Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആയിരം കോടി രൂപ വാരി ആമിർ ചിത്രം ദംഗൽ ചൈനയിൽ പുതുചരിത്രമെഴുതുന്നു; ആയിരം കോടി ക്ലബിൽ കടക്കുന്ന 33ാമത്തെ ചിത്രം; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ സിനിമയും; ബാഹുബലിയെയും മോദിയെയും മറികടന്ന് ആമിർചിത്രം കുതിക്കുന്നു

ആയിരം കോടി രൂപ വാരി ആമിർ ചിത്രം ദംഗൽ ചൈനയിൽ പുതുചരിത്രമെഴുതുന്നു; ആയിരം കോടി ക്ലബിൽ കടക്കുന്ന 33ാമത്തെ ചിത്രം; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ സിനിമയും; ബാഹുബലിയെയും മോദിയെയും മറികടന്ന് ആമിർചിത്രം കുതിക്കുന്നു

ബെയ്ജിങ്: ഇന്ത്യൻ ബോക്‌സോഫീസിൽ എന്നും തരംഗം തീർത്തിട്ടുള്ള വ്യക്തിയാണ് ആമിർഖാൻ. എന്നാൽ, രാജമൗലിയുടെ ബാഹുബലി എത്തിയതോടെ ആമിർ പ്രഭാവത്തിൽ അൽപ്പം മങ്ങലേറ്റെന്ന് പലരും പറഞ്ഞു. എന്നാൽ, ചൈനയിൽ റിലീസ് ചെയ്ത ആമിർ ചിത്രം ദംഗൽ പുതുചരിത്രം എഴുതി മുന്നേറുകയാണിപ്പോൾ.

ആയിരം കോടി കടന്ന 32 പടങ്ങളേ ചൈനയുടെ സിനിമാചരിത്രത്തിൽ ഇതുവരെയുള്ളൂ. ആ ക്ലബ്ബിലെ 33ാമത് അംഗമായാണു ദംഗലിന്റെ വൻ വിജയം. മെയ്‌ അഞ്ചിനു ചൈനയിൽ റിലീസായ ചിത്രം 9000 തിയറ്ററുകളിലാണ് ഓടുന്നത്. പുതിയ പൈററ്റ്‌സ് ഓഫ് ദ് കരീബിയൻ കഴിഞ്ഞ ദിവസം റിലീസായതോടെ ദംഗൽ രണ്ടാം സ്ഥാനത്തായെങ്കിലും ഇപ്പോഴും സൂപ്പർഹിറ്റ്.

1500 കോടി കളക്ഷൻ നേടി ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ ഉയരത്തിൽ നിൽക്കുകയാണ് എസ് എസ് രാജമൗലിയുടെ ബാഹുബലി2. ബോളിവുഡിൽ അടക്കം പല റെക്കോർഡുകളും ഇനി ബാഹുബലിയുടെ പേരിലാണ്. ഇന്ത്യയ്ക്കകത്ത് മാത്രമല്ല പുറത്തും പല നേട്ടങ്ങളും സ്വന്തമാക്കി. ഇതൊക്കെയാണെങ്കിലും ആമിർ ഖാന്റെ ദംഗൽ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്ന ഒരു നേട്ടം ബാഹുബലി2 ന് മറികടക്കാൻ കഴിയുമോ എന്നാണ് ചോദ്യം.

ചൈനയിൽ ആയിരം കോടി ക്ലബിൽ കടക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് ഇത്. ചൈനയിലെ ഏറ്റവും പ്രമുഖമായ ടിക്കെറ്റിങ് വൈബ്സൈറ്റായ മൊയാൻ ആണ് ദംഗൽ ആയിരം കോടി ക്ലബിൽ ഇടംപിടിച്ച വാർത്ത പുറത്തുവിട്ടത്. ഒരു ബില്യൺ ആർഎംബി(യുവാൻ) കളക്ഷൻ സ്വന്തമാക്കിയെന്നാണു മൊയാൻ പറയുന്നത്. മെയ്‌ അഞ്ചിനു ചൈനയിൽ റിലീസ് ചെയ്ത ദംഗൽ വൻവിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. 9000 സ്‌ക്രീനുകളിലാണ് ദംഗൽ കളിക്കുന്നത്.

പൈററ്റസ് ഓഫ് കരീബിയൻസ്5 നു പിന്നിലായി ഏറ്റവും വലിയ ഹിറ്റാകുന്ന രണ്ടാമത്തെ വിദേശ സിനിമയായി മാറുകയും ചെയ്തു നിതേഷ് തിവാരി സംവിധാനം ചെയ്ത ദംഗൽ. ദംഗലിന്റെ വിജയം കൂടുതൽ ഇന്ത്യൻ സിനിമകൾക്ക് ചൈനയിൽ സ്വീകാര്യത നേടിക്കൊടുക്കുമെന്നാണു റിപ്പോർട്ടുകൾ. ദംഗലിന്റെ വിജയത്തോടെ നായകൻ ആമിർ ഖാനു ചൈനയിൽ റെക്കോർഡ് ആരാധകരായി. ചൈനീസ് സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന ഇന്ത്യക്കാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഇതുവരെ. ആ നേട്ടം ഇപ്പോൾ ആമിറിനാണ് ആറരലക്ഷം പേർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP