്വയർ മാളിൽ നടന്നു. നടൻ മമ്മൂട്ടി മുഖ്യാതിഥിയായി. നായകൻ ജയസൂര്യ,സംവിധായകരായ രൺജി പണിക്കർ,രഞ്ജിത്ത് ശങ്കർ ,ഇന്ദ്രൻസ് തുടങ്ങി ചിത്രത്തിലെ അഭിനേതാക്കളും അണിയറക്കാരും അടക്കം നിരവധി പേർ പങ്കെടുത്തു. ചിത്രത്തിലെ അണിയറക്കാരും താരങ്ങളും പങ്കെടുത്ത വടംവലി മത്സരങ്ങൾ കാണികൾക്ക് കൗതുകമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP