Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആര്യ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് റിയാലിറ്റി ഷോ നടത്തി; എങ്ക വീട്ടു മാപ്പിളെ എന്ന ഷോയിൽ ആര്യയെ സ്വന്താമാക്കാനെത്തുന്നത് 16 പെൺകൊടികൾ; ആര്യക്ക് ഇത് വരെയായി വന്നത് ഒരു ലക്ഷത്തിലധികം കോളുകളും 7000 അപേക്ഷകളും

ആര്യ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് റിയാലിറ്റി ഷോ നടത്തി; എങ്ക വീട്ടു മാപ്പിളെ എന്ന ഷോയിൽ ആര്യയെ സ്വന്താമാക്കാനെത്തുന്നത് 16 പെൺകൊടികൾ; ആര്യക്ക് ഇത് വരെയായി വന്നത് ഒരു ലക്ഷത്തിലധികം കോളുകളും 7000 അപേക്ഷകളും

ചെന്നൈ: തനിക്ക് വിവാഹം കഴിക്കാൻ സമയമായെന്നും യാതൊരു നിബന്ധനയുമില്ലെന്ന് പറഞ്ഞ് ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു ആര്യ ആദ്യം ലോകത്തെ ഞെട്ടിച്ചത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹം ഒരു റിയാലിറ്റി ഷോയായി നടത്താനാണ് തീരുമാനിച്ചത്.

കളേഴ്‌സ് ടിവിയിലൂടെയാണ് താരത്തിന്റെ വിവാഹം നടക്കുന്നത്. നേരത്തെ ലൈവിൽ ഭാവി വധു സിനിമാ നടിയാകണമെന്ന നിർബന്ധമില്ലെന്നും താത്പര്യമുള്ളവർക്ക് വിളിക്കാനായി താരം ഫോൺ നമ്ബറും ഇതു കൂടാതെ രജിസ്‌ട്രേഷനുള്ള വെബ്‌സൈറ്റും ആര്യ നൽകിയിരുന്നു.

ഇതിനോടകം ഒരു ലക്ഷത്തിലധികം കോളുകളും 7000 അപേക്ഷകളുമാണ് ആര്യക്ക് വന്നത്. എങ്കെ വീട്ടുമാപ്പിളെ എന്ന് പേരുള്ള റിയാലിറ്റി ഷോയിലൂടെയാണ് ഇതിൽ നിന്ന് പതിനാറ് പേരെ തിരഞ്ഞെടുത്തത്. അതിൽ വിജയിക്കുന്ന പെൺകുട്ടിയാണ് ആര്യയുടെ ജീവിത പങ്കാളിയാവുക.

38 വയസ്സുകാരനായ ആര്യ കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിയാണ്. 2005-ൽ 'ഉള്ളം കേക്കുമേ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച ആര്യ തമിഴിലെ യുവതാരങ്ങളിൽ ശ്രദ്ദേയനാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP