Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരാരോ ആർദ്രമായി..ആത്മാവിൻ വാതിലിൽ... ഗോവയിൽ ആടിപ്പാടി പ്രണവും സയയും; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ ഗാനം ട്രെന്റിങിൽ

ആരാരോ ആർദ്രമായി..ആത്മാവിൻ വാതിലിൽ... ഗോവയിൽ ആടിപ്പാടി പ്രണവും സയയും; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വീഡിയോ ഗാനം ട്രെന്റിങിൽ

പ്രണവ് മോഹൻലാൽ നായകനാവുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ വീഡിയോ സോംഗ് ട്രെന്റിങ് ലിസ്റ്റിലേക്ക്. ഇന്നലെ അരുൺ ഗോപി പുറത്തിറക്കിയ ഗാനം യുട്യൂബ് ട്രെന്റിങ് ലിസ്റ്റിൽ അഞ്ചാമതായി ഇടംനേടി കഴിഞ്ഞു.

ചിത്രത്തിലെ ആരാരോ ആർദ്രമായി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഗോപി സുന്ദറിന്റെ സംഗീതസംവിധാനത്തിൽ നിരഞ്ജ് സുരേഷും കാവ്യ അജിത്തുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റേതാണ് വരികൾ.

ചിത്രത്തിനായി പ്രത്യേക സർഫിങ് പരിശീലനം നേടിയ പ്രണവ് നിറഞ്ഞു നിൽക്കുന്നതാണ് ഗാന രംഗം.ഗോവൻ കടൽ തീരത്തും നുരഞ്ഞു പതയുന്ന തിരകൾ അലയടിക്കുന്ന നീലക്കടലിലും സാഹസിക സർഫിങ് നടത്തുന്ന പ്രണവും, ഒപ്പം സുഹൃത്തുക്കളെയും നായിക സയയുമാണ് വീഡിയോയിൽ ഉള്ളത്.

ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകളും ടീസറും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പീറ്റർ ഹെയ്നാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP